മണ്ണൂർ രാജകുമാരനുണ്ണി
ദൃശ്യരൂപം
കർണ്ണാടക സംഗീതജ്ഞനും ചലച്ചിത്രപിന്നണിഗായകനുമാണ് മണ്ണൂർ എം. പി. രാജകുമാരനുണ്ണി (ജനനം: 1940). വൈണികയും സംഗീതജ്ഞയുമായ മാതാവ് ചിന്നമ്മു നേത്യാരിൽ നിന്നാണ് സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങൾ അഭ്യസിച്ചത്.വെള്ളിനേഴി സുബ്രഹ്മണ്യഭാഗവതരിൽ നിന്നു തുടർന്നു ശാസ്ത്രീയ സംഗീതം അഭ്യസിച്ച അദ്ദേഹം വീണവാദനത്തിലും പരിശീലനം നേടി. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യരിലൊരാളായിരുന്നു മണ്ണൂർ.[1]
പിന്നണിഗാനരംഗത്ത്
[തിരുത്തുക]1976 ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിനുവേണ്ടിയാണ് രാജകുമാരനുണ്ണി ആദ്യമായി ഗാനം ആലപിച്ചത്.രാധികാ ..കൃഷ്ണാ ..രാധികാ എന്നു തുടങ്ങുന്ന അഷ്ടപദിഗാനം ഏറെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. ജി. ദേവരാജൻ മാസ്റ്ററായിരുന്നു സംഗീതം.
പുരസ്ക്കാരങ്ങൾ
[തിരുത്തുക]- മികച്ച അദ്ധ്യാപകനുള്ള ദേശീയപുരസ്ക്കാരം
- കാഞ്ചികാമകോടി പീഠം ആസ്ഥാനവിദ്വാൻ പട്ടം
- കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള ടാഗോർ പുരസ്ക്കാരം (2012)
പുറംകണ്ണികൾ
[തിരുത്തുക]- http://www.malayalachalachithram.com/listsongs.php?g=836
- http://en.msidb.org/displayProfile.php?artist=Mannoor%20Rajakumaranunni&category=musician
- http://www.m3db.com/artists/16555
അവലംബം
[തിരുത്തുക]- ↑ മലയാളം വാരിക 2016 ഓഗസ്റ്റ് 22 പേജ് 73