മക്കെറോണി
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | Maccheroni (single maccherone) |
ഉത്ഭവ സ്ഥലം | Italy[1] |
വിഭവത്തിന്റെ വിവരണം | |
തരം | Pasta |
പ്രധാന ചേരുവ(കൾ) | Durum wheat |
ഏകദേശ കലോറി per serving | 371 |
ഡുർഹം ഗോതമ്പിൽ നിന്ന് യന്ത്രസഹായത്താൽ നിർമ്മിക്കുന്ന ഒരു തരം ഉണങ്ങിയ പാസ്തയാണ് മക്കെറോണി. ഇംഗ്ലീഷ്: Macaroni. കശുവണ്ടിപ്പരിപ്പിൻറെ ആകൃതിയിൽ ഉണ്ടാക്കുന്ന ഇവ പൊള്ളയാ കുഴലിനു സമാനമാണ്. മാക്കറോണി എന്നത് ഈ ആകൃതിയെയല്ല മറിച്ച് അതുണ്ടാക്കാനുപയോഗിക്കുന്ന മാവിനെയാണ് സൂചിപ്പിക്കുന്നത്. വീടുകളിലും മറ്റും ഉണ്ടാക്കൻ സാധിക്കുന്ന ചെറിയ യന്ത്രങ്ങൾ ഉപയോഗിക്കാമെങ്കിലും മാക്കറോണി പ്രധാനമായും വ്യാവസായിക അടിസ്ഥാനത്തിൽ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മാവിനെ കുഴലുകളിലൂടെ വലിച്ച് ചുടാക്കി ഉണക്കിയാണ് ഉണ്ടാക്കുന്നത്.
പേരിനു പിന്നിൽ
[തിരുത്തുക]മക്കെറോണി എന്നത് ഈ ഇറ്റാലിയൻ പദത്തിൽ നിന്നാണെന്നാണ് കരുതുന്നത്. ലത്തീനിൽ നനക്കുക, മൃദുവാക്കുക, അവശനാക്കുക, കൊല്ലാക്കൊല ചെയ്യുക എന്നൊക്കെ അർത്ഥമുള്ള 'മച്ചെരാരേ' [2] എന്ന പദത്തിൽ നിന്നാണ് ഇറ്റാലിയൻ പദമായ മക്കെരോണെ(ണി) ഉണ്ടായതെന്നാണ് ഒരു വാദം. ചതച്ചതെന്നാണിതിനർത്ഥം. എന്നാൽ ചിലർ 'അമ്മാക്കരേ' എന്ന ഇറ്റാലിയൻ പദത്തിൽ നിന്നാണ് മക്കെറോണി എന്ന പേരുണ്ടായതെന്നും വാദിക്കുന്നുണ്ട്. അറബികൾ ആണ് ഈ വിഭവം കണ്ടുപിടിച്ചതെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. [3]എന്നാൽ ശ്രാദ്ധച്ചടങ്ങുകളിൽ വിളമ്പുന്ന ഒരു തരം ബാർലിവിഭവത്തിൻറെ ഗ്രീക്ക് പേരായ 'മകാരിയ'-യിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവമെന്നു കരുതുന്നവരാണ് ഇന്നധികവും.[4][5][6][7][8][9][10][11][12][13]
രണ്ടാം ലോക മഹായുദ്ധ കാലത്തുണ്ടായ ക്ഷാമകാലത്ത് പ്രധാന ആഹാരമായിരുന്നു മക്രോണി. 1950-കളുടെ രണ്ടാം പകുതിയിൽ കേരളത്തിലുണ്ടായ ഭക്ഷ്യക്ഷാമം നേരിടാനായി ഇറ്റലിയിൽ നിന്നു മക്കെറോണി ഇറക്കുമതി ചെയ്തത് കേരളരാഷ്ട്രീയത്തിൽ വലിയ വിവാദമായി.
പരാമർശങ്ങൾ
[തിരുത്തുക]- ↑ Maccheroni47473hb, History of Maccheroni (it)
- ↑ "Maccherone, Maccarone". Vocabolario Etimologico della Lingua Italiana di Ottorino Pianigiani (in Italian). Retrieved February 24, 2007.
{{cite web}}
: CS1 maint: unrecognized language (link) - ↑ Clifford A. Wright, referenced February 18, 2010
- ↑ μακαρία, (def. III), Henry George Liddell, Robert Scott, A Greek-English Lexicon, on Perseus Digital Library
- ↑ Macaroni Archived 2020-03-13 at the Wayback Machine., on Compact Oxford English Dictionary
- ↑ Macaroni, Online Etymology Dictionary
- ↑ Macaroni, on Webster's New World College Dictionary
- ↑ Andrew Dalby, Food in the Ancient World from A to Z, Routledge, 2003, on Google books
- ↑ Reader's Digest Oxford Complete Wordfinder
- ↑ Dhirendra Verma, Word Origins, on Google books
- ↑ Mario Pei, The story of language, p.223
- ↑ William Grimes, Eating your words, Oxford University Press, on Google books
- ↑ Mark Morton, Cupboard Love: A Dictionary of Culinary Curiosities, on Google books