മസാല ബോണ്ടുകൾ
ഇന്ത്യൻ രൂപ മുഖവിലയിൽ ഇന്ത്യയ്ക്ക് പുറത്ത് വിൽക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. അന്താരാഷ്ട്രധനകാര്യ കോർപറേഷനാണ് ഇത്തരം ബോണ്ടുകൾക്ക് മസാല ബോണ്ട് എന്ന് പേരു നൽകിയത്. യു.എസ്. ഡോളർ പോലുള്ള വിദേശ കറൻസിയിൽ മുഖവിലയിട്ട കടപ്പത്രങ്ങളിൽനിന്ന് വിഭിന്നമായി മസാല ബോണ്ട് വാങ്ങിക്കുന്നയാൾക്കാണ് (അഥവാ കടപ്പത്രം വാങ്ങിച്ചുവച്ച് പണം കടം നൽകുന്ന വിദേശിക്കാണ്) രൂപയുടെ വിദേശനാണ്യവിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളുടെ സമ്പൂർണ്ണ ഉത്തരവാദിത്തം.
ആദ്യമായി മസാല ബോണ്ടുകൾ ഇറക്കിയത് നവംബർ 2014നാണ്.[1] ഇതുവഴി അടിസ്ഥാനസൗകര്യവികസനത്തിന് അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ 1,000 കോടി രൂപ സമാഹരിച്ചു. പിന്നീട് 2015 ഓഗസ്റ്റിൽ കാലാവസ്ഥാവ്യതിയാനങ്ങളെ നേരിടാനുള്ള സ്വകാര്യ പ്രോജക്ടുകൾക്കായി ഗ്രീൻ മസാല ബോണ്ടുകൾ വഴി 315 കോടി രൂപയും സമാഹരിച്ചു[2].
മസാല ബോണ്ട് പുറപ്പെടുവിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണ്. കേരള പൊതുമേഖല സ്ഥാപനമായ കിഫ്ബി അടിസ്ഥാനസൗകര്യ വികസനത്തിനായി 9.723% പലിശ നിരക്കിൽ 2,150 കോടി സമാഹരിച്ചു.[3][4] ഇതിനോട് അനുബന്ധിച്ച് 2019 മേയ് 17ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓപ്പണിങ് ബെൽ അടിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
അവലംബം
[തിരുത്തുക]- ↑ IFC issued first masala bonds
- ↑ http://www.ifc.org/wps/wcm/connect/news_ext_content/ifc_external_corporate_site/news+and+events/news/ifc+issues+first+green+masala+bond+on+london+stock+exchange
- ↑ https://www.hindustantimes.com/india-news/kerala-cm-to-ring-bell-at-lse-for-listing-of-2-1k-cr-masala-bonds/story-wvQEEYzQ52addUTUJdhBtL.html
- ↑ https://www.thehindu.com/news/national/kerala/masala-bonds-listed-at-lse/article27166249.ece