മഹാരാജപുരം സന്താനം
ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്ഭനായ ഒരു കർണ്ണാടകസംഗീതജ്ഞനായിരുന്നു മഹാരാജപുരം സന്താനം.ജനനം 1928 ൽ തമിഴ്നാട്ടിലെ സിരുനഗർ എന്ന ഗ്രാമത്തിൽ. പിതാവായ മഹാരാജപുരം വിശ്വനാഥ അയ്യരുടെ പാതയെ പിന്തുടർന്നാണ് ഈ രംഗത്ത് ഇദ്ദേഹം എത്തിയത്.
ജീവിതരേഖ
[തിരുത്തുക]അച്ഛനെ കൂടാതെ ശ്യാമദീക്ഷിതരിൽ നിന്നും ഇദ്ദേഹം സംഗീതം അഭ്യസിച്ചു. മുരുകനേയും കാഞ്ചി ശങ്കരാചാര്യരേയും ആരാധിച്ചുകൊണ്ടുള്ള കൃതികളാണ് പ്രധാനമായും ഇദ്ദേഹം ചിട്ടപ്പെടുത്തിയത്. ശ്രീലങ്കയിലെ രാമനാഥൻ കോളേജിലെ മേധാവിയായിസേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജനപ്രീതിയാർജ്ജിച്ച കൃതികൾ ഉന്നൈ അല്ലാൽ(കല്യാണി),സദാ നിൻ പദമേ ഗതി വരം(ഷണ്മുഖപ്രിയ),ഭോ ശംഭോ(രേവതി), മധുര മധുര(വാഗേശ്വരി), ശ്രീചക്രരാജ(രാഗമാലിക) തുടങ്ങിയവയാണ്.
വ്യത്യസ്തങ്ങളായ രാഗങ്ങളിൽ നിരവധി കൃതികളും തില്ലാനകളും ചിട്ടപ്പെടുത്തി കർണ്ണാടകസംഗീതലോകത്തിനു നിരവധി സംഭാവനകൾ നൽകി. അവയിൽ ചില പ്രധാനപ്പെട്ട രാഗങ്ങൾ ചാരുകേശി, ശിവരഞ്ജനി, രേവതി, ഹിന്ദോളം, ഹംസധ്വനി, കാനഡ (രാഗം) എന്നിവയാണ്.
വഹിച്ച സ്ഥാനങ്ങൾ
[തിരുത്തുക]ശ്രിലങ്കയിലെ സർ പൊന്നമ്പലം രാമനാഥൻ സംഗീതകോളേജിലെ മേധാവിയായി 1960-65കാലഘട്ടങ്ങളിൽ. ചെന്നൈയിലെ കൃഷ്ണഗാനസഭയിലെ സെക്രട്ടറി
1992ൽ ചെന്നൈയ്ക്കടുത്തുവച്ചുണ്ടായ കാറപകടത്തിൽ ഇദ്ദേഹം അന്തരിച്ചു.
അവലംബം
[തിരുത്തുക]- http://www.answers.com/topic/maharajapuram-santhanam-1
- http://archives.chennaionline.com/musicseason99/profile/santhanam.html Archived 2009-10-28 at the Wayback Machine.