മംഗോ ലീഫ് വെബ്ബർ
ദൃശ്യരൂപം
മംഗോ ലീഫ് വെബ്ബർ | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. exvinaceae
|
Binomial name | |
Orthaga exvinaceae Walker, 1858
| |
Synonyms[2] | |
|
മാവിലെ പ്രധാനപ്പെട്ട ഒരു കീടമാണ് വലകെട്ടിപ്പുഴു. ഇവ മാവിന്റെ തളിരിലകളിൽ വല കെട്ടുകയും തിന്നുകയും ചെയ്യുന്നു. ചെറിയ പുഴുക്കൾ കൂട്ടത്തോടെ ഇലകളുടെ പ്രതലം കരണ്ടു തിന്നുന്നു. വലിയ പുഴുക്കളാകട്ടെ മുഖ്യസിരകൾ ഒഴികെ ബാക്കി ഭാഗങ്ങൾ തിന്നുന്നു. ആക്രമണം കാരണം വല കെട്ടിയ ഇലകൾ തവിട്ടു നിറമാവുകയും ഉണങ്ങുകയും ചെയ്യുന്നു. ചെറിയ തൈകൾക്കു (ആദ്യത്തെ 4 -5 വർഷങ്ങളിൽ) ഏറെ ദോഷകരം.
നിയന്ത്രണം
[തിരുത്തുക]കൃഷിസമ്പ്രദായ നിയന്ത്രണം
[തിരുത്തുക]- ഇല വലകൾ ശേഖരിച്ചു നശിപ്പിച്ചു കളയുക.
- കീട ബാധിതമായ ശാഖകൾ മുറിച്ചു മാറ്റുകയും കത്തിച്ചു കളയുകയും ചെയ്യുക
ജൈവ നിയന്ത്രണം
[തിരുത്തുക]ബാസിലസ് തുറിഞ്ചിയെൻസിസ് @ 20 മില്ലിഗ്രാം / ലി. തളിക്കുക .
രാസ നിയന്ത്രണം
[തിരുത്തുക]കീടാക്രമണം രുക്ഷമാണെങ്കിൽ ക്വിനാൽഫോസ് @ 2 മില്ലി ലി./ലി. അല്ലെങ്കിൽ അസറ്റാഫ് @ 2 മില്ലി ലി /ലി. ജൂലൈ അവസാന വാരം മുതൽ 15 ദിവസം ഇടവിട്ട് മൂന്നു തവണ തളിക്കുക.
ചിത്രശാല
[തിരുത്തുക]-
mango leaf webber inside the leaf web
അവലംബം
[തിരുത്തുക][3]]Management of Mango leaf Webber.pdf
- ↑ "World Pyraloidea Database". Globiz.pyraloidea.org. Retrieved 2011-09-29.
- ↑ ORTHAGA acontialis at The Global Lepidoptera Names Index, Natural History Museum
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]