മാത്ര (വ്യാകരണം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
അക്ഷരം ഉച്ചരിക്കാൻ വേണ്ടുന്ന സമയത്തെ മാത്ര എന്ന് മലയാളവ്യാകരണത്തിൽ പറയുന്നു. ലഘുവിന് ഒരു മാത്രയും ഗുരുവിന് രണ്ടുമാത്രയുമാണ് നൽകുന്നത്. സംസ്‌കൃത പാണിനി ഗ്രന്ഥത്തിലാണ് ഇത്തരത്തിൽ ആദ്യമായി മാത്രയേ വേർതിരിച്ചു കണ്ടിട്ടുള്ളത്. സംസ്കൃതത്തിൽ പ്ലൂതം എന്നൊരു മാത്ര കൂടി നിലനിൽക്കുന്നുണ്ട്.
ലഘു
[തിരുത്തുക]ഹ്രസ്വസ്വരം അഥവാ ലഘു ഉച്ചരിക്കുവാൻ എന്നത് ഒരു മാത്ര മാത്രം അടങ്ങുന്ന കാലയളവിൽ ഉച്ചരിക്കാൻ കഴിയുന്ന സ്വരങ്ങളെയാണ്. ഉദാഹരണം: അ, ഇ വാക്യത്തിൽ : സീത,ഗീത
ഗുരു
[തിരുത്തുക]ദീർഘസ്വരം അഥവാ ഗുരു എന്നത് ഉച്ചരിക്കുവാൻ രണ്ട്മാത്രകൾ ആവശ്യമായ കാലയളവിൽ ഉച്ചരിക്കാൻ കഴിയുന്ന സ്വരങ്ങളാണ്. ഉദാഹരണം: ആ, ഈ വാക്യത്തിൽ സീതെ, ഗീതെ എന്ന് അല്പം നീട്ടി വിളിക്കുന്ന രീതിയിൽ ഉള്ള ഉപയോഗം
പ്ലൂതം
[തിരുത്തുക]പൣത അഥവാ പ്ലൂതം എന്നത് ഉച്ചരിക്കുവാൻ മൂന്ന് മാത്രകൾ അല്ലെങ്കിൽ രണ്ടിൽ കൂടുതൽ മാത്രകൾ ആവശ്യമായ കാലയളവിൽ ഉച്ചരിക്കാൻ കഴിയുന്ന സ്വരങ്ങളാണ്. ഉദാഹരണം: ഔ, ഐ വാക്യത്തിൽ സീതേ, ഗീതേ എന്ന് കുറച്ചു കൂടി നീട്ടി വിളിക്കുന്ന രീതിയിൽ ഉള്ള ഉപയോഗം