മരക്കാർ കക്കാട്ടിരി
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
പാലക്കാട് ജില്ലയിൽ നിന്നുള്ള പോലീസ് ഉദ്ധ്യോഗസ്ഥനും കവിയും സാമൂഹ്യ പ്രവർത്തകനുമാണ് മരക്കാർ കക്കാട്ടിരി.
വിലാസം:
[തിരുത്തുക]ടി.പി. മരക്കാർ
തടത്തിപറമ്പിൽ വീട്
പി. ഒ. മല, കക്കാട്ടിരി
പാലക്കാട് ജില്ല, കേരള.
പിൻ -679 534
ഫോൺ : 0466 22711 68
![](http://upload.wikimedia.org/wikipedia/commons/thumb/8/83/Marakkar_Kakkattiri_.jpg/220px-Marakkar_Kakkattiri_.jpg)
ജീവിതരേഖ:
[തിരുത്തുക]1942 സെപ്തംബർ 15ന് തടത്തിപറമ്പിൽ സെയ്താലിയുടേയും തോട്ടുങ്ങൽ പുളിയക്കോട്ട് തൊടിയിൽ കദിയകുട്ടി ഉമ്മയുടേയും മകനായി പാലക്കാട് ജില്ലയിലെ തൃത്താല താലൂക്കിലെ കക്കാട്ടിരി എന്ന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ചു.
1964ൽ മലപ്പുറം എം. എസ് പി (മലബാർ സ്പെഷ്യൽ പോലീസ്)യിൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. മലപ്പുറം കണ്ണൂർ മാങ്ങാട്ടുപറമ്പ് എന്നിവിടങ്ങളിലെ ഒരു വർഷത്തെ പരിശീലനത്തിനൊടുവിൽ നാഗാലാൻ്റിൽ സേവനം തുടർന്നു. ഇന്ത്യാ - ചൈന യുദ്ധത്തെ തുടർന്ന് 1962 ൽ കേരളത്തിൽ നിന്ന് അയച്ച എം. എസ് പിയുടെ ബെറ്റാലിയൻ്റെ ഭാഗമായി നാഗാലാൻ്റിലും ആസാമിലും പ്രവർത്തിച്ചു. സി. ആർ. പി. എഫ്. ബെറ്റാലിയനോടും ചേർന്ന് സഹകരിച്ച കാലയളവിനൊടുവിൽ 1969 ൽ പാലക്കാട് ജില്ലാ സായുധ പോലീസ് സേനയിലേക്ക് നിയോഗിക്കപ്പെട്ടു.
കുട്ടികാലത്തെ വായനശീലവും പകരം വെക്കാനാകാത്ത ജീവിതാനുഭവവും ചേർന്ന് സാഹിത്യപ്പൊലിമയിൽ പലപ്പോഴായി കഥയും കവിതയും ലേഖനങ്ങളുമായി അവതരിപ്പിക്കപ്പെട്ടു. മുൻ എം.പി. അഡ്വ. സുന്നാ സാഹിബിൻ്റെ അധ്യക്ഷതയിൽ പാലക്കാട് നിന്ന് പ്രദ്ധീകരിച്ചിരുന്ന 'കാവ്യ ശലഭം' എന്ന കവിതാ സമാഹരത്തിൽ 'മായാത്ത മുദ്രകൾ' എന്ന കവിത പ്രസിദ്ധീകരിച്ചു. തുടർന്ന് മഷി പുരണ്ട ഒരോ എഴുത്തുകളിൽ നിന്നും ലഭിച്ച പ്രോത്സാഹനങ്ങളിലൂടെ 2010ൽ 'പൊട്ടിച്ചൂട്ടിൻ്റെ തീ നാളം' എന്ന കവിതാസമാഹരം പ്രസിദ്ധീകരിച്ചു. മൂന്ന് പതിറ്റാണ്ട് പകിട്ടുള്ള സേവനത്തിൽ നിരവധി സാമൂഹ്യ സേവനാധ്യായങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ സാധിച്ചു. പോലീസ് അസോസിയേഷൻ്റെ ജില്ലാ കമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും പ്രവർത്തിച്ചു.
ഹെഡ് കോൺസ്റ്റബിളായുള്ള സ്ഥാനകയറ്റത്തിലൂടെ വാളയാറിലെ ഫോറസ്റ്റ് സ്കൂളിലെ ഫിസിക്കൽ ഇൻസ്ട്ക്ടറായി സേവനമനുഷ്ടിച്ചു. മുപ്പത്തിമൂന്നര കൊല്ലത്തോളം നീണ്ട ഔദ്യോഗിക സേവനത്തിൽ നിന്ന് 1997 ജനുവരി 30ന് സബ് ഇൻസ്പെക്ടർ പദവിയിൽ നിന്ന് വിരമിച്ചു.
2017 ൽ രണ്ടാമത്തെ പുസ്തകമായ യന്ത്രശാല പ്രസിദ്ധീകരിച്ചു.
വിശ്രമ ജീവിതത്തിൽ കാർഷികവൃത്തിയിൽ സജീവമാകുകയും കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റായും സേവനം അനുഷ്ടിക്കുന്നു.
കുടുംബം:
[തിരുത്തുക]പിതാവ്: ടി. പി. സെയ്താലി
മാതാവ്: കദിയകുട്ടി ഉമ്മ
പത്നി: ആയിഷ മരക്കാർ
മക്കൾ: സജിത്ത് , റംഷീദ് , Dr. ഷെഫീദ്
മരുമക്കൾ: ഫെംഷിദ സജിത്ത് , ഷാനി റംഷീദ് , Dr റൈഹാന ഷെഫീദ്
പേരക്കുട്ടികൾ: അഥീന , ആതിഷ് , ഫിദൽ , ഇഷാൻ, ഫൈസി
കൃതികൾ:
[തിരുത്തുക]പൊട്ടിച്ചൂട്ടിൻ്റെ തീ നാളം
യന്ത്രശാല