Jump to content

മാനത്തുകണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാനത്തുകണ്ണി അഥവാ പൂഞ്ഞാൻ
Striped panchax
സ്വർണ്ണ നിറത്തിലെ ആൺ മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. lineatus
Binomial name
Aplocheilus lineatus
(Valenciennes, 1846)

ദക്ഷിണേന്ത്യയിലെ ജലാശയങ്ങളിൽ കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് മാനത്തുകണ്ണി(Striped panchax). (ശാസ്ത്രീയനാമം: Aplocheilus lineatus) കുളങ്ങളിലും ജലസംഭരണികളിലും ഇവയെ വളർത്താറുണ്ട്. ശരാശരി 10 സെന്റിമീറ്റർ നീളം വരെ ഇവ വളരുന്നു. പെൺമത്സ്യങ്ങളെ അപേക്ഷിച്ച് നിറവും സൗന്ദര്യവും ആൺമത്സ്യങ്ങൾക്കാണ്. അക്വോറിയങ്ങളിലെ അലങ്കാരമത്സ്യങ്ങളായി വളർത്താറുണ്ട്. ചെറിയ കീടങ്ങളേയും ജല ജീവികളേയും ഇവ ഭക്ഷണമാക്കി വളരുന്നു. ഇലസസ്യങ്ങൾക്കിടയിൽ മുട്ടയിട്ട് 12മുതൽ 14 ദിവസങ്ങൾക്കുള്ളിൽ അവ വിരിഞ്ഞിറങ്ങുന്നു. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഇവ വിതരണം ചെയ്യപ്പെട്ടുകിടക്കുന്നു.

ഇതും കാണുക

[തിരുത്തുക]

നെറ്റിയിൽ പൊട്ടൻ


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാനത്തുകണ്ണി&oldid=3104950" എന്ന താളിൽനിന്ന് ശേഖരിച്ചത്