Jump to content

മഹ്ബൂബ് അലി ഖാൻ (മുഗൾ ഉദ്യോഗസ്ഥൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1857-ലെ ലഹളക്കാലത്ത് ദില്ലിയിലെ ചെങ്കോട്ടയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു മഹ്ബൂബ് അലി ഖാൻ (മരണം: 1857). കൊട്ടാരത്തിലെ അന്തഃപുരത്തിന്റെ കാര്യക്കാരനായിരുന്ന ഇദ്ദേഹം, അന്നത്തെ രാജ്ഞിയായിരുന്ന സീനത്ത് മഹലിന്റെ രാഷ്ട്രീയനീക്കങ്ങൾക്കുപിന്നിലെ പണിയാളായിരുന്നു. കൊട്ടാരത്തിലെ ബ്രിട്ടീഷ് അനുകൂലവിഭാഗത്തിലെ പ്രധാനികളിലൊരാളിയിരുന്നു മഹ്ബൂബ് അലി ഖാൻ. അസുഖബാധിതനായി 1857 ജൂൺ 14-ന് ഇദ്ദേഹം മരിച്ചു. പക്ഷേ ഇദ്ദേഹത്തിനെ വിഷം കൊടുത്ത് കൊന്നതാണെന്ന കിംവദന്തി പരന്നിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XVII. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി