മരിയ അമ്പാരോ എസ്‌കാൻഡൻ
മരിയ അമ്പാരോ എസ്‌കാൻഡൻ | |
---|---|
ജനനം | മെക്സിക്കോ സിറ്റി, മെക്സിക്കോ | ജൂൺ 19, 1957
ദേശീയത | മെക്സിക്കൻ |
തൊഴിൽ | Novelist, short story writer, creative director, screenwriter, film producer, professor |
ജീവിതപങ്കാളി(കൾ) | Luis Eduardo Gil Benito Martínez Creel (−2006) Pedro Haas |
കുട്ടികൾ | 2 |
വെബ്സൈറ്റ് | mariaescandon |
പ്രമുഖയായ മെക്സിക്കൻ നോവലിസ്റ്റും കഥാകൃത്തുമാണ് മരിയ അമ്പാരോ എസ്‌കാൻഡൻ(ജനനം : 19 ജൂൺ 1957). ലാറ്റിൻ-അമേരിക്കയിലെ എഴുത്തുകാരിൽ ശ്രദ്ധേയയാണ്. ആദ്യ കൃതി 'എസ്‌പെരാൻസാസ് ബോക്‌സ് ഓഫ് സെയിന്റ്‌സ് 'എൺപത്തഞ്ചു രാജ്യങ്ങളിലെ ഇരുപതിൽപ്പരം ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യപ്പെട്ടത്.
ജീവിതരേഖ
[തിരുത്തുക]മെക്സിക്കോയിൽ ജനിച്ചു. പതിനെട്ടാം വയസിലാണ് ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത്. 'കൺസ്ട്രഷൻ' എന്ന സാഹിത്യമാസികയിൽ പ്രവർത്തിച്ചു. സ്പാനിഷിലും ഇംഗ്ലീഷിലും ഒരേ സമയം എഴുതുന്ന മരിയ, 1983-ൽ ഭർത്താവും ശിൽപിയുമായ ബെനിറ്റേ ക്രില്ലിനൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഇപ്പോൾ ലോസ് ഏൻജലെസിൽ താമസിക്കുന്നു. യു.സി.എൽ.എ. എക്‌സ്‌റ്റെൻഷനിൽ സർഗ്ഗാത്മക രചനയിൽ പരിശീലനം നൽകുന്ന റൈറ്റിംഗ് വിഭാഗം അദ്ധ്യാപികയാണ്.[1] ബ്രസീൽ, മെക്‌സിക്കോ, ബാഴ്‌സലോണ എന്നിവിടങ്ങളിൽ നടക്കുന്ന രാജ്യാന്തര സിനിമാ-എഴുത്ത് പരിശീലന ശിൽപശാലകളുടെ ഉപദേശകയായും പ്രവർത്തിക്കുന്നു.
ആദ്യ കൃതി ' എസ്‌പെരാൻസാസ് ബോക്‌സ് ഓഫ് സെയിന്റ്‌സ്' എൺപത്തഞ്ചു രാജ്യങ്ങളിലെ ഇരുപതിൽപ്പരം ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യപ്പെട്ടു. രണ്ടാമത്തെ നോവൽ 'ഗോൺസാലസ് ആൻഡ് ഡോട്ടേഴ്‌സ് ട്രക്കിംഗ് കമ്പനി' പന്ത്രണ്ടോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ആദ്യ നോവലിന്റെ ചലച്ചിത്ര ഭാഷ്യം, 'സാന്റ്റിറ്റോസ്' അന്താരാഷ്ട്ര ചലച്ചിത്രോസവങ്ങളിൽ തിരകഥയ്ക്കുൾപ്പടെ 15 ലധികം അവാർഡുകളാണ് നേടിയത്. ഇതിന്റെ തിരക്കഥയും മരിയയുടേതായിരുന്നു. സൺസാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയായി ഇത് തെരഞ്ഞെടുക്കപ്പെട്ടു.[2]
മാജിക്കൽ റിയലിസത്തിന്റെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ള രചനാ രീതിയാണ് മരിയയുടേത്.
കൃതികൾ
[തിരുത്തുക]- 'എസ്‌പെരാൻസാസ് ബോക്‌സ് ഓഫ് സെയിന്റ്‌സ് '
- 'ഗോൺസാലിസിന്റെ മകൾ'
- ഫോറൻസിക്‌സ് ഓഫ് ദ ഹേർട്ട്' '
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-09. Retrieved 2013-04-16.
- ↑ ആർ.കെ. ബിജുരാജ് (2009). "ഇവിടെ ഒരു തൂവൽ പോലെ പാറിപറക്കണം". മാധ്യമം. അഭിമുഖം.
{{cite journal}}
:|access-date=
requires|url=
(help)