Jump to content

മജിസിയ ഭാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മജിസിയ ഭാനു
വ്യക്തിവിവരങ്ങൾ
ജനനം (1990-12-01) ഡിസംബർ 1, 1990  (34 വയസ്സ്)
താമസംഓർക്കാട്ടേരി, വടകര, കോഴിക്കോട്, കേരളം
ഉയരം163 സെ.മീ (5 അടി 4 ഇഞ്ച്)
ഭാരം56 കി.ഗ്രാം (123 lb)
Sport
രാജ്യം ഇന്ത്യ
കായികയിനംപവർ ലിഫ്റ്റിങ്, ബോഡിബിൽഡിങ്ങ്, പഞ്ചഗുസ്തി
Event(s)56 KG
നേട്ടങ്ങൾ
Highest world ranking6 in World
Personal best(s)
  • Gold Medal -2018 World Power lifting Championship Moscow
  • Gold Medal -2019 World Power lifting Championship Moscow
  • Gold Medal - 2019 World Power lifting Championship Moscow
  • Silver Medal - 2017 Asian World Power lifting Championship Indonesia
  • Silver Medal - 2017 Asian World Power lifting Championship Alappuzha

ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് ബോഡി ബിൽഡറും പഞ്ചഗുസ്തി താരവും ആയ മജിസിയ ഭാനു. [1] വടകരയ്ക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ്.

നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽ

[തിരുത്തുക]
  • 2017 ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ.
  • 2017 ൽ ആലപ്പുഴയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ.
  • 2018 ൽ മോസ്കോയിൽ വെച്ച് നടന്ന ലോക ഓപ്പൺ കാറ്റഗറി പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ സ്വർണമെഡൽ.
  • 2019 ൽ ലോക ഓപ്പൺ കാറ്റഗറി പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ സ്വർണമെഡൽ. ഇതിന് പുറമെ ഡെഡ്‌ലിഫ്റ്റിലും സ്വർണമെഡൽ നേടി ചാമ്പ്യൻഷിപ്പിൽ സ്‌ട്രോങ്ങ് വുമൺ അവാർഡ് നേട്ടവും കരസ്ഥമാക്കി.
  • 2018 ൽ തുർക്കിയിൽ നടന്ന ലോക പഞ്ച ഗുസ്തി മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.

നേട്ടങ്ങൾ ദേശീയ തലത്തിൽ

[തിരുത്തുക]
  • 2018 ൽ ലഖ്‌നൗവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ്.
  • 2018 ൽ തൃശൂരിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ്.
  • 2018ലെ മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് ജേതാവ്.
  • 2018ലെ ബെസ്റ്റ് ലിഫ്റ്റർ, സംസ്ഥാന ബെഞ്ച് പ്രെസ് ചാംപ്യൻ.
  • നാഷനൽ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ സിൽവർ മെഡൽ.
  • 2017ലെ സ്‌ട്രോങ്ങ് വുമൺ.
  • 2017ലെ പവർ ലിഫ്റ്റിങ് ചാംപ്യൻ.
  • 2017ലെ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ ചാംപ്യൻ.
  • 2016ലെ ലിറ്റിൽ സ്‌ട്രോങ്ങ് വുമൺ ഒഫ് കോഴിക്കോട്.

തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഇതിനകം മജിസിയ സ്വന്തമാക്കിയിട്ടുള്ളത്[2][3][4][5]

2018 ൽ കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായി വാർത്തകളിൽ ഇടം നേടി.[6] [7][8][9][10]

സ്വകാര്യജീവിതം

[തിരുത്തുക]

വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ് മജിസിയ. ഇരിങ്ങൽ ഇസ്ലാമിക അക്കാദമി ഇംഗ്ലീഷ് സ്കൂളിലും ഓർക്കാട്ടേരി ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മജിസിയ ഇപ്പോൾ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അവസാന വർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയാണ്.[11]

അവലംബം

[തിരുത്തുക]
  1. "ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ രണ്ടാം തവണയും സ്വർണ മെഡൽ കരസ്ഥമാക്കി മജിസിയാ ഭാനു -". kl18times.com.[പ്രവർത്തിക്കാത്ത കണ്ണി]
  2. "സ്​ട്രോങ് സ്​ട്രോങ് മജ്സിയ -". www.madhyamam.com. {{cite web}}: zero width space character in |title= at position 3 (help)
  3. "പവർ ലിഫ്റ്റിങ്ങിൽ 'പവർഫുളായി' മജീസിയ -". www.manoramamax.com.
  4. "മജിസിയ ബാനു എന്ന മലയാളി പെൺകുട്ടി ലോക പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും -". www.azhimukham.com.
  5. "മജ്‌സിയ ഭാനുവിന് തുർക്കിയിൽ കൈക്കരുത്തു കാട്ടണം; ഇനിയുംസ്‌പോൺസറെ -". www.malayalam.mykhel.com.
  6. "മജ്‌സിയ പറയുന്നു, ഹിജാബ് ഒരു ഭാരമേയല്ല -". www.thalsamayamonline.com.[പ്രവർത്തിക്കാത്ത കണ്ണി]
  7. "ബോഡി ബിൽഡിങ്ങിലൂടെ മിസ്റ്റർ കേരളയായ മജ്സിയ- ഒരു തട്ടത്തിൻ മറയത്ത് വിശേഷം -". www.janayugomonline.com. Archived from the original on 2020-10-21. Retrieved 2020-02-12.
  8. "Meet Majiziya Bhanu, a hijab-clad power-lifter from Kerala who packs a punch -". www.thehindu.com.
  9. "Meet The Hijab-Wearing Bodybuilder, Majiziya Bhanu From Kerala Who Is Breaking All The Stereotypes -". www.scoopwhoop.com.
  10. "Hijab is never an obstacle for women: Hijab-wearing bodybuilder Majiziya Bhanu -". www.indianexpress.com.
  11. "ഹിജാബ് ധരിച്ച ബോഡി ബിൽഡർ ഇന്നൊരു അത്ഭുതമല്ല,തകർക്കാൻ പറ്റാത്ത സ്വപ്നമാണ് -". www.mathrubhumi.com. Archived from the original on 2019-02-12. Retrieved 2020-02-12.
"https://ml.wikipedia.org/w/index.php?title=മജിസിയ_ഭാനു&oldid=3798897" എന്ന താളിൽനിന്ന് ശേഖരിച്ചത്