Jump to content

മഴവിൽ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഴവിൽ തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. latidisca
Binomial name
Ansonia latidisca
Inger, 1966

വംശനാശം സംഭവിച്ചു എന്ന് കരുതിയുന്ന ഒരു തവളയാണ് മഴവിൽ തവള.പേര് പോലത്തന്നെ മഴവില്ലിന്റെ നിറമാണ് ഇവയ്ക്ക്. 1924 ന് ശേഷം അപ്രത്യക്ഷമായ ഈ ജീവിവർഗ്ഗത്തെ യൂണിവേഴ്‌സിറ്റി മലേഷ്യ സരാവാകി (UNIMAS) ലെ ഡോ.ഇന്ദ്രനീൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം, ബോർണിയയയിലെ വിദൂര വനപ്രദേശത്ത് മാസങ്ങളോളം നടത്തിയ രാത്രിയിൽ തിരച്ചിലിനിടയിൽ കണ്ടത്തുകയായിരുന്നു.

കൺസർവേഷൻ ഇന്റർനാഷണൽ 2010 ൽ ഗ്ലോബൽ സെർച്ച് ഫോർ ലോസ്റ്റ് ആംഫീബിയൻസ് പദ്ധതി അവതരിപ്പിക്കുമ്പോൾ, 'ലോകത്തെ 10 മോസ്റ്റ് വാണ്ടഡ് തവളകളി'ലൊന്നായി പറഞ്ഞിരുന്നതാണ് 'ആൻസോനിയ ലാറ്റിഡിസ്‌ക' (Ansonia latidisca) എന്ന് ശാസ്ത്രീയനാമമുള്ള മഴവിൽ തവള.[1]

അവലംബം

[തിരുത്തുക]
  1. മഴവിൽ തവളയെ വീണ്ടും കണ്ടെത്തിയതിനെപ്പറ്റി 'കൺസർവേഷൻ ഇന്റർനാഷണലി'ന്റെ റിപ്പോർട്ട്
"https://ml.wikipedia.org/w/index.php?title=മഴവിൽ_തവള&oldid=1696628" എന്ന താളിൽനിന്ന് ശേഖരിച്ചത്