Jump to content

മധുരന്തകം രാജാറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധുരന്തകം രാജാറാം. (ഒക്ടോബർ 1930 - ഏപ്രിൽ 1999) തെലുഗു സാഹിത്യത്തിലെ മുൻ നിര എഴുത്തുകാരനാണ്`. 1993 ഇൽ ചെറുകഥയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരവും 1991, 1993 വർ ഷങ്ങളിൽ കഥാപുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ദമാൽ ചെരുവു എന്ന ഗ്രാമത്തിലാണ്` രാജാറാം ജനിച്ചത്. അദ്ദേഹം തെലുഗു അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കഥകൾ റായൽ സീമ മേഖലയിലെ ജീവിതം ആവിഷ്കരിക്കുന്നതായിരുന്നു

പുരസ്കാരങ്ങൾ

[തിരുത്തുക]

ആന്ധ്രപ്രദേശ് സാഹിത്യ അക്കാദമി പുരസ്കാരം - 1968.

വിവർത്തനത്തിനുള്ള തഞ്ചാവൂർ സർവ്വകലാശാല പുരസ്കാരം.

കൊണ്ടെപ്പുഡി ശ്രീനിവാസ റാവു സാഹിതി സത്കാരം.

ഗോപിചന്ദ് സാഹിതി സത്കാരം, 1991.

ചെറുകഥയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം, 1993.

ശ്രീ കൃഷ്ണദേവരായ സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, 1994.

പ്രതിഭാമൂർത്തി പുരസ്കാരം , അപ്പ ജോയ്സുല വിഷ്ണു ഭോട്ട്ല ഫൌണ്ടേഷൻ, 1996.


"https://ml.wikipedia.org/w/index.php?title=മധുരന്തകം_രാജാറാം&oldid=2785133" എന്ന താളിൽനിന്ന് ശേഖരിച്ചത്