മഞ്ജിമ മോഹൻ
ദൃശ്യരൂപം
Manjima Mohan | |
---|---|
ജനനം | Thiruvananthapuram, Kerala, India | 11 മാർച്ച് 1993
ദേശീയത | Indian |
തൊഴിൽ | Actress |
സജീവ കാലം | 1998 – present |
അറിയപ്പെടുന്ന കൃതി | Oru Vadakkan Selfie |
മാതാപിതാക്ക(ൾ) | Vipin Mohan Kalamandalam Girija |
മഞ്ജിമ മോഹൻ ഒരു മലയാള തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജിമ മോഹൻ. കേരളത്തിലെ പാലക്കാട് നിന്നുള്ള മഞ്ജിമ 1990-2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ. തിരുവനന്തപുരം നിർമ്മല ഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ മഞ്ജിമ സ്റ്റെല്ല മാരീസ് കോളേജിൽ (ചെന്നൈ, തമിഴ് നാട്) നിന്നും കണക്കിൽ ബിരുദമെടുത്തു.
അഭിനയിച്ച ചലചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലചിത്രം | കഥാപാത്രം | ഭാഷ | Notes |
---|---|---|---|---|
1998 | കളിയൂഞ്ഞാൽ | ഗൗരിയുടെ കുട്ടിക്കാലം | മലയാളം | ബാലതാരം |
1998 | മയില്പീലിക്കാവ് | ഗായത്രിയുടെ ബന്ധു | മലയാളം | ബാലതാരം |
1999 | സാഫല്യം | ശ്രീതു മോൾ | മലയാളം | ബാലതാരം |
2000 | പ്രിയം | അനു | മലയാളം | ബാലതാരം |
2000 | തെങ്കാശിപട്ടണം | ദേവൂട്ടിയുടെ കുട്ടിക്കാലം | മലയാളം | ബാലതാരം |
2000 | മധുരനൊമ്പരക്കാറ്റ് | മായ | മലയാളം | കേരള സംസ്ഥാന ചലചിത്ര അവാർഡ് (ബാലതാരം) |
2001 | Sundara Purushan | സൂര്യനാരായണന്റെ മകൾ | മലയാളം | ബാലതാരം |
2002 | താണ്ഡവം | മലയാളം | ബാലതാരം | |
2015 | ഒരു വടക്കൻ സെൽഫി | ഡെയ്സി ജോർജ്ജ് | മലയാളം | നായിക |
2019 | മിഖായേൽ | മലയാളം | നായിക |