മായെ സോട്ട്
മായെ സോട്ട് แม่สอด | ||
---|---|---|
City of Mae Sot เทศบาลนครแม่สอด | ||
Aerial view of Mae Sot | ||
| ||
Location in Thailand | ||
Coordinates: 16°42′47″N 98°34′29″E / 16.71306°N 98.57472°E | ||
Country | Thailand | |
Province | Tak | |
District | Mae Sot | |
• Mayor | Thoedkiat Chinsoranan | |
• ആകെ | 27.2 ച.കി.മീ.(10.5 ച മൈ) | |
• ആകെ | 52,350 [1] | |
സമയമേഖല | UTC+07:00 (ICT) | |
Postcode | 63110 | |
Area code | (+66) 55 | |
വെബ്സൈറ്റ് | nakhonmaesotcity |
മായെ സോട്ട് പടിഞ്ഞാറൻ ദിശയിൽ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ തായ്‌ലൻഡിലെ ഒരു നഗരമാണ്. ഒരു വ്യാപാര കേന്ദ്രമെന്ന നിലയിലും ബർമീസ് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ഗണ്യമായ ജനസംഖ്യയുടെ പേരിലും ഈ നഗരം ശ്രദ്ധേയമാണ്. തക് പ്രവിശ്യയുടെ ഭാഗമായ ഈ നഗരം, തക് നഗരത്തിൽ നിന്ന് ഏകദേശം 87 കിലോമീറ്ററും ബാങ്കോക്കിൽ നിന്ന് 492 കിലോമീറ്ററും അകലെയാണ് സ്ഥിതിചെയ്യുന്നത്. മായെ സോട്ട് ജില്ലാ ആസ്ഥാനവുംകൂടിയായ ഇത്, തായ്‌ലൻഡിനും മ്യാൻമറിനും ഇടയിലുള്ള ഒരു പ്രധാന പ്രവേശന കവാടമാണ്. തൽഫലമായി, രത്നങ്ങളുടെയും തേക്കിൻ്റെയും വ്യാപാരത്തിനും മനുഷ്യക്കടത്ത്, നിരോധിത മയക്കുമരുന്ന് തുടങ്ങിയ കരിഞ്ചന്തയുടെ പേരിലും ഇത് കുപ്രസിദ്ധി നേടിയിരിക്കുന്നു.
ചരിത്രം
[തിരുത്തുക]1937-ൽ ഒരു പ്രാദേശിക ഭരണകൂടം നിലനിന്നിരുന്ന മായെ സോട്ട് അക്കാലത്ത് ഒരു തലവൻ ഭരിക്കുകയും അയാൾ സാധാരണയായി ഗ്രാമമുഖ്യൻ അല്ലെങ്കിൽ ഗ്രാമത്തലവൻ എന്ന് വിളിക്കപ്പെടുകയും ചെയ്തു.[2] അക്കാലത്ത് ഇവിടുത്തെ ജനസംഖ്യ ഏകദേശം 12,000 പേരായിരുന്നു. 1939 സെപ്റ്റംബർ 30-ന് ഒരു മുനിസിപ്പാലിറ്റിയായി സ്ഥാപിക്കപ്പെട്ട മായെ സോട്ട് 27 ഗ്രാമങ്ങളുടെ ഭരണം നിർവ്വഹിച്ചിരുന്നു.[3] 2010-ൽ ഇത് നഗര മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു.[4]
1997-ൽ മോയി നദിക്ക് കുറുകെ പണിത തായ്-മ്യാൻമർ സൗഹൃദ പാലം മായെ സോട്ടിനെ മ്യാൻമറിലെ മ്യാവഡി നഗരവുമായി ബന്ധിപ്പിക്കുന്നു. ചരക്ക് ഗതാഗതം കൈകാര്യം ചെയ്യുന്നതിനായി ഒരു അധിക അതിർത്തി ക്രോസിംഗ് എന്ന നിലയിൽ രണ്ടാമത്തെ തായ്-മ്യാൻമർ സൗഹൃദ പാലം 2019 ൽ മായെ സോട്ട് നഗരത്തിൻറെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി തുറന്നു.[5]
സമീപ ദശകങ്ങളിൽ, നഗരം ആയിരക്കണക്കിന് ബർമീസ് കുടിയേറ്റക്കാരുടെ ആവാസകേന്ദ്രമായി മാറി.[6] മായെ സോട്ടിൽ വ്യവസായങ്ങൾ, പ്രത്യേകിച്ച് അന്താരാഷ്ട്ര വ്യാപാരം, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, രത്നക്കല്ലുകൾ, ജേഡ്, തേക്ക് എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മേഖലകൾ ദ്രുതഗതിയിൽ വളർന്നു.[7] 2004 ആയപ്പോഴേക്കും മായെ സോട്ടിലെ ബർമീസ് കുടിയേറ്റക്കാരുടെ എണ്ണം 70,000 നും 100,000 നും ഇടയിൽ എത്തിയിരുന്നു.[8]
സാമ്പത്തികം
[തിരുത്തുക]ബർമ്മയുമായുള്ള വ്യാപാരമാണ് മായെ സോട്ടിൻ്റെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം. മൊത്ത വ്യാപാരത്തിനുള്ള രത്നങ്ങൾ, തേക്ക് തുടങ്ങിയ ചരക്കുകൾക്ക് ഇവിടെ ഒരു സ്ഥാപിത വിപണിയുണ്ട്. പ്രദേശത്തുടനീളമുള്ള കടകളിലും ഫാക്ടറികളിലും കഠിന ജോലി ചെയ്യുന്ന ബർമീസ് കുടിയേറ്റക്കാരാണ് നഗരത്തിലെ മിക്ക സേവന വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നത്. അനധികൃത കള്ളക്കടത്ത്, മനുഷ്യക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയവയുടെ കരിഞ്ചന്തയാണ് നിന്നും നഗരം. തായ്-മ്യാൻമർ ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ് ബർമ്മയുമായുള്ള വ്യാപാരത്തിനുള്ള പ്രാഥമിക കവാടമാണ്. ഇറക്കുമതി ചെയ്ത സാധനങ്ങളും മരപ്പണികളും കൈകാര്യം ചെയ്യുന്ന റിം മോയി മാർക്കറ്റുംകൂടി ഉൾപ്പെടുന്നതാണ് മധ്യ മേ സോട്ടിൽ നിന്ന് നിരവധി കിലോമീറ്റർ പടിഞ്ഞാറുള്ള അതിർത്തി പ്രദേശം.
2015 മെയ് മാസത്തിൽ, പട്ടാള ഭരണകൂടത്തിലെ നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജനറൽ പ്രയുത് ചാൻ-ഒ-ച, മോയെ സോട്ട് നഗരത്തിലെ താ സായ് ലുവാട്ട് ഉപജില്ലയിലെ വാങ് തഖിയാൻ പ്രദേശം ഒരു പ്രത്യേക സാമ്പത്തിക മേഖലയായി (SEZ) പ്രഖ്യാപിക്കാൻ ഇടക്കാല ചാർട്ടറിലെ സെക്ഷൻ 44 പ്രകാരം തൻ്റെ മേലധികാരികളോട് അഭ്യർത്ഥിച്ചു. താ സായ് ലുവാട്ടിലെ ഏകദേശം 2,200 റായി (തായ്‌ലൻഡിലെ ഭൂമി അളക്കുന്ന യൂണിറ്റ്) ഭൂമി ഒരു SEZ ആക്കി മാറ്റാനാണ് ഇപ്പോഴത്തെ പദ്ധതി. കുടിയിറക്കപ്പെടുന്ന ഗ്രാമീണർക്ക് ഒരോ റായി ഭൂമിക്കും 7,000 മുതൽ 12,000 ബാറ്റ് വരെ നഷ്ടപരിഹാരം നൽകാനും ഗ്രാമവാസികളെ മറ്റൊരു ജില്ലയായ തക്കിൽ പുനരധിവസിപ്പിക്കാനും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2016 ജൂലൈയിലെ കണക്കനുസരിച്ച്, മെയ് സോട്ടിലെ ഒരു റായ് ഭൂമിയുടെ നിലവിലെ മാർക്കറ്റ് വില ഏകദേശം ഒരു ദശലക്ഷം ബാറ്റ് ആണ്, ഇത് ഗ്രാമവാസികൾ ഓഫർ നിരസിക്കാൻ കാരണമായി.
ബർമ്മ, തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം എന്നിവയെ ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറൻ സാമ്പത്തിക ഇടനാഴിയിലാണ് മായെ സോട്ട് നഗരം സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥ
[തിരുത്തുക]മായെ സോട്ട് നഗരത്തിൽ ഒരു ഉഷ്ണമേഖലാ സാവന്ന കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം Aw) അനുഭവപ്പെടാറുള്ളത്. ഇവിടുത്തെ ശീതകാലം വരണ്ടതും വളരെ ചൂടുള്ളതുമാണ്. ഏപ്രിൽ വരെ താപനില ഉയരുന്നതോടെ വളരെ ചൂട് അനുഭവപ്പെടുന്ന ഇവിടുത്തെ ശരാശരി പ്രതിദിന താപനിലെ പരമാവധി 36.8 °C (98.2 °F) ആണ്. മെയ് മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ സീസണിൽ കനത്ത മഴയും പകൽ സമയത്ത് തണുപ്പുള്ള താപനിലയും ഉണ്ടാകുമെങ്കിലും രാത്രികളിൽ ചൂട് തുടരുന്നു.
Mae Sot (1991–2020, extremes 1951-present) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 35.4 (95.7) |
38.7 (101.7) |
40.3 (104.5) |
41.5 (106.7) |
41.6 (106.9) |
36.6 (97.9) |
35.6 (96.1) |
35.4 (95.7) |
35.8 (96.4) |
38.7 (101.7) |
36.5 (97.7) |
35.7 (96.3) |
41.6 (106.9) |
ശരാശരി കൂടിയ °C (°F) | 32.0 (89.6) |
34.3 (93.7) |
36.1 (97) |
37.2 (99) |
34.8 (94.6) |
32.0 (89.6) |
30.8 (87.4) |
30.5 (86.9) |
31.8 (89.2) |
32.6 (90.7) |
32.3 (90.1) |
31.2 (88.2) |
32.97 (91.33) |
പ്രതിദിന മാധ്യം °C (°F) | 23.0 (73.4) |
24.9 (76.8) |
27.5 (81.5) |
29.4 (84.9) |
28.3 (82.9) |
26.8 (80.2) |
26.0 (78.8) |
25.8 (78.4) |
26.4 (79.5) |
26.5 (79.7) |
25.1 (77.2) |
23.1 (73.6) |
26.07 (78.91) |
ശരാശരി താഴ്ന്ന °C (°F) | 16.0 (60.8) |
17.1 (62.8) |
20.2 (68.4) |
23.3 (73.9) |
24.2 (75.6) |
23.9 (75) |
23.4 (74.1) |
23.2 (73.8) |
23.4 (74.1) |
22.5 (72.5) |
19.6 (67.3) |
16.6 (61.9) |
21.12 (70.02) |
താഴ്ന്ന റെക്കോർഡ് °C (°F) | 4.8 (40.6) |
8.5 (47.3) |
11.8 (53.2) |
17.6 (63.7) |
19.5 (67.1) |
21.5 (70.7) |
20.9 (69.6) |
20.6 (69.1) |
19.3 (66.7) |
15.3 (59.5) |
8.4 (47.1) |
4.5 (40.1) |
4.5 (40.1) |
മഴ/മഞ്ഞ് mm (inches) | 7.5 (0.295) |
6.8 (0.268) |
20.9 (0.823) |
36.1 (1.421) |
153.5 (6.043) |
246.8 (9.717) |
372.9 (14.681) |
353.6 (13.921) |
204.7 (8.059) |
91.6 (3.606) |
19.4 (0.764) |
6.7 (0.264) |
1,520.5 (59.862) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) | 0.6 | 0.5 | 1.8 | 3.3 | 12.5 | 20.5 | 23.3 | 23.7 | 16.6 | 8.2 | 1.5 | 0.5 | 113 |
% ആർദ്രത | 70.7 | 63.3 | 60.9 | 63.2 | 74.8 | 83.3 | 85.7 | 86.7 | 84.4 | 80.9 | 75.3 | 72.9 | 75.2 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 275.9 | 259.9 | 275.9 | 243.0 | 158.1 | 57.0 | 58.9 | 58.9 | 108.0 | 179.8 | 219.0 | 275.9 | 2,170.3 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 8.9 | 9.2 | 8.9 | 8.1 | 5.1 | 1.9 | 1.9 | 1.9 | 3.6 | 5.8 | 7.3 | 8.9 | 6.0 |
Source #1: World Meteorological Organization[9] | |||||||||||||
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (sun 1981–2010)[10](extremes)[11] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ส่วนวิจัยและพัฒนาระบบ รูปแบบและโครงสร้าง. "ส่วนวิจัยและพัฒนาระบบ รูปแบบและโครงสร้าง สำนักพัฒนาระบบ รูปแบบและโครงสร้าง กรมส่งเสริมการปกครองท้องถิ่น." [ออนไลน์]. เข้าถึงได้จาก: [1][പ്രവർത്തിക്കാത്ത കണ്ണി] 2557. สืบค้น 6 กุมภาพันธ์ 2558.
- ↑ Yudthaphon Vichianin (Aug 5, 2003). "Village Chief Lee". Thai Language Program. University of Hawaii at Manoa. Archived from the original (interactive) on March 24, 2012. Retrieved March 20, 2012.
- ↑ "พระราชกฤษฎีกาจัดตั้งเทศบาลตำบลแม่สอด จังหวัดตาก พุทธศักราช ๒๔๘๒" (PDF). Royal Gazette (in Thai). 56 (ก): 959–962. 1939-09-30. Archived from the original (PDF) on February 10, 2015.
{{cite journal}}
: CS1 maint: unrecognized language (link) - ↑ "ประกาศกระทรวงมหาดไทย เรื่อง เปลี่ยนแปลงฐานะเทศบาลเมืองแม่สอด อำเภอแม่สอด จังหวัดตาก เป็นเทศบาลนครแม่สอด" (PDF). Royal Gazette (in Thai). 127 (พิเศษ 50 ง): 7. 2010-04-21. Archived from the original (PDF) on November 10, 2011.
{{cite journal}}
: CS1 maint: unrecognized language (link) - ↑ "Thai-Myanmar bridge opens". Bangkok Post (in ഇംഗ്ലീഷ്). 20 Mar 2019. Retrieved 2024-06-15.
- ↑ "Life on the Burma-Thai border". BBC News. Retrieved 30 November 2021.
- ↑ "Illicit trade on the Thai-Burma border". BBC News. Retrieved 30 November 2021.
- ↑ Arnold, D (2004). The situation of Burmese Migrant Workers. The Southeast Asia Research Centre (SEARC).
- ↑ "World Meteorological Organization Climate Normals for 1991–2020". World Meteorological Organization. Retrieved 12 October 2023.
- ↑ "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in Thai). Office of Water Management and Hydrology, Royal Irrigation Department. p. 28. Retrieved 31 July 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Climatological Data for the Period 1981–2010". Thai Meteorological Department. Retrieved 4 August 2016.