മണ്ണിന്റെ മക്കൾ വാദം
ദൃശ്യരൂപം
ഒരു സംസ്ഥാനത്തോ പ്രദേശത്തോ ഉള്ള ജോലികളും പദവികളും അവിടുത്തെ തദ്ദേശീയർക്ക് / പ്രാദേശിക വംശജർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന വാദഗതിയാണ് മണ്ണിന്റെ മക്കൾ വാദം. മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തിപ്പെടുന്നവരെ അസഹിഷ്ണുതയോടെയാണ് ഇത്തരം വാദക്കാർ നോക്കിക്കാണുക. ഭാഷ, സംസ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് മണ്ണിന്റെ മക്കൾ വാദം ബലപ്പെടുന്നത്. ഇന്ത്യൻ ഭരണഘടന പ്രകാരം ഭാരതീയരെല്ലാവരും തുല്യരാണെന്നിരിക്കെ മണ്ണിന്റെ മക്കൾ വാദം നിയമ വിരുദ്ധമായി വിലയിരുത്തപ്പെടുന്നു.