ഉള്ളടക്കത്തിലേക്ക് പോവുക

മാത്യു മറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാത്യു മറ്റം
ജനനംഎരുമേലി, കോട്ടയം, കേരള, ഇന്ത്യ
തൊഴിൽനോവലിസ്റ്റ്
ദേശീയതഇന്ത്യൻ
Genreനോവൽ
ശ്രദ്ധേയമായ രചന(കൾ)
  • മെയ്ദിനം
  • കരിമ്പ്
  • ഹവ്വാബീച്ച്
  • അഞ്ചുസുന്ദരികൾ
  • ആലിപ്പഴം
  • ദൈവം ഉറങ്ങിയിട്ടില്ല
പങ്കാളിവത്സമ്മ
കുട്ടികൾകിഷോർ, എമിലി

മലയാള സാഹിത്യത്തിലെ പ്രമുഖനായ ഒരു ജനപ്രിയസാഹിത്യകാരനായിരുന്നു മാത്യു മറ്റം.[1][2][3] 270-ലേറെ നോവലുകൾ എഴുതിയിട്ടുണ്ട്.[4]

ജീവിതരേഖ

[തിരുത്തുക]

കോട്ടയം ജില്ലയിലെ എരുമേലി പമ്പാവാലി സ്വദേശിയായ മാത്യു ഹൈസ്കൂൾ പഠന കാലയളവിൽ കഥകളെഴുതി പുസ്തകമാക്കിയിരുന്നു. പിന്നീട് നോവൽ സാഹിത്യത്തിലേക്ക് തിരിഞ്ഞ മാത്യു മനോരമയും മംഗളവും അടക്കം ഒരേസമയം 13 വാരികകളിൽ വരെ നോവലുകളെഴുതിയിട്ടുണ്ട്. കുടിയേറ്റ കർഷകരുടെയും പാർശ്വവൽകൃത ജനതയുടെയും പ്രശ്നങ്ങൾ ലളിതമായ ഭാഷയിലൂടെ അവതരിപ്പിച്ചപ്പോൾ മാത്യു മറ്റം ആരാധകരേറെയുള്ള നോവലിസ്റ്റായി മാറി.[5]

മംഗളം വാരികയിൽ 1970കളുടെ അവസാനം പ്രസിദ്ധീകരിച്ച കൊലപാതകം ഇതിവൃത്തമായ ‘കരിമ്പ്’ എന്ന നോവലിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്.[6]ഹൗവ ബീച്ച്, ലക്ഷംവീട്, മേയ്ദിനം, അഞ്ചുസുന്ദരികൾ, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകൾ, തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ. കരിമ്പ്, മേയ്ദിനം എന്നീ നോവലുകൾ സിനിമയായി. ആലിപ്പഴം ടി.വി. പരമ്പരയായി.പ്രമേഹ രോഗിയായിരുന്ന പ്രമേഹരോഗിയായിരുന്ന മാത്യു മറ്റം 2016 മെയ് 29-ന് 65-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.[7][8]

കുടുംബം

[തിരുത്തുക]

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് സഹപാഠിയായിരുന്ന വത്സമ്മയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിയ്ക്കുകയും ചെയ്തു. വ്യത്യസ്ത മതത്തിൽപ്പെട്ടവരായതുകൊണ്ട് എതിർപ്പുകൾ നേരിടേണ്ടിവന്നതിനാൽ അവർ ഒന്നിച്ചുള്ള ജീവിതമാരംഭിച്ചപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടിലായി. ജീവിയ്ക്കുവാനുള്ള പണമുണ്ടാക്കാൻ വേണ്ടിയാണ് ആദ്യകാലത്ത് മാത്യു മറ്റം നോവലുകൾ എഴുതി തുടങ്ങിയത്. ദമ്പതികൾക്ക് കിഷോർ, എമിലി എന്നീ രണ്ടു കുട്ടികളുണ്ട്.

പ്രധാന കൃതികൾ

[തിരുത്തുക]
  • ഹൗവ ബീച്ച്
  • ലക്ഷംവീട്
  • അഞ്ചുസുന്ദരികൾ
  • മഴവില്ല്
  • കരിമ്പ്
  • മേയ്ദിനം
  • ആലിപ്പഴം
  • വീണ്ടും വസന്തം
  • നിശാഗന്ധി
  • ഒൻപതാം പ്രമാണം
  • കൈ വിഷം
  • മണവാട്ടി
  • ദൈവം ഉറങ്ങിയിട്ടില്ല
  • തടങ്കൽപ്പാളയം
  • പോലീസുകാരന്റെ മകൾ
  • പ്രൊഫസറുടെ മകൾ
  • റൊട്ടി
  • രാത്രിയിൽ വിശുദ്ധരില്ല
  • കാന്താരി
  • ചീഫ് ജസ്റ്റീസ്
  • ചെല്ലക്കിളി
  • രമണൻ
  • താലപ്പൊലി
  • താലി
  • ഇണതേടും യാമങ്ങൾ
  • ജവഹർ കോളനി
  • കഞ്ചാവ്
  • സൂര്യനെല്ലി
  • ആറാം വാർഡ്
  • കൈവിഷം
  • അഞ്ചുസുന്ദരികൾ
  • ചേക്കുമരം
  • ചീഫ് ജസ്റ്റീസ്
  • ചെല്ലക്കിളി
  • ലോകാവസാനം
  • ഐലന്റ് എക്സപ്രസ്
  • സിദ്ധൻ
  • ലോറൻസിന്റെ കാമുകി
  • ചേരി
  • കട്ടപ്പനയിലെ ദാദ
  • തേക്കടി ഫാസ്റ്റ്
  • ജനുവരിക്കാറ്റ്
  • ഞായറാഴ്ച ഞാൻ കാത്തിരിക്കും

അവലംബം

[തിരുത്തുക]
  1. https://www.asianetnews.com/news/mathew-mattam-passed-away
  2. https://zeenews.india.com/malayalam/kerala/popular-novelist-mathwe-mattam-died-462
  3. https://www.manoramaonline.com/literature/literaryworld/classics-of-novelist-mathew-mattam.html
  4. https://www.deshabhimani.com/news/kerala/news-kerala-30-05-2016/564312[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-07. Retrieved 2021-11-07.
  6. https://www.madhyamam.com/kerala/2016/may/30/199252
  7. "Thejas Daily". Archived from the original on 2016-05-30.
  8. http://english.mathrubhumi.com/news/kerala/novelist-mathew-mattam-passes-away-english-news-1.1093366
"https://ml.wikipedia.org/w/index.php?title=മാത്യു_മറ്റം&oldid=4423960" എന്ന താളിൽനിന്ന് ശേഖരിച്ചത്