മയൂഖം (ചലച്ചിത്രം)
ദൃശ്യരൂപം
മയൂഖം | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ആർ. ശാന്ത |
രചന | ഹരിഹരൻ |
അഭിനേതാക്കൾ | സൈജു കുറുപ്പ് സായികുമാർ മംമ്ത മോഹൻദാസ് |
സംഗീതം | രവി ബോംബെ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഹരിഹരൻ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ബി. ലെനിൻ വി. ടി. വിജയൻ |
സ്റ്റുഡിയോ | കെ.ആർ.ജി. പ്രൊഡക്ഷൻസ് |
വിതരണം | കെ.ആർ.ജി. റിലീസ് |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയൂഖം. സൈജു കുറുപ്പ്, മംമ്ത മോഹൻദാസ് എന്നീ പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിലവതരിപ്പിച്ച് ഹരിഹരൻ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം തൊഴിൽ രഹിതനായ ഉണ്ണികേശവനും മാറാരോഗിയായ ഇന്ദിരയും തമ്മിലുള്ള തീവ്ര സ്നേഹത്തിന്റെ കഥ പറയുന്നു.
കെ.ആർ.ജി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. ശാന്ത നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഹരിഹരൻ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിർവ്വഹിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- സൈജു കുറുപ്പ് – ഉണ്ണികേശവൻ
- മംമ്ത മോഹൻദാസ് – ഇന്ദിര
- നെടുമുടി വേണു
- സായികുമാർ
- ജഗതി ശ്രീകുമാർ
- കലാഭവൻ മണി
- വിനീത്
- ഇന്ദ്രൻസ്
സംഗീതം
[തിരുത്തുക]ഗാനങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഹരിഹരൻ എന്നിവർ രചിച്ചിരിക്കുന്നു. സംഗീതസംവിധാനം നിർവ്വഹിച്ചത് രവി ബോംബെ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- കാറ്റിന് സുഖന്ധമാണിഷ്ടം – കെ. ജെ. യേശുദാസ് (രചന– ഹരിഹരൻ)
- ചുവരില്ലതെ ചായങളില്ലാതെ – പി. ജയചന്ദ്രൻ (രചന– ഹരിഹരൻ)
- ഈ പുഴയും – കെ. എസ്. ചിത്ര
- ഈ പുഴയും – ചന്ദ്രശേഖർ
- ഭഗവതി കാവിൽ വെച്ചോ – എം. ജി. ശ്രീകുമാർ
- ത്യാഗേഹ കൃത്യ – വിജിത
- ധനുമാസ പുലരി – സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: രാമചന്ദ്രബാബു
- ചിത്രസംയോജനം: ബി. ലെനിൻ, വി. ടി. വിജയൻ
- കല: നാഥൻ മണ്ണൂർ
- സംഘട്ടനം: താഗരാജൻ
- ചമയം: പി. മണി
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുഗേഷ്
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എൻ. വിജയകുമാർ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മയൂഖം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മയൂഖം – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഹരിഹരൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ഹരിഹരൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ
- ബോംബെ രവി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ