Jump to content

മസർ അലി ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസർ അലി ഖാൻ വരച്ച സ്വന്തം ചിത്രമാണ് ഇതെന്ന് കരുതുന്നു

പത്തൊമ്പതാം നൂറ്റാണ്ടിൽ ഡെൽഹിയിൽ ജീവിച്ചിരുന്ന ഒരു ചിത്രകാരനാണ് മസർ അലി ഖാൻ. 1840 മുതൽ 1855 വരെയുള്ള കാലയളവിലാണ് ഇദ്ദേഹം ചിത്രരചനയിൽ സജീവമായിരുന്നത്.[1] ഇക്കാലത്ത് ഇദ്ദേഹം വരച്ച ഡെൽഹി നഗരത്തിലെ കെട്ടിടങ്ങളുടെ മറ്റു ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെ പേരിലാണ് പ്രശസ്തി.

ഡെൽഹിയിലെ റെസിഡന്റായിരുന്ന തോമസ് മെറ്റ്കാഫിനുവേണ്ടി 1842-നും 1844-നുമിടയിൽ മസർ അലി ഖാൻ ഡെൽഹിയിലെ ചരിത്രസ്മാരകങ്ങളുടെയും കൊട്ടാരങ്ങളുടെയും മറ്റുമെല്ലാം നിരവധി ചിത്രങ്ങൾ വരക്കുകയും, മെറ്റ്കാഫ് അതെല്ലാം ചേർത്ത് ദെഹ്ലി ബൂക്ക് എന്ന പേരിൽ ഒരു ആൽബമാക്കുകയും ചെയ്തു. 20 അടി നീളമുള്ള ദില്ലി നഗരത്തിന്റെ ഒരു പാനരോമിക് ചിത്രച്ചുരുളും[൧] മെറ്റ്കാഫിനുവേണ്ടി മസർ അലി ഖാൻ വരച്ചു. 1857-ലെ ലഹളക്കാലത്ത് തകർക്കപ്പെട്ട ദില്ലി നഗരത്തിന്റെ അതിനു മുമ്പുള്ള സമ്പൂർണ്ണദൃശ്യങ്ങൾ നൽകുന്ന ഇന്നവശേഷിക്കുന്ന ഏറ്റവും മികച്ച ചരിത്രരേഖകളാണ് ഈ ചിത്രങ്ങൾ. ഇവ ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ഓറിയെന്റൽ ആൻഡ് ഇന്ത്യ ഓഫീസ് കളക്ഷൻസിൽ സൂക്ഷിച്ചിട്ടുണ്ട്.[2]

മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിന്റെയും ഇഷ്ടചിത്രകാരൻമാരിലൊരാളായിരുന്നു മസർ അലി ഖാൻ. മുഗൾ രീതിയിൽ ചിത്രമെഴുത്ത് ശീലിച്ചിരുന്ന മസർ അലി ഖാൻ മെറ്റ്കാഫിനു വരച്ചത് ഇംഗ്ലീഷ് വെള്ളച്ചായവും ഇംഗ്ലീഷ് കടലാസുമുപയോഗിച്ചാണ്. ഇത് ഒരു ഇംഗ്ലീഷ് ഇന്ത്യൻ കലാരീതികളുടെ സമ്മിശ്രണത്തിലൂടെയുള്ള ഒരു പുതിയ ചിത്രരചനാശൈലി ഉടലെടുക്കുന്നതിന് കാരണമായി. ഈ ചിത്രരചനാശൈലിയെ കമ്പനി ശൈലി എന്നാണ് ഇന്ന് പറയുന്നത്.[2]

അവലംബം

[തിരുത്തുക]
  1. "ദ ലാസ്റ്റ് അറ്റെലീർ: ഗുലാം അലി ഖാൻ". പ്രിൻസെസ് ആൻഡ് പെയിന്റേഴ്സ് ഇൻ മുഗൾ ഡെൽഹി, 1707-1857 (in ഇംഗ്ലീഷ്). ഏഷ്യ സൊസൈറ്റി. 2012. Retrieved 2013 ഓഗസ്റ്റ് 16. {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 53. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മസർ_അലി_ഖാൻ&oldid=3760037" എന്ന താളിൽനിന്ന് ശേഖരിച്ചത്