Jump to content

ഭൂപീന്ദർ സിങ് ഹൂഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂപീന്ദർസിംഗ് ഹൂഡ
ഹരിയാന മുഖ്യമന്ത്രി
ഓഫീസിൽ
2009-2014, 2005-2009
മുൻഗാമിഓം പ്രകാശ് ചൗടാല
പിൻഗാമിമനോഹർ ലാൽ ഖട്ടർ
മണ്ഡലംഗർഹി സപ്ല-കിലോലി
ലോക്സഭാംഗം
ഓഫീസിൽ
1991, 1996, 1998, 2004
മണ്ഡലംറോത്തക്ക്
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-09-15) 15 സെപ്റ്റംബർ 1947  (77 വയസ്സ്)
റോത്തക്ക് ജില്ല, ഹരിയാന
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിആശ ദഹിയ
കുട്ടികൾ2
As of 6 ജൂൺ, 2022
ഉറവിടം: ഇലക്ഷൻസ്.ഇൻ

2005 മുതൽ 2014 വരെ ഹരിയാന മുഖ്യമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവാണ് ഭൂപീന്ദർസിംഗ് ഹൂഡ (ജനനം: 15 സെപ്റ്റംബർ 1947) നാല് തവണ ലോക്സഭാംഗമായും അഞ്ച് തവണ നിയമസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ട ഭൂപീന്ദർ സിംഗ് നിലവിൽ 2019 സെപ്റ്റംബർ നാല് മുതൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരുന്നു.[1][2][3][4][5]

ജീവിതരേഖ

[തിരുത്തുക]

1947 സെപ്റ്റംബർ 15ന് ഹരിയാനയിലെ റോത്തക്ക് ജില്ലയിലെ സംഘിഗ്രാമത്തിൽ ചൗധരി രൺബീർ സിംഗ് ഹൂഡയുടേയും ഹർദേവിയുടേയും മകനായി ജനിച്ചു. ഗുജറാത്തിലെ ജാംനഗറിലുള്ള സൈനിക സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഭൂപീന്ദർ സിംഗ് ചണ്ഡിഗഢിലുള്ള പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പഠനം പൂർത്തിയാക്കിയ ശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കോൺഗ്രസിൻ്റെ യുവജനസംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1972 മുതൽ 1977 വരെ കിലോലിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡൻറായാണ് തുടക്കം.

പ്രധാന പദവികളിൽ

  • 1980-1987 : സംസ്ഥാന വൈസ് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്, ഹരിയാന
  • 1991 : ലോക്സഭാംഗം, റോത്തക്ക് (1)
  • 1996 : ലോക്സഭാംഗം, റോത്തക്ക് (2)
  • 1996-2001 : പ്രസിഡൻറ്, ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എച്ച്.പി.സി.സി)
  • 1998 : ലോക്സഭാംഗം, റോത്തക്ക് (3)
  • 2000 : നിയമസഭാംഗം, (1)
  • 2002-2004 : നിയമസഭയിലെ പ്രതിപക്ഷനേതാവ്
  • 2004 : ലോക്സഭാംഗം, റോത്തക്ക് (4)
  • 2005 : നിയമസഭാംഗം, (2)
  • 2005-2009 : മുഖ്യമന്ത്രി (1)
  • 2009 : നിയമസഭാംഗം, (3)
  • 2009-2014 : മുഖ്യമന്ത്രി (2)
  • 2014 : നിയമസഭാംഗം, (4)
  • 2019 : നിയമസഭാംഗം, (5)
  • 2019-തുടരുന്നു : നിയമസഭയിലെ പ്രതിപക്ഷനേതാവ്

1999, 2019 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ റോത്തക്കിലും സോനെപട്ടിലും നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[6]

ഹരിയാന മുഖ്യമന്ത്രി

[തിരുത്തുക]

2005-ൽ നടന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 90-ൽ 67 സീറ്റും നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൻവിജയം നേടിയതിനെ തുടർന്നാണ് ജാട്ട് സമുദായാംഗമായ ഭൂപീന്ദർ സിംഗ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. മുൻ-മുഖ്യമന്ത്രിയായിരുന്ന ഭജൻ ലാലിനെ ഒഴിവാക്കി കൊണ്ടാണ് ഭൂപീന്ദർ സിംഗിനെ കോൺഗ്രസ് ഹൈക്കമാൻ്റ് തിരഞ്ഞെടുത്തത്.

2009-ൽ ഒരു വർഷം കാലാവധിയിരിക്കെ നിയമസഭ പിരിച്ച് വിട്ട് വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റേ നേടാനായുള്ളൂ. 7 സ്വതന്ത്രരും 6 പേരുള്ള ഭജൻലാലിൻ്റെ പാർട്ടിയായ എച്ച്.ജെ.സിയുടെയും പിന്തുണയോടെ ഭൂപീന്ദർ സിംഗ് ഹൂഡ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

അഴിമതി കേസുകൾ

[തിരുത്തുക]

മൊത്തം 6 സി.ബി.ഐ കേസുകളാണ് ഭൂപീന്ദർ സിംഗിനെതിരെ ഉള്ളത്. ഇതിൽ ഗുരുഗ്രാം-മനേശ്വർ ഭൂമിയിടപാട് കേസിൽ സി.ബി.ഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ബാക്കിയുള്ളവ അന്വേഷണത്തിലാണ്.

  • ഡി.എൽ.എഫ് ഫ്ലാറ്റ് അഴിമതിക്കേസ്
  • ഗുരുഗ്രാം-രാജീവ് ഗാന്ധി ട്രസ്റ്റ് ഭൂമിയിടപാട്
  • സോനെപത്ത് - ഖർഖോഡ ഭൂമിയിടപാട്
  • ഗർഹി സാംപ്ല-ഉദ്ദർ ഗഗാൻ ഭൂമിയിടപാട്
  • പഞ്ചഗുള - എച്ച്.യു.ഡി.എ വ്യവസായ മേഖല അഴിമതി
  • എ.ജെ.എൽ - നാഷണൽ ഹെറാൾഡ് ഭൂമിയിടപാട്
  • ഹരിയാന വനം വകുപ്പിലെ അഴിമതി
  • ഹരിയാന മരുന്നുകമ്പനി അഴിമതി[7]

അവലംബം

[തിരുത്തുക]
  1. "ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡ പ്രതിപക്ഷ നേതാവ്" https://www.manoramaonline.com/news/latest-news/2019/11/02/bhupinder-singh-hooda-haryana-opposition-leader.amp.html
  2. "12 എംഎൽഎമാരുമായി ഹൂഡ ‘പാർട്ടി പിളർത്തുമോ’? ആശങ്കയിൽ കോൺഗ്രസ്" https://www.manoramaonline.com/news/latest-news/2019/08/17/talk-of-split-in-haryana-congress-hooda-plans-big-show-at-rohtak.amp.html
  3. "ഗുരുഗ്രാം ഭൂമിയിടപാട്: ഹൂഡയ്ക്ക് എതിരെ സിബിഐ കേസ് | Bhupinder Hooda | ഭൂപീന്ദർ സിങ് ഹൂഡ | ഹരിയാന | ഗുരുഗ്രാം ഭൂമിയിടപാട് | Haryana | India News | National News | Malayalam News | Manorama Online" https://www.manoramaonline.com/news/india/2019/01/25/case-against-former-haryana-cm-hooda.html
  4. "ഹുഡയോ ഹൂ‍ഡയോ? അവസാനം തീരുമാനമായി എച്ച്എസ്‌വിപി! | Bhupinder Singh Hooda | Haryana | BJP | Congress | Malayalam Latest News" https://www.manoramaonline.com/news/latest-news/2017/06/02/huda-or-hooda-the-confusion-ends-haryana.amp.html
  5. "Bhupinder Singh Hooda: Only way forward for Congress is to adopt model of inclusive and collective leadership | Political Pulse News,The Indian Express" https://indianexpress.com/article/political-pulse/bhupinder-singh-hooda-interview-congress-aap-haryana-7858614/lite/
  6. "Former Haryana CM Bhupinder Hooda loses from Sonipat | India News - Times of India" https://m.timesofindia.com/india/former-haryana-cm-bhupinder-hooda-loses-from-sonipat/amp_articleshow/69469202.cms
  7. "Trouble for Bhupinder Singh Hooda as SC orders CBI probe into Rohtak land case | Chandigarh News - Times of India" https://m.timesofindia.com/city/chandigarh/trouble-for-bhupinder-singh-hooda-as-sc-orders-cbi-probe-into-rohtak-land-case/amp_articleshow/84224132.cms
"https://ml.wikipedia.org/w/index.php?title=ഭൂപീന്ദർ_സിങ്_ഹൂഡ&oldid=3746833" എന്ന താളിൽനിന്ന് ശേഖരിച്ചത്