ഭാഗീരഥിയമ്മ
ഭാഗീരഥിയമ്മ | |
---|---|
ജനനം | 1914 |
മരണം | 22-07-2021 (107 വയസ്സ്) |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | നൂറിയഞ്ചാമത്തെ വയസ്സിൽ കേരള സാക്ഷരതാമിഷൻ നാലാംക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചു |
2018-ൽ നൂറ്റിയഞ്ചാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ നാലാംക്ലാസ് തുല്യതാ പരീക്ഷ പാസായ ശേഷം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ വനിതയാണ് ഭാഗീരഥിയമ്മ (ജനനം c. 1914 മരണം: 22-07-2021).[1] 2019 ൽ ഭാഗീരഥിയമ്മ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബുഹുമതിയായ നാരീശക്തി പുരസ്കാരം നേടി.[1]
ജീവിതരേഖ
[തിരുത്തുക]കൊല്ലം ജില്ലയിലെ പ്രാക്കുളം നമ്പാളിയഴികത്ത് തെക്കതിൽ വീട്ടിൽ ഭാഗീരഥിയമ്മ 1914 ൽ ആണ് ജനിച്ചത്.[2][3] പ്രസവത്തോടെ അമ്മ മരിച്ചതിനാൽ ഭാഗീരഥിയമ്മയാണ് ഇളയ സഹോദരങ്ങളെ പരിചരിച്ചത്. വിവാഹിതയായ ശേഷം, 1930 കളിൽ ഭർത്താവും അന്തരിച്ചു.[4] അമ്മയ്ക്ക് 5 അല്ലെങ്കിൽ 6 മക്കളും 13 അല്ലെങ്കിൽ 16 കൊച്ചുമക്കളും 12 കൊച്ചുമക്കളുടെ മക്കളും ഉണ്ടെന്ന് റിപ്പോർട്ടുണ്ട്.[5][3] ടെലിവിഷനിൽ ക്രിക്കറ്റ്, സീരിയലുകൾ എന്നിവ കാണുന്നത് വളരെ ഇഷ്ടമാണ് എന്ന് ഭാഗീരഥിയമ്മ പറയുന്നു.[3]
105-ാം വയസ്സിൽ ഭാഗീരഥിയമ്മ വിദ്യാഭ്യാസം തുടരാൻ തീരുമാനിക്കുകയും കണക്ക്, മലയാളം, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ പരീക്ഷ എഴുതുകയും ചെയ്തു. പ്രായക്കൂടുതൽ കാരണം, മൂന്ന് ദിവസംകൊണ്ട് വീട്ടിൽ ഇരുന്നു പരീക്ഷ എഴുതാൻ കേരള സാക്ഷരതാ മിഷൻ അനുവദിച്ചു.[3] 275 ൽ 205 മാർക്ക് നേടി നാലാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച ഭാഗീരഥിയമ്മ, പരീക്ഷയെഴുതിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിക്കപ്പെട്ടു.[6]
മരണം
[തിരുത്തുക]വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2021 ജൂലൈ 22ന് 107-ാം വയസ്സിൽ ഭാഗീരഥിയമ്മ അന്തരിച്ചു.[7][8]
പുരസ്കാരം
[തിരുത്തുക]2020 മാർച്ചിൽ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഭാഗീരഥിയമ്മക്ക് 2019 ലെ നാരീശക്തി പുരസ്കാരം നൽകി.[9] പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യക്തി 96 ആം വയസ്സിൽ സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷയെഴുതി സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടി പാസായ കാർത്ത്യായനിയമ്മ ആയിരുന്നു.[1] ഭാഗീരഥിയമ്മയുടെ നേട്ടത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മൻ കീ ബാത്ത് പ്രഭാഷണത്തിൽ പ്രശംസിച്ചിരുന്നു.[1] "ജീവിതത്തിൽ പുരോഗതി നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നാം സ്വയം അറിവ് വികസിപ്പിക്കണം, ജീവിതത്തിൽ എന്തെങ്കിലും നേടാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ആദ്യ വ്യവസ്ഥ നമ്മുടെ ഉള്ളിലെ വിദ്യാർത്ഥി ഒരിക്കലും മരിക്കരുത് എന്നതാണ്" ഭാഗീരഥിയമ്മയുടെ നേട്ടം പരാമർശിച്ചുകൊണ്ട് നരേന്ദ്രമോദി ഇങ്ങനെ പറഞ്ഞു.[9]
അനാരോഗ്യം കാരണം അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല, എന്നാൽ താമസിയാതെ ഭാഗീരഥിയമ്മക്ക് പ്രതിമാസം 1,500 രൂപ മുൻകാല പെൻഷൻ ലഭിച്ചു. ആധാർ ലഭിക്കുന്നതിന് അവളുടെ ബയോമെട്രിക് വിവരങ്ങൾ നൽകാൻ അവർക്ക് മുമ്പ് കഴിഞ്ഞിരുന്നില്ല, എന്നാൽ ഒരു ദേശസാൽകൃത ബാങ്ക് ആ ആവശ്യങ്ങൾ നിറവേറ്റാൻ അവരെ സഹായിച്ചു.[9][10]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "നാരീശക്തി പുരസ്‌കാരത്തിന് അർഹതനേടി കേരളത്തിലെ അക്ഷരമുത്തശ്ശിമാർ".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "നാരീശക്തി പുരസ്‌കാരം നമ്പാളിയഴികത്ത് തെക്കതിലേക്ക്; അക്ഷര മുത്തശ്ശിക്ക് അഭിനന്ദനങ്ങളുമായി ജില്ലാ കലക്ടർ | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2021-07-22.
- ↑ 3.0 3.1 3.2 3.3 Varma, Vishnu (20 November 2019). "Kerala's literacy history gets new ambassador: 105-year-old Bhageerathi Amma". The Indian Express (in ഇംഗ്ലീഷ്). Archived from the original on 17 June 2020. Retrieved 31 January 2021.
- ↑ "105-year-old Bhageerathi Amma Sits for Fourth Standard Exams at Kerala's Kollam". News18 (in ഇംഗ്ലീഷ്). 20 November 2019. Archived from the original on 21 November 2019. Retrieved 31 January 2021.
- ↑ Adhikari, Somak (5 March 2020). "Meet Karthiyani & Bhageerathi Amma, They'll Get Nari Shakti Puraskar For Academic Excellence". India Times (in Indian English). Archived from the original on 11 March 2020. Retrieved 31 January 2021.
- ↑ Staff Reporter (6 February 2020). "105-year-old student from Kerala clears all Class 4 papers". The Hindu (in Indian English). Archived from the original on 6 February 2020. Retrieved 31 January 2021.
- ↑ "Bhageerathi Amma passes away". The Week. 23 July 2021. Archived from the original on 23 July 2021. Retrieved 23 July 2021.
- ↑ "Kerala's 'oldest learner' Bhageerathi Amma no more - Times of India". The Times of India. Retrieved 2021-07-23.
- ↑ 9.0 9.1 9.2 "After PM's praise, oldest learner Bhageerathi Amma set to get Aadhaar". The Times of India (in ഇംഗ്ലീഷ്). PTI. 27 February 2020. Archived from the original on 1 February 2021. Retrieved 31 January 2021.
- ↑ "Old-age pension for 'grandmother of learning' Bhageerathi Amma". Mathrubhumi (in ഇംഗ്ലീഷ്). 12 March 2020. Archived from the original on 1 February 2021. Retrieved 31 January 2021.