മലയാളത്തിലെ അറബി പദങ്ങൾ
ajmal
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
മലയാളത്തിനു പദങ്ങൾ നൽകിയിട്ടുള്ള ഭാഷകൾ നിരവധിയാണ്. ഇന്ത്യൻ ഭാഷകളായ തമിഴ്, സംസ്കൃതം, എന്നിവ ഈ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നു. ഹിന്ദി തെലുങ്ക് കന്നഡ , കൊങ്കിണി, തുടങ്ങിയ ധാരാളം ഭാരതീയ ഭാഷകളും, അറബി,പേർഷ്യൻ , ഉർദു, തുർക്കി, സുറിയാനി, ഹീബ്രു എന്നീ പൗരസ്ത്യ ഭാഷകളും,കൊളോണിയൽ കാലഘട്ടം മുതൽ തുടങ്ങിയ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, സമ്പർക്കവും എല്ലാം മലയാളത്തിനു ൽകിയത് ബൃഹത്തായ പദസമ്പത്താണ്.
വീടുകളിലെ കക്കൂസും , വരാന്തയും , ജനലും മേശയും പാശ്ചാത്യരുടെ സംഭാവനയാണെങ്കിൽ കോടതികളിലെ വക്കാലത്തും, ഹാജറും, മഹസറും , പരാതിയും മുഗൾ കാലഘട്ട പൗരസ്ത്യ ഭാഷ സ്വാധീനത്താൽ ഭരണ/നിയമ പദാവലിയിൽ ഇടം പിടിച്ചവയാണ്.
അറബി സ്വാധീനം
[തിരുത്തുക]അറബികളുടെ കച്ചവട സമ്പർക്കവും, ഇസ്‌ലാം മതത്തിന്റെ ആവിർഭാവവും കേരള ചരിത്രത്തിലെ അതിപ്രധാനമായ നാഴികക്കല്ലുകളാണ്. മതപരവും സാംസ്കാരികവുമായ മാറ്റത്തോടൊപ്പം ഭാഷപരമായ വലിയ സ്വാധീനമാണ് അറബി ഭാഷ വരുത്തിയത്. അറബി മലയാളം എന്ന ഒരു ലിപി തന്നെ ഈ അറബി ബന്ധത്തിൽ നിന്നുൽഭവിച്ചു എന്നത് ഈ ബന്ധത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം മാത്രം.
സ്വാതന്ത്രം
[തിരുത്തുക]മലയാള പദം | അറബി മൂലപദം | അറബി ലിപി | അർത്ഥം |
---|---|---|---|
ഇല്ല | ലാ | ൽ | ഇല്ല |
റദ്ദ് | റദ്ദ് | നിരോധം | |
അത് | ഹാദ | هذا | അത് |
മുതലാളി | മുത്‌ലാൻ | مطلع | തുടങ്ങുന്നയാൾ, |
നാട് | നാഡ് | ند | ചെറിയ സ്ഥലം, ഗ്രാമം |
കലാശം | ഖലാസ് | ഖ | കഴിഞ്ഞു. അവസാനിച്ചു [3] |
ഖലാസി | ഖലാസി | ക് | മിനുക്കു പണിക്കാർ, |
ചക്കര | സുക്കർ | സ് | പഞ്ചസാര |
താഴത്ത് | താഹത്ത് | ൽ | താഴെ |
പൊക്കം | ഫോക്ക് | ൽ | പൊക്കത്തിൽ, ഉയരെ |
വാടി | വാദി | ൽ | തോട്ടം, മലവാരം |
മൈതാനം | മയ്ദാൻ | ൽ | മൈതാനം, ചത്വരം |
ഹാജർ | ഹാളർ | حاضر | ഉപവിഷ്ടനാകുക |
മഹസർ | മഹളർ | محضر | |
കാപ്പിരി | കാഫിർ | كافر | അപരിഷ്കൃതൻ |
ജാമ്യം | സാമിൻ | ഉറപ്പ് | |
സായിപ്പ് | സാഹിബ് | صاحب | യജമാനൻ, നല്ല മനുഷ്യൻ |
ഹിമാർ (ആക്ഷേപ പദം. മാപ്പിള മലയാളം) |
ഹിമാർ | حمار | കഴുത |
തർജുമ | തർജമ | ഭാഷാന്തരം ചെയ്യുക | |
ഹൽവ | ഹൽവ | حلاوة | മധുര പലഹാരം |
പത്തിരി | ഫത്തീർ | അപ്പം, പലഹാര വസ്തു | |
ചക്കാത്ത് | സക്കാത്ത് | زكوة. | സൗജന്യം, ദാനം |
മാപ്പ് | മആഫ് | പൊറുക്കുക | |
മാലാഖ | മലക്ക് | മാലാഖ | |
വസൂൽ | വസല | രസീത്, വൗച്ചർ | |
ബേജാറ് | ബജറ | അത്ഭുത/നൈരാശ്യ സൂചകം | |
കാലി (തീർന്ന) | ഖാൽ | ഒഴിഞ്ഞ, കാലിയായ | |
ബാക്കി | ബാഖി | باقي | ബാക്കി |
വക്കീൽ/വക്കാലത്ത് | വക്കീൽ | وكيل | അഭിഭാഷകൻ/ഭാരവാഹി /ചുമതലക്കാരൻ |
പിഞ്ഞാണി | ഫൻജാൻ | കപ്പ്/ പാത്രം | |
പറങ്കി | ഫിറാൻജി | വെള്ളക്കാർ/പോർത്തുഗീസുകാർ | |
സലാം | സലാം | സലാം | |
ഹമുക്ക് | ഹമുക്ക് | മണ്ടൻ | |
അസ്സൽ | അസ്സ്വൽ | أصل | യഥാർത്ഥം |
നക്കൽ | നക്കൽ | മാതൃക, ഉദാഹരണം | |
കരാർ | ഖറാർ | قرار | നിശ്ചയിക്കുക, ഉറപ്പിക്കുക |
റഫറൻസുകൾ
[തിരുത്തുക]- ↑ ശബ്ദ് താരാവലി ഏഴാം പതിപ്പ്
- ↑ Elias' Modern Dictionary Arabic-English fifth edition
- ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)