Jump to content

മമത ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ദേശീയ വനിതാ കമ്മീഷന്റെ മുൻ അദ്ധ്യക്ഷയായിരുന്നു മമത ശർമ. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ മുൻ എം.പി ആയിരുന്നു. 02.08.2011-നാണു മമത വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായി സ്ഥാനമേറ്റത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ രക്തസക്ഷിത്വം വരിച്ച ധര്ലാൽ ദേവതയുടെ പുത്രിയാണ് മമത. 1986-ൽ രാജസ്ഥാൻ റെഡ്ക്രോസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് മെമ്പറായി നോമിനേറ്റു ചെയ്യപ്പെട്ടു.തുടർന്ന് രാജസ്ഥാൻ പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കായി പ്രവർത്തിച്ചു. 2002-ൽ നടന്ന അസ്സെംബ്ലി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച ഇവർ കാബിനെറ്റ്‌ വിന്യാസ സമയത്ത് കാബിനെറ്റ്‌ സെക്രട്ടറി ആയി നിയമിക്കപ്പെട്ടു. മഹാരിഷി ദയാനന്ദ് സരസ്വതി യുണിവെർസിറ്റിയുടെ സെനറ്റ് അംഗമായി നോമിനേറ്റു ചെയപെട്ടു. 1995-97, 2002-04 കാലഘട്ടത്തിൽ ടെലിഫോൺ നിർദ്ദേശക സമിതിയിൽ അംഗമായും പ്രവർത്തിച്ചു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1985 മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകയായ ഇവർ 2002-ൽ നടന്ന അസ്സെംബ്ലി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. കാബിനെറ്റ്‌ വിന്യാസ സമയത്ത് കാബിനെറ്റ്‌ സെക്രട്ടറി ആയി നിയമിക്കപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞു സേവിച്ചതിനുള്ള അംഗീകാരമായിരുന്നു 2003-ൽ വീണ്ടും വൻ ഭൂരിപക്ഷത്തോടെ മമത എം.പി ആയി തിരഞ്ഞെടുക്കപ്പെട്ടത്‌ .ആ വർഷം മത്സരിച്ച 18 വനിതകളിൽ ജയിച്ച ഏക വനിതാ എം.പി മമതയയിരുന്നു. ജനങ്ങളോട് ചെയ്ത നിസ്സ്വാർത്ഥ സേവനത്തിന്റെ ഉത്തമ തെളിവായിരുന്നു ഈ രണ്ടാം വട്ട വിജയം. 2004 മുതൽ 2010 വരെ രാജസ്ഥാൻ പ്രദേശ് മഹിള കോൺഗ്രസിന്റെ പ്രസിഡന്റായി മമത നിയമിക്കപെട്ടു . ഈ 6 വർഷങ്ങളിൽ രാജസ്ഥാനിലെ സാധാരണ ജനവിഭാഗങ്ങളുടെ ഒട്ടനവധി പ്രശ്നങ്ങളിൽ മമത ശബ്ദമുയർത്തി. വിലകയറ്റം, കുടിവെള്ള വിതരണ സംവിധാനത്തിന്റെ ദൗർബല്യത ഇവക്കെതിരെ ശക്തമായി പോരാടുകയും ദാരിദ്ര്യനിർമാർജ്ജനം, സാക്ഷരത എന്നിവയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.

ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്ത ഇവർ യുഎസ്എ, ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്‌, ഹോളണ്ട്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം, ഡെൻമാർക്ക്‌, സിങ്കപ്പൂർ, മധ്യ-പൂർവ രാജ്യങ്ങൾ, തായ്ലാന്റ്, നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ എല്ലാം സഞ്ചരിച്ചിട്ടുണ്ട് .

വനിതകളുമായി ബന്ധപ്പെട്ട ശാക്തീകരണം, സ്ത്രീധനം, ഭരണഘടനാപരമായ അവകാശങ്ങൾ എനിവക്കെല്ലാം വേണ്ടി ശബ്ധമുയർത്തിയ, ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വമാണ് മമതയുടെത് . ദേശീയ വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ ഉൾനാടൻ തുടിപ്പറിയുവാനും യാഥാർത്ഥ്യങ്ങൾ കണ്ടു മനസ്സിലാക്കുന്നതിനും വേണ്ടി രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിരന്തരം യാത്ര ചെയ്തു കൊണ്ടിരിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]

സ്രോതസ്സുകൾ

[തിരുത്തുക]
  1. http://www.thehindu.com/news/national/mamta-sharma-is-ncw-chief/article2316551.ece
  2. http://ncw.nic.in/frmcurrentcommission.aspx Archived 2018-01-15 at the Wayback Machine
  3. http://indianexpress.com/tag/national-commission-for-women-chief-mamta-sharma
"https://ml.wikipedia.org/w/index.php?title=മമത_ശർമ&oldid=3687248" എന്ന താളിൽനിന്ന് ശേഖരിച്ചത്