Jump to content

മാന്നനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം പഞ്ചായത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ്‌ മാന്നനൂർ ( ഇംഗ്ലീഷ്:Mannanur).

വിവരണം

[തിരുത്തുക]

ഭാരതപ്പുഴയ്ക്ക് തീരത്തുള്ള ഒരു ഗ്രാമപ്രദേശമാണ്,മാന്നനൂർ. വാണിയംകുളം ഗ്രാമപഞ്ചായത്തിലെ 13-ആം വാർഡ് പ്രദേശം മാന്നനൂരാണ്. പണ്ടു കാലത്ത് കവളപ്പാറ കൊട്ടാരത്തിലെ മൂപ്പിൽ നായരുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങളുടെ പട്ടികയിലുൾപ്പെടുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾ കാർഷികവൃത്തിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. മാന്നനൂർ പ്രദേശത്ത് ഒരു റെയിൽവേ സ്റ്റേഷനും ഒരു എയ്ഡഡ് യു.പി സ്കൂളും ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിയ്ക്കുന്നു.

"https://ml.wikipedia.org/w/index.php?title=മാന്നനൂർ&oldid=3344819" എന്ന താളിൽനിന്ന് ശേഖരിച്ചത്