Jump to content

മലയാളഭാഷയിലെ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളസമൂഹത്തിനും മലയാളഭാഷയ്ക്കും നൂറ്റാണ്ടുകളിലൂടെയുള്ള പുരോഗതിയിലും സമകാലീന അവസ്ഥയിലും അതിപ്രധാനമായ പങ്കു വഹിച്ചിട്ടുള്ള നിർണ്ണായകസാമഗ്രികളാണു് പത്രങ്ങളും മാസികകളും മറ്റ് ആനുകാലികപ്രസിദ്ധീകരണങ്ങളും. ഏകദേശം ഒന്നര നൂറ്റാണ്ടു നീളമുള്ള ഒരു ചരിത്രമാണു് നമ്മുടെ പത്രപ്രസിദ്ധീകരണങ്ങൾക്കുള്ളതു്. ഇതിനിടയിൽ ആയിരക്കണക്കിനു പ്രസിദ്ധീകരണങ്ങളാണു് കേരളത്തിനകത്തും പുറത്തും മലയാളഭാഷയിൽ തളിർത്തും തളർന്നും പോയതു്.

കേരളത്തിന്റെ പത്രപാരമ്പര്യത്തെക്കുറിച്ചാണു് ഈ ലേഖനം.

പശ്ചാത്തലം

[തിരുത്തുക]

ഒട്ടൊക്കെ കൃത്യമായ ഒരിടവേള പാലിച്ച് തുടർച്ചയായി , നൂറുകണക്കിനെങ്കിലും പ്രതികൾ നിർമ്മിച്ച് വായനക്കാർക്കിടയിൽ വിതരണം ചെയ്യാവുന്ന പുസ്തകങ്ങളെ ആനുകാലികപ്രസിദ്ധീകരണങ്ങൾ അഥവാ ആനുകാലികങ്ങൾ എന്നു വിളിക്കാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം വരെ, ഈ ഒരു നിർവ്വചനം അനുസരിക്കത്തക്ക വിധത്തിലുള്ള യാതൊരു സംവിധാനങ്ങളും കേരളത്തിൽ ഉണ്ടായിരുന്നില്ല. ക്ഷിപ്രസാദ്ധ്യമായ അച്ചടിസാങ്കേതികത തന്നെ അക്കാലം വരെയും എത്തിപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം. പത്രവായനയ്ക്കു് അവശ്യം വേണ്ട അടിസ്ഥാനസാക്ഷരത സമൂഹത്തിന്റെ ചെറിയൊരു വിഭാഗത്തിലേക്കു് ഒതുങ്ങിനിന്നിരുന്നു. മലയാളത്തിന്റെ ആധുനികലിപി എന്നു പറയാവുന്ന ഗ്രന്ഥലിപിയ്ക്കു അഭ്യസ്തവിദ്യരായ ജനസാമാന്യത്തിനിടയിൽ ഏകദേശം പ്രചാരണം ലഭിച്ചിരുന്നു. എങ്കിലും ഭരണസംബന്ധമായ രേഖകളിൽ തിരുവിതാംകൂറിൽ തമിഴ് എഴുത്തും മലബാറിൽ ഇംഗ്ലീഷു് ലിപിയും പലപ്പോഴും ഗ്രന്ഥത്തേക്കാൾ മുന്നിട്ടുനിന്നു. ഇക്കാലം വരെയും വരമൊഴിയേക്കാൾ വാമൊഴിയായിരുന്നുസാധാരണ ജനങ്ങളുടെ വിജ്ഞാന-വിനിമയ-മാദ്ധ്യമം എന്നു പറയാം. എഴുത്താണി ഉപയോഗിച്ച് പനയോലയിലോ, തൂവലോ മഷി മുക്കി എഴുതുന്ന 'സ്റ്റീൽ പെൻ' എന്ന ഉപകരണമോ ഉപയോഗിച്ച് കടലാസിലോ എഴുതിയിരുന്ന അക്കാലത്തെ സമ്പ്രദായം ഒരു കൃതിയുടെ ഒട്ടേറെ പകർപ്പുകളുണ്ടാക്കുന്ന ജോലി തികച്ചും അപ്രായോഗികമാക്കിത്തീർത്തു. ചുരുക്കത്തിൽ, മലയാള'പുസ്തകങ്ങൾ' എന്ന സങ്കല്പം ആവിർഭവിക്കാൻ അനുകൂലമായ സാഹചര്യങ്ങൾ 1850-കൾ വരെ ഉരുത്തിരിഞ്ഞിരുന്നില്ല.

യൂറോപ്യൻ രാജ്യങ്ങൾ ലോകമെങ്ങും അവരുടെ കോളനികൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന വേളയായിരുന്നു ഇക്കാലം. സാമ്പത്തികമായ നേട്ടങ്ങളോടൊപ്പം തന്നെ, മതപരമായ 'സുവിശേഷ'പ്രചരണം, 'സാമൂഹ്യപരിഷ്കരണം' എന്നിവയും അവരുടെ പ്രഖ്യാപിതലക്ഷ്യങ്ങളായിരുന്നു. പടിഞ്ഞാറൻ യൂറോപ്യന്മാരുടെ കാഴ്ചപ്പാടിൽ, ഏഷ്യ, ആഫ്രിക്ക, അമേരിക്കകൾ, ആസ്ത്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ അധിവസിച്ചിരുന്ന ജനസമൂഹങ്ങളൊക്കെ തികച്ചും അപരിഷ്കൃതരായിരുന്നു. ക്രിസ്തുമതത്തിന്റെ സുവിശേഷസംസ്കാരമാണു് ലോകമെങ്ങും ജനങ്ങൾ അനുവർത്തിക്കേണ്ടതെന്നു് അവർ വിശ്വസിച്ചു. അതിനുവേണ്ടി പരമാവധി പ്രവർത്തിക്കേണ്ടതു് തങ്ങളുടെ ദൈവികമായ കർത്തവ്യവും പുണ്യവുമാണെന്നുവരെ അവർ കരുതി. അതിന്റെ ഭാഗമായി മിക്ക മതസ്ഥാപനങ്ങളും സുവിശേഷപ്രചാരണസംഘടനകളും തങ്ങൾക്കു് സ്വാധീനമുള്ള എല്ലാ അധിനിവേശിതപ്രദേശങ്ങളിലേക്കും മിഷണറിമാരേയും പുരോഹിതന്മാരെയും അയച്ചുകൊണ്ടിരുന്നു.

ഇത്തരം പ്രദേശങ്ങളിലൊക്കെത്തന്നെ, പ്രാചീനകാലം മുതൽക്കേ തനതായ സംസ്കാരസാഹിത്യവിശേഷങ്ങളുള്ള സമൂഹങ്ങളായിരുന്നു നിലനിന്നിരുന്നതെങ്കിലും, നവോത്ഥാനത്തിലൂടെ യൂറോപ്പിൽ വ്യാപകമായി ലഭിച്ച അച്ചടി പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഇവർക്കു പ്രാപ്യമായിരുന്നില്ല. മിഷണറിമാരുടെ ആഗമനം ഇക്കാര്യത്തിൽ തന്നാട്ടുസമൂഹങ്ങൾക്കു ലഭിച്ച വലിയൊരു അവസരമായി മാറി.

ഇത്തരത്തിൽ കേരളത്തിലേക്കു വന്ന മിഷണറി സമൂഹങ്ങളിൽ ഏറ്റവും മികച്ച പ്രകടനവും പരിണതഫലങ്ങളും കാഴ്ച്ചവെച്ച സംഘങ്ങളായിരുന്നു ബാസൽ മിഷൻ സൊസൈറ്റിയും ചർച്ച് മിഷൻ സൊസൈറ്റിയും. പിൽക്കാലത്തു്, അനേകം പ്രത്യേകതകളുള്ള ഒരു വിശേഷസമൂഹമെന്ന നിലയിൽ ലോകശ്രദ്ധ തന്നെ നേടാൻ ഇവരുടെ ആദ്യകാലപ്രവർത്തനങ്ങൾ കേരളത്തെ സഹായിച്ചു. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്‌ലി, അർണ്ണോസ് പാതിരി, ആർച്ച് ഡീക്കൻ കോശി, കോളിൻസ്, ജോർജ്ജ് മാത്തൻ തുടങ്ങി അനവധി പ്രതിഭകൾ അങ്ങനെ നമ്മുടെ സാംസ്കാരികചരിത്രത്തിന്റെ മൊത്തം ഗതി നിയന്ത്രിക്കുന്നതിൽ അമരക്കാരായിത്തീർന്നു. ഇതോടൊപ്പം തന്നെ, കൈയയച്ച സൗഹൃദവും സഹിഷ്ണുതയും പങ്കുവെച്ചുകൊണ്ടു് കൊച്ചി, തിരുവിതാംകൂർ, സാമൂതിരി തുടങ്ങിയ രാജവംശങ്ങളും മറ്റു സമുദായനേതാക്കന്മാരും ഈ മഹാസാക്ഷരവിപ്ലവത്തിൽ പങ്കുചേർന്നു.

തുടക്കം

[തിരുത്തുക]

ലോകപ്രസിദ്ധമായ ഹോർത്തുസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിനു മൂലകാരണമായ പ്രദേശമാണു് കേരളം. ഒരർത്ഥത്തിൽ കേരളവുമായി ബന്ധപ്പെട്ട അച്ചടിയുടെ ചരിത്രം ആരംഭിക്കുന്നതു് ആ ഗ്രന്ഥം മുതൽക്കാണു്. എങ്കിലും, നമ്മുടേതായ ഭാഷയിൽ നമ്മുടെത്തന്നെ നാട്ടിൽ ലഭ്യമായ വായനസാമഗ്രികളുടെ പ്രസിദ്ധീകരണചരിത്രത്തിനു് പിന്നെയും നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു.

മലയാളത്തിലെ ആദ്യത്തെ ആനുകാലികം തലശ്ശേരിക്കടുത്തു് ഇല്ലിക്കുന്നു് എന്ന സ്ഥലത്തുനിന്നും ഗുണ്ടർട്ട് അച്ചടിച്ചിറക്കിയ രാജ്യസമാചാരം എന്ന മാസികയായിരുന്നു.

രാജ്യസമാചാരം

[തിരുത്തുക]

രാജ്യസമാചാരം

[തിരുത്തുക]

പശ്ചിമോദയം

[തിരുത്തുക]

ജ്ഞാനനിക്ഷേപം

[തിരുത്തുക]

വിദ്യാസംഗ്രഹം

[തിരുത്തുക]

കേരളത്തിൽ പ്രസിദ്ധീകരിച്ച, ദൈനംദിനവാർത്തകൾക്കു പ്രാമാണ്യമുള്ള ആദ്യദിനപത്രം ഇംഗ്ലീഷിലായിരുന്നു. വെസ്റ്റേൺ സ്റ്റാർ (Western Star) എന്ന പേരിൽ 1860-ൽ കൊച്ചിയിലെ വെസ്റ്റേൺ സ്റ്റാർ പ്രസ്സിൽ ൽ നിന്നിറങ്ങിയ ഈ പത്രത്തിനു് പാതിരികളല്ലാത്തവർ ചേർന്നിറക്കിയ ആദ്യത്തെ കേരളപത്രം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. പിന്നീട് മദ്രാസ് മെയിൽ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായ സർ ചാൾസ് ലാവ്‌സണു് (Sir Charles Lawson) ആയിരുന്നു ഈ പത്രത്തിന്റെ ആദ്യ പത്രാധിപത്യ ചുമതല എന്നു കരുതപ്പെടുന്നു[1]. 1864 ആഗസ്റ്റിൽ ഈ പത്രത്തിന്റെ ഒരു മലയാളം പതിപ്പ് ഇറങ്ങി. പശ്ചിമതാരക എന്നായിരുന്നു അതിന്റെ പേരു്. തുടക്കത്തിൽ ഇട്ടൂപ്പ് റൈറ്റർ, ടി. ജെ. പൈലി എന്നിവർക്കായിരുന്നു പത്രാധിപച്ചുമതല.

1868-70 കാലഘട്ടത്തിൽ കൊച്ചിയിൽ തന്നെ കേരളമിത്രം പ്രസ്സിൽ നിന്നും ആരംഭിച്ച ദ്വൈവാരികയായിരുന്നു കേരളപതാക. (വെസ്റ്റേൺ സ്റ്റാർ പ്രസ്സിന്റേയും കേരളമിത്രം പ്രസ്സിന്റേയും സ്ഥാപനത്തിൽ ദേവ്ജി ഭീംജിയ്ക്കു പങ്കാളിത്തമുണ്ടായിരുന്നു)[2]. പശ്ചിമതാരകയുടെ ആദ്യപത്രാധിപരിൽ ഒരാളായിരുന്ന ടി.ജെ. പൈലിയും മംഗലത്തു് കുഞ്ഞുണ്ണി ആശാനും ആയിരുന്നു കേരളപതാകയുടെ പത്രാധിപന്മാർ. വാരികയുടെ ആദ്യത്തെ ലക്കത്തിൽ, പശ്ചിമതാരക നിലച്ചതുകൊണ്ടാണു് ഈ പുതിയ സംരംഭം എന്നു സൂചിപ്പിക്കുന്നുണ്ടു്. എന്തായാലും, കേരളപതാകയുടെ ആവിർഭാവവും പശ്ചിമതാരകയുടെ പ്രചാരത്തിനു് ക്ഷീണം സംഭവിച്ചതും അന്യോന്യം ബന്ധപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് 1880-ൽ ഈ രണ്ടു പത്രങ്ങളും ലയിപ്പിച്ച് 'പശ്ചിമതാരക- കേരളപതാക' എന്ന പേരിൽ ഒരു പത്രം നിലവിൽ വന്നു. എങ്കിലും ഈ ഏർപ്പാടും അധികം നീണ്ടുനിന്നില്ല. ഒരു വർഷത്തിനകം, 1881ൽ പശ്ചിമതാരക സ്വന്തം പേരിൽ തന്നെ പ്രസാധനം പുനരാരംഭിച്ചു. ഈ ഘട്ടത്തിൽ ഫിലിപ്പോസ് ആശാൻ പത്രാധിപരായി. അദ്ദേഹത്തിന്റെ ചുമതലയിൽ പുറത്തുവന്നിരുന്ന പശ്ചിമതാരക കത്തോലിക്കാ സഭയേയും മാർപാപ്പയേയും തരം കിട്ടുമ്പോഴൊക്കെ വിമർശിക്കാൻ മടിച്ചിരുന്നില്ല. അതേ സമയത്ത്, പൊതുജനങ്ങൾക്കു് താല്പര്യമുള്ള സാധാരണ വാർത്തകളും ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിനെതിരേയുള്ള പ്രതികരണങ്ങളും ഈ പത്രത്തിൽ ധാരാളം കാണപ്പെട്ടിരുന്നു.

കേരളം *1

[തിരുത്തുക]

സന്ദിഷ്ടവാദി

[തിരുത്തുക]

കേരളോപകാരി

[തിരുത്തുക]

സത്യനാദകാഹളം

[തിരുത്തുക]

മലയാളമിത്രം

[തിരുത്തുക]

കേരളദീപകം

[തിരുത്തുക]

കേരളചന്ദ്രിക

[തിരുത്തുക]

കേരളമിത്രം

[തിരുത്തുക]

വിദ്യാവിലാസിനി

[തിരുത്തുക]

കേരളപത്രിക

[തിരുത്തുക]

മലയാളി

[തിരുത്തുക]

നസ്രാണി ദീപിക

[തിരുത്തുക]

കേരളീയസുഗുണബോധിനി

[തിരുത്തുക]

കഥാവാദിനി

[തിരുത്തുക]

കേരളസഞ്ചാരി

[തിരുത്തുക]

വിദ്യാവിനോദിനി

[തിരുത്തുക]

കേരളനന്ദിനി

[തിരുത്തുക]

ആത്മോപകാരി

[തിരുത്തുക]

മലയാള മനോരമ

[തിരുത്തുക]

ഭാരതീവിലാസം

[തിരുത്തുക]

ആര്യസിദ്ധാന്തചന്ദ്രിക

[തിരുത്തുക]

പാലക്കാട് ഭാരതീയ പ്രസ്സിൽ നിന്നും ജി. കൃഷ്ണശാസ്ത്രികൾ, ആർ.എസ്. അനന്തരാമയ്യർ എന്നിവരുടെ നേതൃത്വത്തിൽ 1890 മുതൽ പുറത്തിറങ്ങിയിരുന്ന ആദ്ധ്യാത്മിക, വേദാന്ത മാസികയായിരുന്നു ആര്യസിദ്ധാന്തചന്ദ്രിക.

കേരളസന്ദർശിനി

[തിരുത്തുക]

ജനരഞ്ജിനി

[തിരുത്തുക]

കടത്തനാട്ട് ഉദയവർമ്മ 189൦-ൽ ആരംഭിച്ച സാഹിത്യ മാസികയാണ് ജനരഞ്ജിനി. മലബാറിലെ ആദ്യ സാഹിത്യ മാസികയായി ജനരഞ്ജിനി അറിയപ്പെടുന്നു. കൊ.വ 1065 ൽ പാലക്കാടുനിന്ന് ഒരച്ചുക്കൂടം വിലയ്ക്കുവാങ്ങി ജനരഞ്ജിനി എന്ന പേരിൽ പുറമേരിയിലെ ആറോട്ടുമഠത്തിൽ സ്ഥാപിക്കുകയും ജനരഞ്ജിനി പ്രസ്സിൽനിന്നും 1066 കന്നി മാസം (1890) മുതൽ ജനരഞ്ജിനി മാസിക പുറത്തിറക്കുകയും ചെയ്തു. അന്ന് കേവലം പതിനെട്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഇരവനാട്ട്കെ.സി നാരായണൻ നമ്പ്യാരെയാണ് ഉദയവർമ്മത്തമ്പുരാൻ ജനരഞ്ജിനിയുടെ പത്രാധിപരായി നിയമിച്ചത്. പില്ക്കാലത്ത് എല്ലാവരും അദ്ദേഹത്തെ ജനരഞ്ജിനി നമ്പ്യാർ എന്ന് വിളിച്ചുവന്നു. കവിതകൾ, ലേഖനങ്ങൾ, സമസ്യാപൂരണങ്ങൾ, ചിത്രപ്രശ്നങ്ങൾ തുടങ്ങിയവയായിരുന്നു മാസികയിലെ ഉള്ളടക്കങ്ങൾ. ആറുവർഷത്തോളം ഈ പ്രസിദ്ധീകരണം നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.[9] ജനരഞ്ജിനീ പ്രസ്സിലെ അച്ചുകളുടെ നിലവാരം തീരെ മോശമായപ്പോൾ തമ്പുരാൻ അച്ചടി കോഴിക്കോട്ടേ സ്പെക്ടേറ്റർ പ്രസ്സിലേക്ക് മാറ്റുകയുണ്ടായി. ഭാരതമഞ്ജരീ വിവർത്തനത്തിന്റെ ഏതാനും ഭാഗങ്ങൾ ജനരഞ്ജിനീ പ്രസ്സിൽ നിന്നും മാസികാരൂപത്തിൽ പുറത്തിറക്കിയിരുന്നു. ജനരഞ്ജിനി മാസികയുടെ മഹനീയ സേവനങ്ങളെ പുരസ്കരിച്ചുകൊണ്ട് വെള്ളാനിശ്ശേരി വാസുണ്ണി മൂസ്സത് ജനരഞ്ജിനീ വിജയം എന്ന നാടകം എഴുതിയിട്ടുണ്ട്.

മലയാളവിനോദിനി

[തിരുത്തുക]

മഹമ്മദീയപരോപകാരി

[തിരുത്തുക]

ഭാഷാപോഷിണി

[തിരുത്തുക]

മലങ്കര ഇടവക പത്രിക

[തിരുത്തുക]

സുജനാനന്ദിനി

[തിരുത്തുക]

കേരളം *2

[തിരുത്തുക]

ഭാരതപത്രിക

[തിരുത്തുക]

നന്ദിനി

[തിരുത്തുക]

മലങ്കരസഭാതാരക

[തിരുത്തുക]

സഹൃദയോല്ലാസിനി

[തിരുത്തുക]

കവനോദയം

[തിരുത്തുക]

ദിവ്യദർപ്പണം

[തിരുത്തുക]

രാമരാജൻ

[തിരുത്തുക]

കേരളചന്ദ്രിക

[തിരുത്തുക]

വഞ്ചിഭൂപഞ്ചിക

[തിരുത്തുക]

കേരളദർപ്പണം

[തിരുത്തുക]

കേരളനന്ദിനി

[തിരുത്തുക]

വിനോദമാലിക

[തിരുത്തുക]

ഉപാദ്ധ്യായൻ

[തിരുത്തുക]

മഹാറാണി

[തിരുത്തുക]

കേരളതാരക

[തിരുത്തുക]

മലബാർ ഗസറ്റ്

[തിരുത്തുക]

നീതിവാദിനി

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
  1. .മലയാള ആനുകാലികങ്ങളുടെ പട്ടിക

അവലംബം

[തിരുത്തുക]
  1. സി. എൽ. ആന്റണി, ഭാഷാ ഗദ്യസാഹിത്യചരിത്രം - പ്രശ്നങ്ങളിലൂടെ കോട്ടയം, 1958
  2. ഡോ. പി. ജെ. തോമസ് (1989) [1935]. സ്കറിയാ സക്കറിയ (ed.). മലയാളസാഹിത്യവും ക്രിസ്ത്യാനികളും (3 ed.). കോട്ടയം: ഡി.സി. ബുക്സ്. p. 555. ISBN 81-7130 -083-9.