മാപ്പിളമലയാളം
മാപ്പിള വാമൊഴി | |
---|---|
മാപ്പിള മലയാളം | |
ഉത്ഭവിച്ച ദേശം | India and a few other countries |
Dravidian
| |
മലയാളം ലിപി (rarely in അറബി മലയാളം ലിപി) | |
ഭാഷാ കോഡുകൾ | |
ISO 639-3 | – |
മാപ്പിള എന്ന പദം മദ്ധ്യതിരുവിതാംകൂറിൽ ക്രിസ്ത്യാനികളെ കുറിക്കുന്നു, എന്നാൽ ഉത്തര കേരളത്തിൽ മുസ്ലീം സമുദായത്തെ പ്രതിനിധാനം ചെയ്യുന്നു. ഉത്തരകേരളത്തിലെ മാപ്പിളമാർ ഉപയോഗിക്കുന്ന മലയാള ഭാഷയാണ് മാപ്പിള മലയാളം എന്ന് അറിയപ്പെടുന്നത്. ഉത്തരകേരളത്തിൽ സംസാര ഭാഷയിൽ ഭാഷാപദങ്ങളെ സങ്കോചിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്.
ഉദാഹരണങ്ങൾ
[തിരുത്തുക]സംഭാഷണഭാഷയിൽ സാധാരണ കണപ്പെടുന്ന ചില പ്രത്യേകതകൾ മാപ്പിള മലയാളത്തിനുണ്ട്. മിക്കവാറും ല്ല എന്ന അക്ഷരം ഉപയോഗിക്കുന്ന രീതി വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. അല്ലാഹ് എന്ന പദത്തിലെ ല്ല മറ്റൊരു പദത്തിലും ഉച്ചരിക്കാൻ ഇടവരാത്ത സ്ഥാനഭേദത്തോടെയാണ് മുസ്ലീങ്ങൾ ഉച്ചരിക്കുന്നത്. അല്ലാഹ് എന്ന പദത്തിലെ ല കാരം ദന്തത്തിനും മൂർദ്ധാവിനും മദ്ധ്യേയുള്ള ഒരു സ്ഥാനത്തുനുന്നും ഉദ്ഭവിക്കുന്നു. അതേ സമയം മറ്റ് പദങ്ങളിലെ ല്ല എന്ന അക്ഷരം ഉത്തര കേരളത്തിൽ ആൾക്കാർ പൊതുവേ മയപ്പെടുത്തി ദിത്വമില്ലാതെയും ഉച്ചരിക്കുന്നു.[1] ഉദാ:-
- ആകൂല്ല - ആകൂല
- തുറക്കൂല്ലല്ലോ - തൊറക്കൂലാലോ
കൂടാതെ ഒട്ടേറെ പദങ്ങളിൽ വ കാരത്തിന് പകരമായി ബ കാരം കടന്നുവരുന്നു.
ഉദാ:-
- ശരിയാവൂല്ല - ശരിയാബൂല്ല
- വിളിക്കുക - ബിളിക്കുക
- ഇവിടെ - ഇബിടെ
- വേഗം വരാം - ബേഗം ബരാം
- വിവരം - ബിബരം
ഴ കാരം ചിലപ്പോൾ യ കാരമാക്കിയും ഉപയോഗിക്കാറുണ്ട്.
ഉദാ:-
- മഴ - മയ
- വഴി - വയി, ബയി
- കോഴി - കോയി
ഇങ്ങനെയുള്ള വ്യത്യാസം ചില പദങ്ങളിൽ സ കാരത്തേയും ബാധിക്കാറുണ്ട്
ഉദാ:-
- മുസല്യാർ - മൊയ്‌ല്യാർ
അവലംബം
[തിരുത്തുക]- ↑ വി., രാം കുമാർ. സമ്പൂർണ്ണ മലയാള വ്യാകരണം. സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം. ISBN ISBN 81-7797-025-9.
{{cite book}}
: Check|isbn=
value: invalid character (help)