Jump to content

മരണത്തിന്റെ നിഴലിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർമ്മയുടെ അറകൾ
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യം ഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഓർമ്മക്കുറിപ്പുകൾ
പ്രസാധകർനാഷണൽ ബുക്ക് സ്റ്റോൾ
പ്രസിദ്ധീകരിച്ച തിയതി
1951
ഏടുകൾ72

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചെറുകഥയാണ് മരണത്തിന്റെ നിഴലിൽ.[1] സൂഫിസത്തിന്റെ ബാഹ്യമായ കാഴ്ചപ്പാടുകൾ മാത്രമല്ല, ആന്തരികമായ വശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യ ജന്മം എന്തിന് എന്നും ജീവിതത്തിന്റെ ധർമ്മം എന്ത് എന്നും കണ്ടെത്താൻ ഈ കഥയിലൂടെ കഥാകാരൻ ശ്രമിക്കുന്നു.

ആദ്യത്തേയും അവസാനത്തേയും കലാകാരനാണ് പ്രപഞ്ചസ്രഷ്ടാവായ ഈശ്വരൻ എന്ന അടിസ്ഥാന തത്ത്വത്തിലൂന്നിയാണ് ഈ രചന നിർവഹിച്ചിരിക്കുന്നത്.നിരന്തരം യുദ്ധത്തെ ഓർമ്മിപ്പിക്കുന്ന എഴുത്തുകാരൻ പങ്കുവെക്കുന്നത് മാനസികമായി മനുഷ്യ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളെയാണ്‌ സൂചിപ്പിക്കുന്നത്. മനുഷ്യകുലത്തിന് ഒടുവിൽ കാണാൻ സാധിക്കുന്നത് മരണത്തിന്റെ പൊട്ടിച്ചിരിയാണെന്ന് മനസ്സിലാവുന്നു. ധർമ്മാർത്ഥ കാമ മോക്ഷ ചതുർവർഗ തത്ത്വത്തെ ഈ കൃതിയിൽ ആവിഷ്കരിച്ചിരിക്കുന്നു.സൂര്യോദയത്തിന്റെ താഴെയും മുകളിലും അറിയാൻ കഴിയാത്തതായി പലതുമുണ്ടെന്ന് ആത്മീയമായ രീതിയിൽ അവതരിപ്പിക്കുന്നു.ഈ ലോകം മായ ആണെന്നും  പറയുന്നു.

ഒടുവിൽ മോക്ഷത്തിന്റെ തീരത്തെത്തുമ്പോൾ നാടുവിട്ടു പോയവരുടെ വാടി തളർന്ന റോസാചെടികൾക്ക് വെള്ളമൊഴിക്കാൻ സാധിക്കുന്നതെന്ന തത്ത്വം സുഫിസ്റ്റിക് മാതൃകയിൽ അവതരിപ്പിക്കുന്നു. മാർക്വെസിന്റെ റിയലിസത്തിന്റെ അംശവും ഇവിടെ കാണാൻ കഴിയും. കലയും ജീവിതവും എന്ത്,എന്തിന്,എന്നതിനുള്ള ഉത്തരം ആത്മീയമായി കണ്ടെത്താൻ ശ്രമിക്കുന്നു ഈ നോവലിലൂടെ.

കഥാപാത്രങ്ങൾ

[തിരുത്തുക]
  • ആരാധകൻ
  • തൊഴിലാളി നേതാവ്
  • സിനിമാ നടൻ
  • നർത്തകി
  • പാൽക്കാരി കുഞ്ഞമ്മ

അവലംബംങ്ങൾ

[തിരുത്തുക]
  1. https://www.manoramaonline.com/literature/your-creatives/2018/04/28/maranathinte-kamukan.html
"https://ml.wikipedia.org/w/index.php?title=മരണത്തിന്റെ_നിഴലിൽ&oldid=3092161" എന്ന താളിൽനിന്ന് ശേഖരിച്ചത്