Jump to content

ഭാരതാംബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bharat Mata statue accompanied by a lion at Yanam (India)
Bharat Mata statue at Kanyakumari (India)

ഭാരതാംബ അല്ലെങ്കിൽ ഭാരത മാതാവ് (Hindi, भारत माता, Bhārata Mātā) എന്ന സങ്കല്പം ഭാരതം എന്ന രാഷ്ട്രത്തിന്റെ ഒരു വ്യക്തി രൂപമാണ്‌‌ (anthropomorphic form, or personification).കുങ്കുമ വർണ്ണത്തിലോ, ഓറഞ്ച് നിറത്തിലോ ഉള്ള സാരി ധരിച്ച, കയ്യിൽ ഇന്ത്യയുടെ ദേശീയപതാക ഏന്തിയ സ്ത്രീ രൂപമാണ്‌ സാധാരണയുള്ള സങ്കല്പം. ചിലപ്പോൾ സിംഹസ്ഥിതയായ സ്ത്രീരൂപമായും ഭാരതാംബയെ സങ്കല്പിച്ചു കാണാറുണ്ട്[1]. ഭാരതമാതാവ് എന്ന സങ്കല്പം ഒന്നേയുള്ളൂവെങ്കിലും അതിന്‌ പലരും പല വിധത്തിലുള്ള വ്യക്തിരൂപങ്ങൾ കൽപ്പിക്കാറുമുണ്ട്.

രത്നാകരാം ധൗതപദാം ഹിമാലയ കിരീടിനീ (1)
ബ്രഹ്മരാജർഷിരത്നാഢ്യാം വന്ദേ ഭാരതമാതരം (2)

എന്ന പൗരാണിക ഹൈന്ദവ ശ്ലോകം, ഭാരതാംബയെ ഒരു ദേവിയായി സങ്കല്പിച്ച് ആരാധിയ്ക്കുന്നതാണെന്ന് ചിലർ വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]

1936ൽ ബനാറസിൽ ശിവപ്രസാദ് ഗുപ്ത് ഭാരതമാതാവിനായി ഒരു ക്ഷേത്രം പണികഴിപ്പിയ്ക്കുകയും മഹാത്മാഗാന്ധി അത് ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.[2]

ചരിത്രം

[തിരുത്തുക]
പ്രമാണം:Bharat Mata Abanindranath.jpg
അബനിന്ദ്ര് നാഥ് ടാഗോറിന്റെ ഭാരത് മാതാ എന്ന ചിത്രം

"ജനനീ ജന്മഭൂമിസ്ച സ്വർഗ്ഗാദപി ഗരീയസി" (മാതാവും മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമാണ്‌) എന്ന വാല്മീകിരാമായണത്തിലെ പരാമർശമാവണം മാതാവിന്റേയും മാതൃഭൂമിയുടേയും മഹത്ത്വം ഉയർത്തിക്കാട്ടുന്ന ആദ്യ ചിന്താധാര.[അവലംബം ആവശ്യമാണ്]

ആധുനിക കാലഘട്ടത്തിൽ ഭാരത മാതാവ് എന്ന ബിംബം ശ്രദ്ധയാകർഷിച്ചു തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലുണ്ടായ ഇന്ത്യയുടെ പുനരുദ്ധാനത്തോടെയാണ്‌.[3] കിരൺ ചന്ദ്ര ബന്ദോപാധ്യായ് സം‌വിധാനം ചെയ്ത "ഭാരത് മാതാ" എന്ന നാടകം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1873ലാണ്‌.[2] ഇന്ത്യൻ സ്വാതന്ത്ര സമരത്തിനു പുത്തനുണര്വ്വ പകർന്ന വന്ദേമാതരം, ബങ്കിം ചന്ദ്ര ചാറ്റർജി അവതരിപ്പിച്ചതും ഇതേകാലഘട്ടത്തിൽ തന്നെ. അരബിന്ദ നാഥ ടാഗോറിന്റെ ഭാരത് മാതാ എന്ന ചിത്രം ഭാരത മാതാവിനെ നാലുകൈകളുള്ളതും ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ച സ്ത്രീരൂപമായി സങ്കല്പിക്കുന്നു.

വിവാദങ്ങൾ

[തിരുത്തുക]

ഇന്ത്യൻ ചിത്രകാരനായ എം.എഫ്. ഹുസൈൻ വരച്ച മദർ ഇന്ത്യ എന്ന ഭാരത മാതാവിന്റെ ചിത്രം ലോകമെമ്പാടുമുള്ള ഹൈന്ദവസംഘടനകളുടെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു . [4]

അവലംബം

[തിരുത്തുക]
  1. http://www.columbia.edu/itc/mealac/pritchett/00routesdata/1800_1899/congress/bharatmata/bharatmata.html
  2. 2.0 2.1 http://www.indiatogether.org/manushi/issue142/bharat.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-11. Retrieved 2008-06-15.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-13. Retrieved 2008-06-15.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭാരതാംബ&oldid=3798862" എന്ന താളിൽനിന്ന് ശേഖരിച്ചത്