മറ്റിൽഡെ മൊണ്ടോയ
മറ്റിൽഡെ പെട്ര മൊണ്ടോയ ലഫ്രാഗ്വ (ജനനം. മെക്സിക്കോ സിറ്റി, മാർച്ച് 14, 1859 - മരണം. മെക്സിക്കോ സിറ്റി, ജനുവരി 26, 1939) മെക്‌സിക്കോയിലെ ആദ്യത്തെ വനിതാ വൈദ്യനായിരുന്നു. തുടക്കത്തിൽ ഒരു മിഡ്‌വൈഫായി ജോലി ചെയ്തിരുന്ന അവർ, വൈദ്യശാസ്ത്ര വിദ്യാലയത്തിൽ ചേർന്ന് ബിരുദം നേടിയ ആദ്യത്തെ വനിതകളിൽ ഒരാളെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുകയും, ഒടുവിൽ 1887-ൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പിന്നീട് അവർ ഒരു ശസ്ത്രക്രിയാ വിദഗ്ധയും പ്രസവചികിത്സകയുമായി മാറി.[1] സ്ത്രീകളുടെ അവകാശങ്ങൾ സാമൂഹികമായി നേടിയെടുക്കുന്നതിലും സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ പക്ഷപാതരഹിതമായ അവസരങ്ങൾ നേടുന്നതിനായി പ്രവർത്തിക്കുന്ന പല പ്രസ്ഥാനങ്ങളിലും മറ്റിൽഡെ മൊണ്ടോയ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു.
ജീവിതരേഖ
[തിരുത്തുക]സോലെഡാഡ് ലാഫ്രഗ്വയുടെയും ജോസ് മരിയ മൊണ്ടോയയുടെയും രണ്ടാമത്തെ മകളായിരുന്നു മാറ്റിൽഡെ മോണ്ടോയ. സഹോദരിയുടെ മരണം കാരണം അവൾ ഏകമകളെപ്പോലെയാണ് വിദ്യാഭ്യാസം നടത്തിയത്. വളരെ ചെറുപ്പം മുതലേ അമ്മയുടെ പിന്തുണയും ശിക്ഷണവും ലഭിച്ച മറ്റിൽഡ് പഠനത്തിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങി. 12-ാം വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും, ഉന്നത വിദ്യാഭ്യാസത്തിൽ പ്രവേശിക്കാൻ അവളുടെ ചെറു പ്രായം തടസമായിരുന്നു. ഗൈനക്കോളജിയും പ്രസവചികിത്സയും പഠിക്കാൻ മാതാവിനോടൊപ്പം അവളുടെ കുടുംബവും അവളെ പ്രോത്സാഹിപ്പിച്ചിരുന്നു. പിതാവിന്റെ മരണശേഷം, മറ്റിൽഡെ ഒബ്‌സ്റ്റട്രിക്‌സും മിഡ്‌വൈഫറിയും പഠിപ്പിക്കുന്ന സ്‌കൂളിൽ ചേർന്നു. സ്കൂൾ നാഷണൽ സ്കൂൾ ഓഫ് മെഡിസിനുമായി അഫിലിയേറ്റ് ചെയ്തിരുന്ന ഈ സ്കൂളിലെ പഠനത്തിനുശേഷം അവൾ സാൻ ആന്ദ്രെസിലെ ഒരു ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തു. പിന്നീട് അവളുടെ കുടുംബം അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് ഈ കരിയർ ഉപേക്ഷിക്കാൻ അവൾ നിർബന്ധിതയായി. തുടർന്ന് റിവില്ലഗിഗെഡോയിലെ തെരുവുകളിൽ സ്ഥിതി ചെയ്യുന്ന ഹൗസ് ഓഫ് മെറ്റേണിറ്റിയിലെ സ്‌കൂൾ ഓഫ് മിഡ്‌വൈവ്‌സ് ആൻഡ് ഒബ്‌സ്റ്റട്രിക്‌സിൽ ചേരാൻ അവൾ തീരുമാനിച്ചു.
മെഡിക്കൽ വിദ്യാഭ്യാസം
[തിരുത്തുക]16 വയസ്സുള്ളപ്പോൾ, മൊണ്ടോയയ്ക്ക് മിഡ്‌വൈഫ് പദവി ലഭിച്ചതോടെ 18 വയസ്സ് വരെ പ്യൂബ്ലയിൽ അവർ പരിശീലനം നടത്തി. ഡോക്ടർമാരായ ലൂയിസ് മുനോസ്, മാനുവൽ സോറിയൻ എന്നിവരുടെ ശിക്ഷണത്തിൽ ഒരു ശസ്ത്രക്രിയാ സഹായിയായി തുടക്കത്തിൽ അവർ പ്രവർത്തിച്ചു.
അവലംബം
[തിരുത്തുക]- ↑ Leonel Rodríguez R.: Homenaje a la Dra. Matilde Montoya Archived February 19, 2009, at the Wayback Machine. (Spanish)