Jump to content

മഡോണ ആന്റ് ചൈൽഡ് (ബെല്ലിനി, ന്യൂയോർക്ക്, 1485–1490)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna and Child
കലാകാരൻGiovanni Bellini
വർഷംlate 1480s
Mediumoil on panel
അളവുകൾ88.9 cm × 71.1 cm (35.0 ഇഞ്ച് × 28.0 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York
Accession08.183.1
WebsiteCatalogue entry

ഇറ്റാലിയൻ നവോത്ഥാന കലാകാരനും വെനീഷ്യൻ ചിത്രകാരനുമായ ജിയോവന്നി ബെല്ലിനി 1480 കളുടെ അവസാനം ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ്. ഈ ചിത്രം ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു. [1][2]

അസാധാരണമായി, മഡോണ കാഴ്ചക്കാരന്റെ ശ്രദ്ധ അവളുടെ നോട്ടംകൊണ്ട് പിടിച്ചെടുക്കുന്നു. തരിശായ കുന്നുകളിൽ നിന്ന് ഒരു വിശാലമായ ടൗൺസ്‌കേപ്പിലേക്കുള്ള മാറ്റം കാണിക്കുന്ന വിദൂര ഭൂപ്രകൃതി വെളിപ്പെടുത്തുന്നതിനായി ബാക്ക്‌ഡ്രോപ്പ് തിരശ്ശീല അല്പം തുറന്നിരിക്കുന്നു. ഈ ചിത്രത്തിലെ പ്രമേയം പുനരുത്ഥാനമാണ്.

വിവരണം

[തിരുത്തുക]

ദൈനംദിന ലോകത്തിൽ നിന്ന് ഒരു പാരപറ്റ് ഉപയോഗിച്ച് വേർതിരിച്ച പ്രതിഛായയിൽ കാഴ്ചക്കാരനെ മഡോണയുടെ നോട്ടത്തെ ശ്രദ്ധയിൽപ്പെടുന്നവിധത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഒരു വിദൂര ഭൂപ്രകൃതി വെളിപ്പെടുന്നവിധത്തിൽ ബഹുമാനത്തെ പ്രതീകപ്പെടുത്തുന്ന തിരശ്ശീല ഉപയോഗിച്ചിരിക്കുന്നു.മരണത്തിനും പുനർജന്മത്തിനുമായി ഒരു ഉപമയായി പ്രഭാത ആകാശം ചിത്രീകരിച്ചിരിക്കുന്നു. അസമമായ ഘടന ടിഷ്യന്റെ ചിത്രീകരണത്തെ സൂചിപ്പിക്കുന്നു. ആൽബ്രെച്റ്റ് ഡ്യുറർ വെനീസ് സന്ദർശിച്ചപ്പോൾ ബെല്ലിനിയെ മികച്ച ചിത്രകാരനായി പ്രഖ്യാപിച്ചു. വെനീഷ്യൻ കാലഘട്ടത്തിലെ മികച്ച ചിത്രമായിരുന്നു ഇത്.[3]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിപരീതം ആണെങ്കിലും), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.

അവലംബം

[തിരുത്തുക]
  1. WGA Entry
  2. "Madonna and Child". Metropolitan Museum of Art. Retrieved 18 October 2018.
  3. www.metmuseum.org https://www.metmuseum.org/en/art/collection/search/435641. Retrieved 2019-07-29. {{cite web}}: Missing or empty |title= (help)