മാതൃഭൂമി സ്പോർട്സ് (മാസിക)
ഗണം | മാസിക |
---|---|
പ്രധാധകർ | മാതൃഭൂമി |
ആദ്യ ലക്കം | 1994 |
അവസാന ലക്കം | 2023 |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോഴിക്കോട് |
ഭാഷ | മലയാളം |
വെബ് സൈറ്റ് | മാതൃഭൂമി സ്പോർട്സ് |
കായിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലിക പ്രസിദ്ധീകരണമായിരുന്നു മാതൃഭൂമി സ്പോർട്സ് മാസിക. മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഈ മാസിക കോഴിക്കോട് നിന്നും പുറത്തിറങ്ങുന്നു. 1994 ജൂൺ 15നാണ് പ്രസിദ്ധീകരണമാരംഭിച്ചത്. 2023 ഒക്ടോബർ ലക്കത്തോടെ മാസിക അച്ചടി നിർത്തി.
കാരണങ്ങൾ
[തിരുത്തുക]കേരളത്തിലെ കായിക പ്രേമികൾക്ക് സച്ചിൻ തെണ്ടുൽക്കർ ആയിരുന്നു മാതൃഭൂമിയുടെ സ്പോർട്ട്സ് മാസിക വായിക്കാനുള്ള ഏക കാരണം. സച്ചിൻ്റെ താരമൂല്യത്തെ താരതമ്യേനെ നല്ല രീതിയിൽ തന്നെ ഉപയോഗിച്ച മാസിക 2004-ൽ പ്രസിദ്ധീകരണത്തിൽ പത്ത് വർഷം പൂർത്തിയാക്കി. 2013 വരെ സച്ചിൻ തെണ്ടുൽക്കർ എന്ന കായിക ബിംബത്തിൻ്റെ പേരിൽ മാത്രം സ്പോർട്ട്സ് മാസിക പ്രസിദ്ധീകരണത്തിൻ്റെ 20ആം വർഷത്തിൽ എത്തി.
2013ൽ സച്ചിൻ തെണ്ടുൽക്കർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ മാസികയുടെ വായനക്കാർ ക്രമേണ കുറഞ്ഞു തുടങ്ങി. ക്രിക്കറ്റിനെ നല്ല രീതിയിൽ തന്നെ മാർക്കറ്റ് ചെയ്ത് 2022 വരെ മലയാളത്തിലെ കായിക പ്രസിദ്ധീകരണ രംഗത്ത് പിടിച്ച് നിന്നെങ്കിലും കളിയെഴുത്തുകളിലും ലേഖനങ്ങളിലും പിന്നീട് നിലവാര തകർച്ച നേരിട്ടു.
മൊബൈൽ ഇൻ്റർനെറ്റ് ടെക്നോളജി രംഗത്ത് കുറഞ്ഞ ചെലവിൽ 4G ടെക്നോളജിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ജിയോ മൊബൈൽ കമ്പനി കൊണ്ട് വന്നതോടെ 1990-ലെ കായിക പ്രേമികൾ സ്പോർട്ട്സ് മാസിക വായനയോട് വിട പറഞ്ഞു തുടങ്ങിയിരുന്നു. 2020-ലെ കൊറോണ മഹാമാരിയുടെ ഒറ്റപ്പെടുത്തലുകൾ കൂടി ഉണ്ടായതോടെ അധികം പേരും ഇൻ്റർനെറ്റ് യുഗത്തിലേക്ക് വഴിമാറി.
2020-ന് ശേഷം ഉണ്ടായ പുതിയ ലോകത്തിൻ്റെ ധ്രുവീകരണത്തിൽ ക്രിക്കറ്റ് കളിയെ കുറിച്ചും ക്രിക്കറ്റ് തത്സമയ സ്കോർ അറിയാനും 1990 തലമുറയിലെ കായിക പ്രേമികൾ മൊബൈൽ ഇൻ്റർനെറ്റിനെ നല്ല രീതിയിൽ തന്നെ ആശ്രയിച്ച് തുടങ്ങി. 2023ൽ വായനക്കാർ ഇല്ലാതെ മാസികയുടെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞതോടെ 2023 ഒക്ടോബർ ലക്കത്തോടെ അച്ചടി നിർത്തി.[1][2]
പുറം കണ്ണികൾ
[തിരുത്തുക]മാതൃഭൂമി-സ്പോർട്സ് Archived 2017-04-09 at the Wayback Machine.