മലനട ക്ഷേത്രം
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണു പോരുവഴി പെരുവിരുത്തി മലനട . [1]. തെക്കൻ കേരളത്തിലെ ആയിരത്തിലധികം മലനടകളിൽ പ്രഥമ സ്ഥാനമാണ് പെരുവിരുത്തി മലനടയ്ക്ക് . . കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലും ഏഴ് കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലുമാണ് ക്ഷേത്ര നിയന്ത്രണം. കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി മറ്റു ആയിരത്തിലധികംമലനടകളുണ്ട്. ആരാധനാ മൂർത്തി മലയപ്പൂപ്പനാണ്. കുറവരുടെ പൂർവ്വിക , പ്രകൃതി ആരാധനാ ഇടങ്ങളാണ് മലനടകൾ . കേരള ചരിത്രത്തിലെ ഇരുണ്ട നൂറ്റാണ്ടുകൾ കുറവ രാജവംശങ്ങളുടെ തകർച്ചയുടെ കാലഘട്ടമായിരുന്നു. സംഘകാലഘട്ടമായിരുന്നു കുറവരുടെ സുവർണ്ണകാലഘട്ടം. സംഘസാഹിത്യങ്ങളിൽ മിക്ക കാവ്യങ്ങളിലും നായികാ നായകൻമാർ കുറവനും, കുറത്തിയുമായിരുന്നു. ഭൂരിഭാഗം രാജാക്കൻമാർ , സാഹിത്യകാരൻമാർ, കവി കൾ, കവയത്രികൾ കുറവരായിരുന്നു. കുറിഞ്ഞിയാണ് കുറവരുടെ തിണൈ . ആയതിനാലാണ് മലകൾ അവരുടെ ആരാധനാ ഇടങ്ങളായി മാറിയത്.
ഐതിഹ്യം
[തിരുത്തുക]ക്ഷേത്രത്തിന്റെ ഐതിഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തവരായ അവർക്ക് കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചുവെന്നും ആണ് കൂടുതൽ പ്രചാരം സിദ്ധിച്ച കഥ. നിഴൽക്കുത്തിൽ പാണ്ഡവരെ വകവരുത്തുവാൻ നിയോഗിക്കപ്പെട്ട ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്.
ചരിത്രം
[തിരുത്തുക]മലയുടെ മുകളിലുള്ള നട എന്നതിനാലാണ് ഈ പേര് വന്നത്[2]. വിഗ്രഹങ്ങളോ ശ്രീകോവിലോ ഈ ക്ഷേത്രത്തിലില്ല[2]. 1990 ലെ വെടിക്കെട്ട് ദുരന്തത്തിനു ശേഷം മത്സരക്കമ്പം നിരോധിക്കപ്പെട്ടു.
തെക്കൻ കേരളത്തിൽ മാത്രമായി കുറവരുടേതായി മാത്രം കാണപ്പെടുന്ന ആയിരത്തിലധികം ആരാധന ഇടങ്ങളിൽ പകുതിയിലധികവും അറിയപ്പെടുന്നത് മലനടകൾ എന്ന പേരിലാണ്. ഏകദേശം 500_ ഓളം മലനടകൾ തെക്കൻ കേരളത്തതിൽ ഇന്നു നിലനിൽക്കുന്നു. അപ്പൂപ്പൻ എന്ന ആരാധനാ മൂർത്തിയെ ആരാധിക്കുന്ന ഇടമാണ്
ഉത്സവം
[തിരുത്തുക]പെരുവിരുത്തി മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിന് ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത് ഊരാളൻ തുള്ളി മലയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. എടുപ്പുകുതിരകളും കെട്ടുകാളകളുമാണ് പ്രധാന ഉത്സവക്കാഴ്ചകൾ. ഇവിടുത്തെ മത്സരക്കമ്പവും ഏറെ പ്രശസ്തമായിരുന്നു.
മീനമാസത്തിലാണ് മലനടിയിലെ പ്രസിദ്ധമായ മലക്കുട മഹോത്സവം. മീനമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറും. ഉത്സവനാളിലെ കെട്ടുകാഴ്ചകളിൽ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്. ഇടയ്ക്കാട് കരക്കാർക്ക് ഈ വലിയ എടുപ്പുകാള. മലനട അപ്പൂപ്പന്റെ ഇഷ്ടദാനം കെട്ടുകാളയാണ്. തിളങ്ങുന്ന കണ്ണുകളും വാശിയും വീറും വടിവൊത്ത ശരീരപ്രകൃതിയുമുള്ള എടുപ്പുകാള ഏവരേയും ആകർഷിക്കുന്നു.[3] ഇരുപത്തിഒന്നേകാൽ കോൽ ഉയരമുള്ള എടുപ്പുകുതിരകളെ കാണാനും അവ തോളിലെടുത്ത് കുന്നിൽ മുകളിലൂടെ വലംവയ്ക്കുന്നതുകാണാൻ ധാരാളം ആൾക്കാർ എത്താറുണ്ട്. ഓലക്കുട ചൂടി ഒറ്റക്കാലിൽ ഉറഞ്ഞു തുള്ളിയെത്തുന്ന ക്ഷേത്രത്തിലെ പൂജാരി താഴേയ്ക്ക് താഴേയ്ക്ക് ഇറങ്ങിചെന്ന് കെട്ടുകാഴ്ചകളെ അനുഗ്രഹിക്കും. ഉത്സവദിനം മുരവുകണ്ടത്തിൽ ഒത്തുചേരുന്ന കാളകളും എടുപ്പുകുതിരകളും മലയൂരാളീയായ മലനട അപ്പൂപ്പന്റെ അനുഗ്രഹത്തിനായി കാത്തു നിൽക്കുന്നു. വലിയകാളയെ അനുഗ്രഹിക്കുന്നതോടെ മലകയറാൻ കെട്ടുകാഴ്ചകൾ തയ്യാറാകും. ക്ഷേത്രസന്നിധാനത്തിലെ ആൽത്തറയിലും തടികൊണ്ട് നിർമ്മിച്ച കാളയെക്കാണാം . വിശ്വാസികൾ ഇവിടെയെത്തുമ്പോൾ നേർച്ചയായി തടിയിൽ നിർമ്മിച്ച കാളരൂപം നൽകുന്നതും ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. മറ്റൊരു പ്രധാനം ഇരുപത്തൊന്നേക്കാൽ എടുപ്പുകുതിരയാണ്. ആറു കരകളിൽ നിന്നായി ഇവയെ അണിയിച്ചൊരുക്കി കൊണ്ടുവരുന്നു. മുരവുകണ്ടത്തിൽ തയ്യാറായി നിൽക്കുന്ന എടുപ്പുകുതിരകളെ ആർപ്പുവിളികളോടെ നൂറുകണക്കിലാളുകൾ തോളിലേറ്റുന്നു. അപ്പൂപ്പന്റെ അനുഗ്രഹം കൂടിയായാൽ മല താനെ കയറുന്നു എന്നും ആരും ക്ഷീണിക്കാതരാകുന്നില്ല എന്നുമാണ് വിശ്വാസം
പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാനയും പ്രശസ്തമാണ്. വേല സമുദായത്തിൽപ്പെട്ടവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഈ പൂജ പന്ത്രണ്ടു ദിവസം നീണ്ടുനിൽക്കും. ചൂരൽവള്ളികൾ ശരീരത്തിൽ ചുറ്റി ക്ഷേത്രമുറ്റത്ത് ഉരുളുന്ന പള്ളിപ്പാന ചടങ്ങ് കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ് അനുസ്മരിക്കുന്നത്. രണ്ടായിരത്തിലാണ് ഇവിടെ ഒടുവിലത്തെ പള്ളിപ്പാന നടന്നത്.[4]
പുറം കണ്ണികൾ
[തിരുത്തുക]- malanada.com
- Malanada Kettukazhcha Archived 2011-01-04 at the Wayback Machine., keralatourism.org
- അജിത് പനച്ചിക്കൽ (മാർച്ച് 28, 2015). "ദുര്യോധനന്റെ തിരുമുമ്പിൽ ഭക്തിപൂർവ്വം....!" (ചിത്രങ്ങൾ). മാതൃഭൂമി. Archived from the original on 2015-03-30. Retrieved 2015-03-30.
{{cite news}}
: Cite has empty unknown parameter:|10=
(help)
അവലംബങ്ങൾ
[തിരുത്തുക]- ↑ "Malanada - The one and only Duryodhana Temple in South India". malanada.com. Archived from the original on 2012-09-09. Retrieved 2011-03-09.
{{cite web}}
: Cite has empty unknown parameter:|6=
(help) - ↑ 2.0 2.1 "Malanada Duryodhana Temple - History". malanada.com. Archived from the original on 2011-02-07. Retrieved 2011-03-09.
{{cite web}}
: Cite has empty unknown parameter:|6=
(help) - ↑ എസ് ശിവൻപിള്ള, പോരുവഴി പെരുവിരുത്തി മലനട-മലക്കുട മഹോത്സവ സപ്ലിമെന്റ് ,ദേശാഭിമാനി 2017 മാർച് 24 പേജ് 2
- ↑ "പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം". ജന്മഭൂമി. ജൂൺ 25, 2012. Archived from the original on 2015-03-30. Retrieved 2015-03-30.