മലപണ്ടാരം ഭാഷ
ദൃശ്യരൂപം
മലപണ്ടാരം | |
---|---|
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | കേരളം, തമിഴ്നാട് |
സംസാരിക്കുന്ന നരവംശം | മലപണ്ടാരർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5,900 (2001 census)[1] വർഗത്തിന്റെ 23% |
ദ്രാവിഡം
| |
ഭാഷാ കോഡുകൾ | |
ISO 639-3 | mjp |
മലപണ്ടാരം എന്ന നാടോടി ഗോത്രവിഭാഗം ഉപയോഗിക്കുന്ന, തമിഴുമായി അടുത്ത ബന്ധമുള്ള കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദ്രാവിഡ ഭാഷയാണ് മലപണ്ടാരം ഭാഷ. [2] 2015ൽ പത്തനംതിട്ട ജില്ലയിൽ മലപണ്ടാരം ഭാഷയുടെ സംരക്ഷണത്തിനായി ഒരു വിദ്യാലയം ആരംഭിച്ചെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു.[3] [4] അപകടകരമായ വിധത്തിൽ വിജ്ഞാന നഷ്ടം നേരിട്ട ഒന്നായാണ് മലപണ്ടാരം ഭാഷയെ വിലയിരുത്തുന്നത്. നാല്പതു ശതമാനത്തോളം ഈ ഭാഷയിലെ വിജ്ഞാനങ്ങൾ നശിച്ചുപോയതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.[5] 2019 ൽ കേരള സർക്കാർ മലപണ്ടാരം വിഭാഗത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി ഗോത്രബന്ധു പദ്ധതിയിൽ ഉപ്പെടുത്തിയ പദ്ധതികളിൽ അന്യംനിന്നു പോകുന്ന മലപണ്ടാരം ഭാഷയുടെ സംരക്ഷണവും ഉൾപ്പെടുന്നു.[6]
അവലംബം
[തിരുത്തുക]- ↑ മലപണ്ടാരം at Ethnologue (18th ed., 2015)
- ↑ https://www.examboard.in/2019/02/languages-of-tamil-nadu.html
- ↑ https://peacefulsocieties.uncg.edu/2015/08/20/a-malapandaram-school-remains-open/
- ↑ https://www.thehindu.com/news/national/kerala/taking-baby-steps-in-digital-world/article7533150.ece
- ↑ https://www.eastcoastdaily.com/2017/12/13/tribals-generations-knwoledge-loss-study-report.html
- ↑ http://www.niyamasabha.org/codes/14kla/session_16/ans/u06087-201119-851000000000-16-14.pdf