Jump to content

മാളബിക മിത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഥക് നർത്തകിയും നൃത്ത അധ്യാപികയുമാണ് മാളബിക മിത്ര (ജനനം : 1956). ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കൊൽക്കത്തയിൽ ജനിച്ചു. ജയ്പൂർ ഖരാനയിലെ രാം ഗോപാൽ മിശ്രയും ലക്നൗ ഓം പ്രകാശ് മഹാരാജുമായിരുന്നു ഗുരു. പണ്ഡിറ്റ് ബിർജു മഹാരാജിന്റെയും സിത്താര ദേവിയുടെയും നൃത്ത ശിൽപശാലകളിൽ പങ്കെടുത്തു. വായ്പാട്ട്, തബല, സിത്താർ എന്നിയും അഭ്യസിച്ചു. മെഡിക്കൽ ബിരുദധാരിയാണ്. ശിബ്പൂർ ഓംകാർ നൃത്ത സംഗീത വിദ്യാലയം നടത്തുന്നു. [1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം[2]

അവലംബം

[തിരുത്തുക]
  1. "MALABIKA MITRA Akademi Award: Kathak". കേന്ദ്ര സംഗീത നാടക അക്കാദമി. Archived from the original on 2016-03-09. Retrieved 2014 മാർച്ച് 18. {{cite web}}: Check date values in: |accessdate= (help); line feed character in |title= at position 15 (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-26. Retrieved 2014-03-18.
"https://ml.wikipedia.org/w/index.php?title=മാളബിക_മിത്ര&oldid=3672996" എന്ന താളിൽനിന്ന് ശേഖരിച്ചത്