മയോമ
മയോമ എന്നത് പേശികളെ ബാധിക്കുന്ന ഒരു തരം മുഴകൾ ആണ്.[1] പ്രധാനമായും രണ്ടു തരം മയോമകൾ കാണപ്പെടുന്നു.
- ലെയോമയോമ. അഥവാ ഫൈബ്രോയ്‌ഡുകൾ. സ്നിഗ്ദപേശികളിൽ ഉണ്ടാകുന്ന ഇവ ഏറ്റവും കൂടുതൽ ഗർഭാശയഭിത്തിയിൽ ആണ് കാണപ്പെടുന്നത്. യൂട്ടറൈൻ ഫൈബ്രോഡ് എന്നും വിളിക്കുന്നു. [1]
- റാബ്ഡോമയോമ, അസ്ഥിപേശികളിൽ ഉണ്ടാകുന്ന മുഴകൾ. [1][2][3] വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഇവ കുട്ടികളിൽ ആണ് കൂടുതലും ഉണ്ടാവുന്നത്. അർബ്ബുദമായി മാറാൻ കഴിവുള്ളവയാണിവ.
മയോമ | |
---|---|
യുട്ടറൈൻ ഫൈബ്രോഡുകൾ | |
സ്പെഷ്യാലിറ്റി | Oncology |
- ആഞ്‌ജിയോമയോമ. രക്തക്കുഴലുകളിലെ മുഴകൾ. ലയോമയോമയോ അതോ പ്രത്യേകതരമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
ലെയോമയോമ അഥവാ ഫൈബ്രോയ്‌ഡുകൾ
[തിരുത്തുക]യൂട്ടറൈൻ ഫൈബ്രോയ്‌ഡ് അഥവാ യൂട്ടറൈൻ ലെയൊമൈയോമ അഥവാ വെറും ഫൈബ്രോയ്‌ഡ് എന്നത് ഏറ്റവും സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയ മുഴകളാണ്. മിക്ക സ്ത്രീകളിലും ഈ അവസ്ഥക്ക് പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണാറില്ല: എന്നാൽ ചിലരിൽ വേദനയോടു കൂടിയ അമിതാർത്തവം കാണപ്പെടുന്നു. അമിതമായി വലിപ്പം വച്ചാൽ ഈ മുഴകൾ മൂത്രാശയത്തിൽ സമ്മർദ്ദം ഏല്പിക്കുവാനും കൂടുതലായി മൂത്രമൊഴിക്കേണ്ടി വരാനും കാരണമാകാറുണ്ട്. ലൈംഗിക വേഴ്‌ചയിലിണ്ടാകാവുന്ന വേദനയ്ക്കും പുറം വേദനക്കും ചിലപ്പോൾ ഇവ കാരണമാകാറുണ്ട് . ഒരു സ്ത്രീയ്‌ക്ക് ഒന്നോ അതിലധികമോ ഫർബോയ്‌ഡ് ഉണ്ടാകാവുന്നതും അത് ചിലപ്പോഴെങ്കിലും ഗർഭധാരണത്തിന് തടസ്സമാകാറുമുണ്ട്.
കാരണങ്ങൾ
[തിരുത്തുക]കൃത്യമായ കാരണങ്ങൾ അറിവില്ല. എന്നിരുന്നാലും ഫൈബ്രോയ്‌ഡ് പാരമ്പര്യമായും കുറച്ചൊക്കെ ഹോർമോണുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണവും ചുവന്ന മാംസം ഭക്ഷിക്കുന്നതും ഫൈബ്രോയ്‌ഡ് വരാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു, ഗർഭാശയ സ്കാനിങ്ങോ എം.അർ. ഐ. യോ മൂലം ഇവ കണ്ടെത്താൻ സാധിക്കും.
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 1.2 Ziegler, Ernst (1883). A Text-book of pathological anatomy and pathogenesis pt. 1, 1883 (in ഇംഗ്ലീഷ്). William Wood & Company. p. 210.
- ↑ "MeSH Browser". meshb.nlm.nih.gov. Retrieved 9 November 2020.
- ↑ Rajendran, Arya; Sivapathasundharam, B. (2014). Shafer's Textbook of Oral Pathology (in ഇംഗ്ലീഷ്). Elsevier Health Sciences. p. 193. ISBN 978-81-312-3800-4.