മഡുറ ദ്വീപ്
Geography | |
---|---|
Location | South East Asia |
Coordinates | 7°0′S 113°20′E / 7.000°S 113.333°E |
Archipelago | Greater Sunda Islands |
Total islands | 127 |
Major islands | Madura, Kangean |
Area | 4,078.67 കി.m2 (1,574.78 ച മൈ) |
Highest elevation | 471 m (1,545 ft) |
Highest point | Gunung Tembuku |
Administration | |
Indonesia | |
Province | East Java |
Largest settlement | Bangkalan town (pop. 94.729) |
Demographics | |
Population | 3,724,545 (2014 Census) |
Pop. density | 720.9 /km2 (1,867.1 /sq mi) |
Ethnic groups | Madurese |
ജാവയുടെ വടക്കുകിഴക്കൻ തീരത്തുള്ള 4,078.67 ച.കി.മീ. വിസ്തൃതിയുള്ള ഒരു ഇന്തോനേഷ്യൻ ദ്വീപാണ് മഡുറ ദ്വീപ്. (ഈ ദ്വീപ് ഭരണപരമായി 5,168 ചതുരശ്രകിലോമീറ്ററുകൾ കിഴക്കും വടക്കുമുള്ള വിവിധ ചെറു ദ്വീപുകൾ ഉൾപ്പെടുന്നു). മഡുറയുടെ ഭരണാധികാരം കിഴക്കൻ ജാവ പ്രവിശ്യയ്ക്കാണ്. ഇടുങ്ങിയ മഡുറ കടലിടുക്കിലൂടെ ജാവയെ വേർതിരിച്ചിരിക്കുന്നു. ഭരണപ്രദേശത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 702 ജനങ്ങളുണ്ട്. അതേസമയം ദ്വീപിൽ (2012-ൽ 3,630,000 പേർ) 817/km² ൽ ജനസംഖ്യ കൂടുതലാണ്.
ചരിത്രം
[തിരുത്തുക]1624-ൽ മാതാറത്തിന്റെ [1] സുൽത്താൻ അഗുംഗ്[2] മഡുറ പിടിച്ചടക്കുകയും ഈ ദ്വീപിലെ ഗവൺമെൻറ് ഒരു ഏകരാജവംശമായ കാക്രാനിൻഗ്രാട്ടിൻറെ കീഴിൽ ആയി. കാക്രാനിൻഗ്രാട്ട് കുടുംബം മദ്ധ്യ ജാവനീസ് ഭരണം എതിർക്കുകയും പലപ്പോഴായി മാതാറത്തിന്റെ വലിയ ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അമാംഗ്ഖുറത് മൂന്നാമനും അദ്ദേഹത്തിന്റെ അമ്മാവനായ പാൻഗെരാൻ പ്യൂഗറുമായുള്ള ആദ്യ ജാവനീസ് യുദ്ധത്തെ തുടർന്ന് [3]ഡച്ചുകാർ 1705-ൽ മഡുറയുടെ കിഴക്കൻ പകുതിയുടെ നിയന്ത്രണം പിടിച്ചെടുത്തു. പ്യൂഗറിൻറെ ഡച്ച് അംഗീകാരം പടിഞ്ഞാറൻ മഡുറയിലെ പ്രഭുവിനെ സ്വാധീനിച്ചു. പ്യൂജറിന്റെ അവകാശവാദങ്ങളെ പിന്തുണച്ചതായി കരുതപ്പെടുന്ന കക്രാനിംഗ്രാട്ട് രണ്ടാമൻ പ്രത്യാശയിൽ ഒരു പുതിയ യുദ്ധത്തിൽ ഇടപെടാനുള്ള അവസരം മഡുരിസിന് നൽകി. എന്നാൽ അമാംഗ്ഖുറത് അറസ്റ്റു ചെയ്ത് സിലോണിലേക്ക് നാടുകടത്തപ്പെട്ടപ്പോൾ പ്യൂഗെർ പകുബുവോനോ ഒന്നാമൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. ഡച്ചുകാരുമായി ഒപ്പുവെച്ചുകൊണ്ട് അവർക്ക് കിഴക്കൻ മഡുറ നൽകി.
1740-ൽ ചൈനീസ് കൂട്ടക്കൊലക്ക് ശേഷം മധ്യ ജാവയിലെ 1740-ലെ കലാപത്തിൽ ഡച്ചുകാരെ അടിച്ചമർത്താൻ സഹായിക്കാമെന്ന് കാക്രാനിൻഗ്രാട്ട് സമ്മതിച്ചു. ഡച്ചുകാരുമായുള്ള 1743-ലെ ഒരു കരാറിൽ, പകുബ്വോനോ മഡുറയുടെ പൂർണ്ണ പരമാധികാരം ഡച്ചുകാർക്ക് വിട്ടുകൊടുത്തു. ഇതിനെ എതിർത്തത് കാക്രാനിൻഗ്രാട്ട് നാലാമൻ [4]ആയിരുന്നു. സുൽത്താന്മാർ മോഷ്ടിക്കുകയും വഞ്ചിക്കുകയും ചെയ്തതിനെ തുടർന്ന് കാക്രാനിൻഗ്രാട്ട് ബൻജർമാസിനിലേക്ക് ഒളിച്ചോടുകയും ഇംഗ്ലീഷുകാർ അഭയം നൽകുകയും ചെയ്തു. ഡച്ചുകാർ മഡുറ പിടിച്ചെടുക്കുകയും ഗുഡ് ഹോപ് മുനമ്പിലേയ്ക്ക്[5] നാടുകടത്തുകയും ചെയ്തു.
മഡുറയുടെ നാല് സംസ്ഥാനങ്ങളുടെ ഭരണാനിർവ്വഹണം ഡച്ചുകാർ അവരുടെ സ്വന്തം റീജന്റ് ഉപയോഗിച്ച് തുടർന്നു. ഈ ദ്വീപ് കൊളോണിയൽ സേനയുടെ പ്രധാന സ്രോതസ്സായി സ്വീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉപ്പ് ദ്വീപിലെ ഡച്ച് നിയന്ത്രിത പ്രദേശങ്ങളുടെ പ്രധാന ഉറവിടമായി മാറി.
സാമ്പത്തികം
[തിരുത്തുക]മൊത്തത്തിൽ കിഴക്കൻ ജാവ പ്രവിശ്യയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് മഡുറ. ജാവയിൽ നിന്നും വ്യത്യസ്തമായി, മണ്ണിന് കാർഷിക ഉൽപ്പാദനം നടത്താൻ കഴിയുന്നത്ര ഫലഭൂയിഷ്ഠമല്ല. പരിമിതമായ സാമ്പത്തിക അവസരങ്ങൾ ദീർഘകാല തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും ഇടയാക്കി. ഈ ഘടകങ്ങൾ ദ്വീപ് ദീർഘകാല കുടിയേറ്റത്തിലേക്ക് നയിച്ചു, ഏറ്റവും വംശീയമായ മഡുരെസി ആളുകൾ മഡുറയിൽ ഇപ്പോൾ താമസിക്കുന്നില്ല. മഡുറയിൽ നിന്നുള്ള ആളുകൾ, ദേശാടന പരിപാടികളുമായി ബന്ധപ്പെട്ട് ഗവൺമെൻറിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്നവരിൽ ചിലരാണ്. ഇവർ ഇന്തോനേഷ്യയിലെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുന്നു.
സംസ്കാരം
[തിരുത്തുക]ബുൾ റേസിംഗ്
[തിരുത്തുക]കാള ഓട്ട മത്സരത്തിൽ മഡുറ അറിയപ്പെടുന്നു. (കറാപൻ സാപ്പി [6]എന്നു വിളിക്കുന്നു) ഒരു ജോക്കി,[7] സാധാരണയായി ഒരു യുവാവു പത്തു മുതൽ പതിനഞ്ച് സെക്കൻഡിൽ 100 മീറ്റർ ചുറ്റളവിൽ ഒരു ജോഡി കാളകളെ ലളിതമായ തടികൊണ്ടുള്ള സ്ലെഡ് ഉപയോഗിച്ചു വലിച്ചു കൊണ്ടുപോകുന്നു.
വെസ്സലുകൾ
[തിരുത്തുക]മഡുരിസ് നല്ല നാവികരെന്ന് കരുതപ്പെടുന്നു. ബോർണിയോയെപ്പോലെയുള്ള മറ്റു ദ്വീപുകളിൽ നിന്നുള്ള മരം കൊണ്ടുള്ള പ്ലൈവുഡ് പോലുള്ള ചരക്കുകൾ മദുരീസ് കപ്പലുകൾ ഇന്തോനേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയിൽ വ്യാപാരം നടത്തിയിരുന്നു. മഡുരയിലെ പരമ്പരാഗത വെസ്സലുകളിൽ ഗോൾകെൻ, ലെറ്റി ലെറ്റി (അല്ലെങ്കിൽ ലെറ്റെ-ലെറ്റെ) എന്നിവ ഉൾപ്പെടുന്നു. [8]
അവലംബം
[തിരുത്തുക]- ↑ "Mataram, Historical kingdom, Indonesia". Encyclopædia Britannica. Retrieved 1 January 2015.
- ↑ Drakeley S. The History of Indonesia. Greenwood, 2005. ISBN 9780313331145
- ↑ Dictionary of Wars, p. 274
- ↑ Ricklefs, M. C. (2008). A History of Modern Indonesia since c.1200. Macmillan International Higher Education. ISBN 9781137149183.
- ↑ "Cape of Good Hope, South Africa - 360° Aerial Panoramas".
- ↑ "The Art of Bull Skating", Modern Farmer, January 8, 2014
- ↑ Harper, Douglas. "jockey". Online Etymology Dictionary. Retrieved 2008-08-12.
- ↑ Clifford W. Hawkins, Praus of Indonesia ISBN 0-333-31810-2 / 0-333-31810-2
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Bouvier, Hélène (1994) La matière des émotions. Les arts du temps et du spectacle dans la société madouraise (Indonésie). Publications de l'École Française d'Extrême-Orient, vol. 172. Paris : EFEO. ISBN 2-85539-772-3.
- Farjon, I.(1980) Madura and surrounding islands : an annotated bibliography, 1860-1942 The Hague: M. Nijhoff. Bibliographical series (Koninklijk Instituut voor Taal-, Land- en Volkenkunde (Netherlands)) ; 9.
- Kees van Dijk, Huub de Jonge, and Elly Touwen-Bouswsma, eds. (1995). Across Madura Strait: the dynamics of an insular society. Leiden: KITLV Press. ISBN 90-6718-091-2.
- Smith, Glenn (1995) Time Allocation Among the Madurese of Gedang-Gedang. Cross-Cultural Studies in Time Allocation, Volume XIII. New Haven, Connecticut: Human Relations Area Files Press.
- Smith, Glenn (2002) Bibliography of Madura (including Bawean, Sapudi and Kangean). [1] Archived 2012-02-02 at the Wayback Machine.