Jump to content

മണിച്ചിത്തോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം നഗരത്തിൽ കൂടി ഒഴുകുന്ന ഒരു തോടാണ് മണിച്ചിത്തോട്. വടക്കേവിളയിൽ നിന്നാരംഭിച്ച് പട്ടത്താനം, കടപ്പാക്കട, പുള്ളിക്കട കോളനി വഴി അഷ്ടമുടിക്കായലിൽ പതിക്കുന്നു. നാലര കിലോ മീറ്ററാണ് ആകെ നീളം.

ഇന്നത്തെ അവസ്ഥ

[തിരുത്തുക]

വളരെ അധികം മാലിന്യം വഹിക്കുന്ന അവസ്ഥയിലാണ് മണിച്ചിത്തോട്. ജില്ലാ ആശുപത്രിയിൽ നിന്നും വിക്ടോറിയയിൽ നിന്നുമുള്ള ഓടകളും മണിച്ചിത്തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. പലയിടങ്ങളിലും കക്കൂസ് മാലിന്യവും ഈ തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=മണിച്ചിത്തോട്&oldid=3918521" എന്ന താളിൽനിന്ന് ശേഖരിച്ചത്