Jump to content

മഹീന്ദ്ര ഥാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് പുറത്തിറക്കുന്ന ഒരു വിഭാഗം ജീപ്പാണ് മഹീന്ദ്ര ഥാർ. സി.ആർ.ഡി.ഇ., ഡി.ഐ. എന്നീ രണ്ടു മോഡലുകളിൽ ഇവ പുറത്തിറക്കുന്നു. ഇതിൽ ആദ്യത്തേത് ഓഫ് റോഡറും രണ്ടാമത്തേത് മഹീന്ദ്ര മുൻപ് പുറത്തിറക്കിയ 540 എന്ന മോഡലിന്റെ പുതുരൂപവുമാണ്. ഇതിൽ 104 ബി.എച്ച്.പി. 247 എൻ.എം. 2500 സി.സി. എഞ്ചിൻ ഉപയോഗിച്ചിരിക്കുന്നു. 540 - യിൽ നിന്നും വ്യത്യസ്തമായി മുൻപിൽ ഇൻഡിപെൻഡന്റ് സസ്പെൻഷൻ ഏർപ്പെടുത്തിയിരിക്കുന്നു. എൻ.ജി.ടി. 530 ആർ.വി. ഫോർ ഗിയർബോക്സ്, പവർ സ്റ്റീയറിങ് എന്നീ സൗകര്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മഹീന്ദ്ര_ഥാർ&oldid=963932" എന്ന താളിൽനിന്ന് ശേഖരിച്ചത്