മദൻ മോഹൻ
ദൃശ്യരൂപം
മദൻ മോഹൻ കൊഹ്ളി | |
---|---|
ജനനം | 25 ജൂൺ 1924 |
മരണം | 14 ജൂലൈ 1975 |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | ചലച്ചിത്രസംഗീത സംവിധായകൻ |
പ്രശസ്തനായ ഒരു ഹിന്ദി ചലച്ചിത്രസംഗീത സംവിധായകൻ ആണ് മദൻ മോഹൻ [1] . ബാഗ്ദാദിലാണ് ജനിച്ചത് . രണ്ടാം ലോകയുദ്ധത്തിൽ പട്ടാളത്തിൽ ചേർന്നു. 1946-ആകാശവാണിയുടെ ലഖ്‌നോ നിലയത്തിൽ ചേർന്നു. അവിടെ ഫയ്യാസ്ഖാൻ, ബഡേഗുലാം അലിഖാൻ, ബീഗം അക്താർ എന്നിവരിൽനിന്നു നേടാൻ കഴിഞ്ഞതു മാത്രമാണ് ഇദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. ആദ്യചിത്രം: ദേവേന്ദ്രഗോയലിന്റെ ആംഖേം. ഹിന്ദിസിനിമയിലെ ഏറ്റവും മികച്ച ഏതാനും ഗാനങ്ങൾക്ക് ഇദ്ദേഹം ഈണം പകർന്നിട്ടുണ്ട് . ഹക്കീക്കത്ത് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ചേതൻ ആനന്ദിന്റെ എല്ലാ ചിത്രങ്ങൾക്കും സംഗീതം പകർന്നത് മദൻ മോഹനായിരുന്നു. ഹൃഷികേശ് മുക്കർജി, ഗുൽസാർ എന്നിവരുടെ ചിത്രങ്ങളുടെയും സംഗീത സംവിധാനത്തിന്റെ ചുമതലയേറ്റു. മദൻമോഹൻ സംഗീത സംവിധാനം നിർവഹിച്ച ചില ചിത്രങ്ങൾ: റെയിൽവേ പ്ലാറ്റ് ഫോം, ഹക്കീക്കത്ത്, ദസ്തക്ക്, കോഷിഷ്, ലൈലാമജ്‌നു.