ഹിമം
ദൃശ്യരൂപം
(മഞ്ഞ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൗമാന്തരീക്ഷത്തിൽ നടക്കുന്ന അവക്ഷേപണത്തിന്റെ (Precipitation) ഫലമായി മേഘങ്ങളിൽനിന്നും പരൽ(Crystal) രൂപത്തിൽ ഹിമച്ചില്ലുകൾ(snowflake)[1] പതിക്കുന്നതിനെ ഹിമം[2](Snow) എന്ന് പറയുന്നു. ചെറിയ ഐസ് പരലുകൾ ഉൾപ്പെടുന്നതിനാൽ ഇത് പൊടിരൂപത്തിലും(granular material) വളരെ മർദ്ദമില്ലെങ്കിൽ പൊതുവേ മൃദ്ദുവായതായും കാണപ്പെടുന്നു. ഭൂമിയിലേക്ക് പതിക്കുമ്പോൾ ഉരുകി തിരിച്ച് ഖരാവസ്ഥയിലേക്ക് മാറുകയാണെങ്കിൽ ഇത് ഗോളാകൃതിയിലും കാണപ്പെടാം.