മഷിത്തണ്ട്
മഷിത്തണ്ട് Peperomia pellucida | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. pellucida
|
Binomial name | |
Peperomia pellucida | |
Synonyms | |
Peperomia exigua |
ഒരു ഓഷധിയാണ് മഷിത്തണ്ട് ചെടി. വെള്ളത്തണ്ട്, വെറ്റിലപ്പച്ച എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.മഷിത്തണ്ട് എന്ന നാമം ശരിക്കും തെറ്റാണു, കാക്കത്തണ്ട് എന്നാണ് ഇതിനെ പറയുന്നത്. യഥാർത്ഥ മഷിത്തണ്ട് എന്നത് കാശിത്തുമ്പ കുടുംബത്തിൽ കുടുംബത്തിൽ പെട്ട ഒരു ചെടിയാണ്. അതിന്റെ തണ്ടിൽ വയലറ്റ് നിറത്തിൽ മഷി ഉണ്ടായിരിക്കും. പക്ഷെ ഇപ്പോൾ വ്യാപകമായി കാക്കത്തണ്ടിനെ തെറ്റി മഷിത്തണ്ട് എന്ന് പറയുന്നു. ഒരു വർഷം മാത്രം ജീവിതചക്രമുള്ള, പരന്ന പൊള്ളയായ വേരുപടലമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. 15 മുതൽ 45 വരെ സെന്റിമീറ്റർ വരെ ഉയരത്തിൽ ഇത് വളരും[1]. പിപ്പരേസീ കുടുംബത്തിൽ പെട്ട സസ്യമാണ്. (ശാസ്ത്രനാമം : Peperomia pellucida)
ഉപയോഗം
[തിരുത്തുക]ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്[1]. ചെടിയിലും ഇലയിലുമെല്ലാം ധാരാളം ജലാംശമുള്ളതുകൊണ്ട് സ്ലെയിറ്റ് മായ്ക്കാൻ ഇത് പണ്ട് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്നു. ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ്. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിയ്ക്കും.വളരെ നല്ല ഒരു വേദന സംഹാരി ആണ്.തലവേദനക്ക് ഉത്തമം [അവലംബം ആവശ്യമാണ്] വേനൽ കാലത്ത് ചൂടിനെ പ്രധിരോധിക്കും.ജൂസ് ഉണ്ടാക്കി കഴിക്കാം
ചിത്രശാല
[തിരുത്തുക]-
മഷിത്തണ്ട്
-
വെള്ളത്തണ്ട്