മയൂരധ്വജൻ
ദൃശ്യരൂപം
ശ്രീകൃഷ്ണഭക്തനായ താമ്രാവതിയിലെ രാജാവ്. മഹാഭാരതത്തിൽ അശ്വമേധികപർവ്വത്തിൽ ഇദ്ദേഹത്തെക്കുറിച്ച് പരാമർശമുണ്ട്. കുരുക്ഷേത്രയുദ്ധത്തിനുശേഷം രാജാവായി അഭിഷിക്തനായ യുധിഷ്ഠിരൻ അശ്വമേധയാഗം നടത്തി. ഇതെ സമയത്ത് താമ്രവതിയിലെ മയൂരധ്വജനും അശ്വമേധയാഗം നടത്തി. താമ്രാവതിയുടെ യാഗാശ്വത്തെ അനുഗമിച്ചത് പുത്രനായ താമ്രധ്വജനായിരുന്നു. ഹസ്തിനപുരിയുടെ യാഗാശ്വത്തെ പിന്തുടരാൻ നിയുക്തനായത് അർജ്ജുനനും. പല രാജ്യങ്ങളും കടന്ന് താമ്രാവതിയുടെ രാജ്യാതിർത്തിയിൽ എത്തിയ അർജ്ജുനന്റെ യാഗാശ്വത്തെ അവിടുത്തെ രാജകുമാരൻ പിടിച്ചുകെട്ടിയതായി പറയുന്നുണ്ട്.