Jump to content

മഹ്മൂദ് സാമി ബാറൂദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹ്മൂദ് സാമി ബാറൂദി

ആധുനിക അറബി കവികളിൽ പ്രമുഖനാണ് മഹ്മൂദ് സാമി ബാറൂദി (1838–1904). റബ് അൽസീഫ് വെൽ ഗാലം (വാളിന്റെയും തൂലികയുടെയും തമ്പുരാൻ) എന്നറിയപ്പെട്ടിരുന്ന ബാറൂദി 4 ഫെബ്രുവരി 1882 മുതൽ 26 മേയ് 1882 വരെ ഈജിപ്തിന്റെ പ്രധാനമന്ത്രിയായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

കൈറോവിൽ ജനിച്ച ബാറൂദി ഏഴാം വയസ്സിൽ അനാഥനായി. ദാരിദ്ര്യത്താൽ വലഞ്ഞ ആ ബാലൻ പിന്നീട് സൈനിക വിദ്യാലയത്തിൽ ചേർന്നു. പ്രഗല്ഭനായ ഒരു സൈനികനായി മാറിയ അദ്ദേഹം ചെറുപ്പത്തിലേ കാവ്യാസ്വാദകനായി മാറി. നിരവധി പ്രമുഖ കവികൾ ആദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇരുപതാം വയസ്സു മുതൽ കവിതയെഴുതിത്തുടങ്ങിയ ബാറൂദിക്ക് ഇവരുമായുള്ള സഹവർത്തിത്വം കവിയെന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചു.

തുർക്കി - പാർസി ഭാഷകൾ നന്നായി അഭ്യസിച്ചിരുന്ന കവി വക്കഫ് ബോർഡിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. ഉഅറാബി വിപ്വവത്തിൽ പങ്കെടുത്തതിനി തുറുങ്കിലടയ്ക്കപ്പെട്ട ആദ്ദേഹത്തെ ശ്രീലങ്കയിലേക്ക് നാടു കടത്തി. പതിനേഴു വർഷം തടവു ശിക്ഷ അനുഭവിച്ചു. 1904 ൽ മരണമടഞ്ഞു.[2]

കൃതികൾ[തിരുത്തുക]

  • ദീവാൻ
  • മുഖ്താ റാതുൽ ബാറൂദി
  • ഖൈദുൽ അവാബിദ് (മൃഗങ്ങളുടെ കാരാഗൃഹം)
  • കശ്ഫുൽഗുമ്മ
  • സീറത്തുൽ ഇബ്നുഹിശാം

അവലംബം[തിരുത്തുക]

  1. Cavalry poetics Archived 2008-09-12 at the Wayback Machine. Al Ahram Weekly (722), 23 - 29 December 2004
  2. വിവ:മുഹമ്മദ് നിലമ്പൂർ, ഡോ.സയ്യിദ് ഇഹ്തിശാം അഹ്മദ് നദ്‌വി (1987). ആധുനിക അറബി കവിത. ഓംനി ബുക്ക്സ്, കോഴിക്കോട്. pp. 111–114.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

മുൻഗാമി Prime Minister of Egypt
1882
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മഹ്മൂദ്_സാമി_ബാറൂദി&oldid=4092645" എന്ന താളിൽനിന്ന് ശേഖരിച്ചത്