മണ്ഡി ഹൗസ്
ദൃശ്യരൂപം
1527 ൽ സ്ഥാപിതമായ മണ്ഡി രാജവംശത്തിലെ രാജാവിന്റെ വസതി ആയിരിന്നു മണ്ഡി ഹൗസ് . ഡൽഹിയിലെ കോപ്പർനിക്കസ് മാർഗിൽ നബ്ബ ഹൗസിന് സമീപത്തായാണ് മണ്ഡി ഹൗസ് സ്ഥിതി ചെയ്യുന്നത്.
പിന്നീട് മണ്ഡി ഹൗസ് ഭാഗംചെയ്ത് വിൽക്കപ്പെടുകയുണ്ടായി. 1990 കളിൽ പഴയ കൊട്ടാരം പൊളിച്ചുമാറ്റി അവിടെ ആധുനിക കാര്യാലയങ്ങൾ നിർമ്മിക്കപ്പെട്ടു. ഹിമാചൽ പ്രദേശ് സംസ്ഥാനത്തിന്റെ ആസ്ഥാന മന്ദിരമായ ഹിമാചൽ ഭവൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൂടാതെ ദൂരദർശൻ ആസ്ഥാനമായ ദൂരദർശൻ ഭവൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാന മന്ദിരം എന്നിവ സ്ഥിതി ചെയ്യുന്നതും മണ്ഡി ഹൗസിലാണ്.[1]
അവലംബം
[തിരുത്തുക]- ↑ "Doordarshan" (PDF). Archived from the original (PDF) on 2013-09-13. Retrieved 2016-10-23.