മന്നാർ പാലം
മന്നാർ പാലം | |
---|---|
Coordinates | 8°57′44.90″N 79°55′08.60″E / 8.9624722°N 79.9190556°E |
Carries | Motor vehicles on the A14 highway and pedestrians |
Locale | മന്നാർ, മന്നാർ ജില്ല, ശ്രീലങ്ക |
ഉടമ | തുറമുഖ, ഹൈവേ മന്ത്രാലയം |
പരിപാലിക്കുന്നത് | റോഡ് വികസന അതോറിറ്റി |
സവിശേഷതകൾ | |
മൊത്തം നീളം | 157 മീ (515 അടി) |
വീതി | 10.4 മീ (34 അടി) |
ചരിത്രം | |
നിർമ്മാണ ചെലവ് | LKR2.46 billion |
ഉദ്ഘാടനം ചെയ്തത് | 18 മാർച്ച് 2010 |
മന്നാർ പാലം വടക്കുപടിഞ്ഞാറൻ ശ്രീലങ്കയിലെ ഒരു റോഡ് പാലമാണ്. മന്നാർ ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഇത് ജനസാന്ദ്രതയുള്ള ദ്വീപിലേക്കുള്ള ഏക റോഡ് പാലമാണ്.
ചരിത്രം
[തിരുത്തുക]മന്നാർ ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ ഒറ്റവരി പാലവും കോസ്‌വേയും 1930 കളിലാണ് നിർമ്മിക്കപ്പെട്ടത്.[1][2] 1990-ൽ തമിഴീഴ വിടുതലൈപ്പുലികളുടെ ആക്രമണത്തെത്തുടർന്ന് പാലത്തിൻ്റെ ചില ഭാഗങ്ങൾ തകർന്നു.[3][4] താൽക്കാലികമായി ബെയ്‌ലി പാലം നിർമിച്ചെങ്കിലും 10 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടത്തിവിടാൻ കഴിഞ്ഞിരുന്നില്ല.[5][6]
2007-ൽ ഈ സ്ഥലത്ത് പുതിയ പാലം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു.[7] 2007-ൽ പുതിയ പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചെങ്കിലും ശ്രീലങ്കൻ ആഭ്യന്തരയുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനാൽ 2008 ജനുവരിയിൽ അത് നിർത്തിവച്ചു.[8] ആഭ്യന്തരയുദ്ധം അവസാനിച്ചതിനെ തുടർന്ന് നിർമ്മാണം പുനരാരംഭിക്കുകയും 2010 മാർച്ചിൽ പാലം പൂർത്തീകരിക്കുകയും ചെയ്തു.[9] രണ്ടുവരിപ്പാലത്തിന് 157 മീറ്റർ (515 അടി) നീളവും 10.4 മീറ്റർ (34 അടി) വീതിയുമുണ്ട്.[10] ജപ്പാൻ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ ഗ്രാൻ്റ് ഉപയോഗിച്ച് നിർമ്മിച്ച പാലത്തിന് 2.46 ബില്യൺ രൂപ (22 ദശലക്ഷം യുഎസ് ഡോളർ) ചെലവ് വന്നു.[11]
അവലംബം
[തിരുത്തുക]- ↑ "A Bridge of Hope Spanning Conflict – Sri Lanka". Topics & Events. Japan International Cooperation Agency. 29 March 2010. Archived from the original on 22 March 2012.
- ↑ "Connecting Points". Ilankai Tamil Sangam.
- ↑ "A Bridge of Hope Spanning Conflict – Sri Lanka". Topics & Events. Japan International Cooperation Agency. 29 March 2010. Archived from the original on 22 March 2012.

- ↑ "Connecting Mannar island with mainland". Daily Mirror (Sri Lanka). 19 March 2010. Archived from the original on 19 February 2013. Retrieved 27 August 2011.
- ↑ "Mannar Bridge". Road Development Authority. Archived from the original on 2011-10-06.
- ↑ "Connecting Mannar island with mainland". Daily Mirror (Sri Lanka). 19 March 2010. Archived from the original on 19 February 2013. Retrieved 27 August 2011.