Jump to content

മദായിൻ സ്വാലിഹ്

Coordinates: 26°48′51″N 37°56′51″E / 26.81417°N 37.94750°E / 26.81417; 37.94750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദായിൻ സ്വാലിഹ്
Al-Hijr Archaeological Site

مدائن صالح

A row of tombs from the al-Khuraymat group, Mada'in Saleh.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസൗദി അറേബ്യ Edit this on Wikidata
Area1,621.2, 1,659.34 ഹെ (174,505,000, 178,610,000 sq ft)
IncludesQasr al-Farid Edit this on Wikidata
മാനദണ്ഡംii, iii[1]
അവലംബം1293
നിർദ്ദേശാങ്കം26°48′51″N 37°56′51″E / 26.8142°N 37.9475°E / 26.8142; 37.9475
രേഖപ്പെടുത്തിയത്2008 (32nd വിഭാഗം)

സൗദി അറേബ്യയിലെ അൽ ഉലയിൽ മരുഭൂമിയിലെ കൂറ്റൻ പാറകളാണ് മദായിൻ സ്വാലിഹ്. 2008-ൽ ഇവ യുനെസ്കോ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടി[2]. സൗദി അറേബ്യയിൽ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടുന്ന പ്രഥമസ്ഥലമാണ് മദായിൻ സ്വാലിഹ്. കാനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.

മദീനയിൽ നിന്ന് 300 കിലോമീറ്റർ വടക്ക് അൽ ഉലയിൽ നിന്ന് 22 കിലോമീറ്റർ ദൂരത്താണ് മദായിൽ സ്വാലിഹിന്റെ സ്ഥാനം. പതിമൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 പാറകൾ തുരന്നുണ്ടാക്കിയിരിക്കുന്നു. പ്രവേശന ഭാഗത്തായുള്ള കൂറ്റൻ ശവക്കല്ലറകൾ ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ്[3]. ഈ കല്ലറകളും ഇവിടുത്തെ കിണറുകളും നബ്തികളുടെ വാസ്തു, ശിൽപ നിർമ്മാണ നൈപുണ്യം വ്യക്തമാക്കുന്നു. നബ്തിയൻ സംസ്‌ക്കാരത്തിന് മുമ്പുള്ള 50 ലിഖിതങ്ങളും ചിത്രകലകളും ഇവിടെ ദൃശ്യമാണ്.

മദീനയിൽ നിന്നും 370 KM ഉണ്ട് അൽ ഉലയിലേക്ക് അവിടെ നിന്നും 22 km ഉണ്ട് മദാഇൻ സാലിഹിലേക്ക്.

വാസ്‌തുശൈലി

[തിരുത്തുക]
അൽ ഹിജ്ർ, ആർക്കിയോളജിക്കൽ സൈറ്റ് മദായിൻ സ്വാലിഹ്‌

നബാറ്റൻ സ്ഥിതി ചെയ്യുന്ന ഹെഗ്ര ക്രിസ്തു വർഷം ഒന്നാം നൂറ്റാണ്ടിൽ ആണ് നിലവിൽ വന്നിട്ടുള്ളതു , ഇത് അന്ന് നിലനിന്നിരുന്ന ഒരു ഒരു ജനവാസ്ഥ സ്ഥലം ആയിരുന്നു അവിടെ ഒരു മരുപ്പച്ചയും ഉണ്ടായിരുന്നു. കല്ലുകൾ കൊത്തിയാണ് കെട്ടിടങ്ങൾ പണിതിരുന്നത്, ഇന്ന് അവശേഷിക്കുന്നവ 4 എണ്ണം ആണ്, ഇതിൽ 131 കല്ലിൽ കൊത്തിയെടുത്ത ശവകുടീരങ്ങൾ ഉണ്ട്, ഇത് ഏകദേശം 13.4 കിലോമീറ്റര് വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുകയാണ്, [4] ഇതിൽ പലതിലും നബാറ്റൻ ശിലാ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുമുണ്ട്. പ്രതേകതകൾ ഒന്നും ഇല്ലാത്ത രണ്ടായിരത്തോളം മറ്റു കല്ലറകളും ഇതിന്റെ ഭാഗമായി ഉണ്ട്. കല്ലറകളിൽ അവയിൽ അടക്കം ചെയ്തവരെ കുറിച്ചും കല്ലറ പണിത കല്ലാശാരിയുടെയും വിവരങ്ങൾ കാണാം. വീടുകൾ മതിലുകൾ എന്നിവ പണിയാൻ ഉപയോഗിച്ചിരിക്കുന്ന മുഖ്യ വസ്തു വെയിലിൽ ചുട്ടു എടുത്തിട്ടുള്ള മണ്ണ് കട്ടകൾ ആണ് .

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/1293. {{cite web}}: Missing or empty |title= (help)
  2. Al-Hijr Archaeological Site (Madâin Sâlih)
  3. "Al-Hijr". Archived from the original on 2010-05-27. Retrieved 2012-07-04.
  4. "HISTORY: Al-Hijr". Historical Madain Saleh. Archived from the original on 2014-04-08. Retrieved 2014-04-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

26°48′51″N 37°56′51″E / 26.81417°N 37.94750°E / 26.81417; 37.94750

"https://ml.wikipedia.org/w/index.php?title=മദായിൻ_സ്വാലിഹ്&oldid=3970176" എന്ന താളിൽനിന്ന് ശേഖരിച്ചത്