മഡോണ ആന്റ് ചൈൽഡ് വിത്ത് സെയിന്റ് കാതറിൻ ആന്റ് സെയിന്റ് ജെയിംസ്
1527-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് സെയിന്റ് കാതറിൻ ആന്റ് സെയിന്റ് ജെയിംസ്. ഇപ്പോൾ വിയന്നയിലെ കുൻസ്റ്റിസ്റ്റോറിസ് മ്യൂസിയത്തിൽ [1][2] സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മഡോണയും കുഞ്ഞിനോടൊപ്പം വലതുവശത്ത് രണ്ട് വിശുദ്ധ രക്തസാക്ഷികളായ അലക്സാണ്ട്രിയയിലെ കാതറിനും യാക്കോബ് ശ്ലീഹായെയും ചിത്രീകരിച്ചിരിക്കുന്നു.
1660-ൽ ചിത്രത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയ പരാമർശത്തിൽ ആ സമയത്ത് ഹബ്സ്ബർഗ് ശേഖരത്തിൽ ഉണ്ടായിരുന്ന ബോസ്ചിനിയുടെ കാർട്ട ഡെൽ നാവിഗർ പിറ്റോറെസ്കോ ലാ സിറ്റി ചിത്രത്തിനെ "മനോഹരമായതും... അവിസ്മരണീയവുമാണെന്ന് പറഞ്ഞിരുന്നു. പാൽമയുടെ ഒരു രചന ലോട്ടോ ഉപയോഗിക്കുന്നതിനേക്കാൾ പൽമ ഇൽ വെച്ചിയോയുമായി അദ്ദേഹത്തെ തെറ്റിദ്ധരിച്ചിരുന്നു. വെനീസിലെ ലോട്ടോയുടെ വരവിന് തൊട്ടുപിന്നാലെ ഈ ചിത്രം ഒരു സ്വകാര്യ (പള്ളിക്ക് പകരം) വ്യക്തിക്കായി ചിത്രീകരിക്കപ്പെട്ടിരിക്കാം.[3].
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഒരു ഇറ്റാലിയൻ ചിത്രകാരൻ, ഡ്രാഫ്റ്റ്‌സ്മാൻ, ഇല്ലസ്ട്രേറ്റർ എന്നിവയായിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ഛായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ Roberta D'Adda, Lotto, Skira, Milano 2004.
- ↑ "KHM Bilddatenbank — KHM Bilddatenbank". 4 March 2016. Archived from the original on 2016-03-04. Retrieved 2019-08-13.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Carlo Pirovano, Lotto, Electa, Milano 2002. ISBN 88-435-7550-3
- ↑ "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.