Jump to content

മാസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാസ്റ്റർ
ഔദ്യോഗിക തേഡ് ലുക്ക് പോസ്റ്റർ
സംവിധാനംലോകേഷ് കനകരാജ്
നിർമ്മാണംസേവ്യർ ബ്രിട്ടോ
രചനലോകേഷ് കനകരാജ്
രത്ന കുമാർ
പൊൻ പാർത്ഥിപൻ
കഥലോകേഷ് കനകരാജ്
തിരക്കഥലോകേഷ് കനകരാജ്
രത്ന കുമാർ
പൊൻ പാർത്ഥിപൻ
അഭിനേതാക്കൾവിജയ്
വിജയ് സേതുപതി
ആൻഡ്രിയ ജെർമിയ
അർജുൻ ദാസ്
നാസർ
മാളവിക മോഹനൻ
ശന്തനു ഭാഗ്യരാജ്
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംസത്യൻ സൂര്യൻ
ചിത്രസംയോജനംഫിലോമിൻ രാജ്
സ്റ്റുഡിയോഎക്സ്.ബി ഫിലിം ക്രിയേറ്റേഴ്സ്
വിതരണംസെവൻ സ്ക്രീൻ സ്റ്റുഡിയോ
റിലീസിങ് തീയതി2021 ജനുവരി 13
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്₹135 കോടി
ആകെ₹280-300കോടി

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച് 2021-ൽ റിലീസ് ചെയ്ത തമിഴ് ഭാഷ ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ് മാസ്റ്റർ (തമിഴ്:மாஸ்டர்). വിജയ് നായകനാകുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാസർ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ എന്നിവരും നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നിർവഹിക്കുന്നത് ഫിലോമിൻ രാജാണ്. മാസ്റ്റർ എന്ന പേര് 2019 ഡിസംബർ 31-ന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപിച്ചത്.[1]. അതുവരെ ദളപതി 64 എന്നായിരുന്നു ഈ ചിത്രത്തിന്റെ താത്കാലിക നാമം. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതവും,പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. വിജയ് തന്നെ നായകനായ കത്തി എന്ന ചിത്രത്തിന്റെയും സംഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദറായിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോ ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നു. 135 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 2020 ഏപ്രിൽ 9-തിനാണ് ഈ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചു.

ഈ ചിത്രത്തിന്റെ പ്രക്ഷേപണ അവകാശം സൺ ടിവിയും ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോയും സ്വന്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗങ്ങൾ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷന് (എൻ‌എൽ‌സി) മുന്നിൽ പ്രതിഷേധിച്ചു. ഷൂട്ടിംഗിന് അനുമതി നൽകിയതിന് എൻ‌എൽ‌സി ഭരണകൂടത്തിനെതിരെ ബിജെപി അംഗങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.ചിത്രീകരണത്തിന് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അനുമതി വാങ്ങിയിരുന്നെങ്കിലും, ഇത് വളരെ സുരക്ഷിതമായ പ്രദേശമാണെന്നും ഇത് ഒരു സിനിമാ ഷൂട്ടിംഗിനുള്ള സ്ഥലമല്ലെന്നും ഷൂട്ടിംഗ് അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബിജെപി അംഗങ്ങൾ പറഞ്ഞു.താമസിയാതെ, നടന്റെ ആരാധകരും രംഗത്ത് എത്തി.പോലീസിന്റെ ഇടപെടലിനെത്തുടർന്നാണ് ഈ പ്രശ്നം പരിഹരിച്ചത്. ചെന്നൈ, ഡൽഹി, ശിവമോഗ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.ഹിന്ദി, മലയാളം,കന്നഡ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ വിജയ് ചിത്രം കൂടിയാണിത്.

ഈ ചിത്രം ആമസോൺ പ്രെെമിൽ മാത്രം റിലീസ് ചെയ്യുന്നുവെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുന്ന അവസരത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.ഒടുവിൽ പ്രതികരണവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്ത് വന്നിരുന്നു.സിനിമ ആമസോൺ പ്രെെമിൽ ലഭ്യമാകുന്നത് തിയേറ്ററിൽ റീലീസ് ചെയ്തതിന് ശേഷം മാത്രമാണെന്ന് അവർ വ്യക്തമാക്കി.സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയ്ൻമെന്റ് നിർമിച്ച്, ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന പൊൻമകൾ എന്ന സിനിമ ലോക്ഡൗൺ കാരണം തിയേറ്ററുകൾക്ക് പകരം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.തുടർന്ന് സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് തിയേറ്റർ ഉടമകൾ രം​ഗത്തെത്തി. ഈ സാഹചര്യത്തിലാണ് മാസ്റ്ററിനെക്കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിച്ചത്.[2]

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
വിജയ് ജോൺ ദുരൈരാജ്
വിജയ് സേതുപതി ഭവാനി
ആൻഡ്രിയ ജെർമിയ
നാസർ പ്രൊഫസർ ജെ.കെ.സുബ്രമണ്യം
അർജുൻ ദാസ്
ശന്തനു ഭാഗ്യരാജ്
ഗൗരി ജി കൃഷ്ണ
നാഗേദ്ര പ്രസാദ്
ലിൻറ്റു റോണി
സൗന്ദര്യ നന്ദകുമാർ
ബ്രിഗസ സഗായ
രമ്യ സുബ്രഹ്മണ്യൻ
അഴകം പെരുമാൾ
പ്രവീൺ കുമാർ
രമേശ് തിലക്
ശ്രീനാഥ്
സായ്
ധീന
മാത്യു വർഗീസ്
ചേതൻ
പ്രേം
സഞ്ജീവ്
സിബി ഭുവനചന്ദ്രൻ
രവി വെങ്കിടേഷ്
ലല്ലു
മഹേന്ദ്രൻ
മേഘ് എൻ.നാഥ്
കല്യാണി നടരാജൻ
വിശാലിനി
സ്വാതി
ഉദയരാജ്
രത്നകുമാർ
അനിരുദ്ധ് രവിചന്ദർ
ലോകേഷ് കനകരാജ്

നിർമ്മാണം

[തിരുത്തുക]

2019 ഒക്ടോബർ 3ന് ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നു.2019 ഒക്ടോബർ 4-ന് സംവിധായകൻ രത്‌ന കുമാർ ഈ പ്രോജക്റ്റിന്റെ തിരക്കഥ രചിക്കുകയാണെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.2019 ഒക്ടോബർ 3-നാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.ചിത്രത്തിൻറ്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഭിനേതാക്കളുടെ മറ്റ് വിവരങ്ങൾ പുറത്തു വിട്ടത്.ചിത്രീകരണം നടന്ന് കൊണ്ടിരിക്കവേ തന്നെയാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.ഈ പോസ്റ്ററിലൂടെ ചിത്രത്തിന്റെ പേരും അണിയറപ്രവർത്തകർ പരിചയപ്പെടുത്തി.മലയാള ചലച്ചിത്ര നടൻ ആന്റണി വർഗീസിനെ ഈ ചിത്രത്തിലെ സുപ്രധാന വേഷം അഭിനയിക്കാൻ ക്ഷണിച്ചതാണ്.ചില പ്രശ്നങ്ങൾ കാരണം അത് നടന്നില്ല.ആൻറ്റണി വർഗീസിന് പകരം കൈതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അരുൺ ദാസാണ് ആ വേഷം അഭിനയിച്ചത്.വൻ വിജയമായി മാറിയ കൈതി എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.വിജയും, ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.വിജയ് സേതുപതി ചിത്രത്തിൽ സുപ്രധാനമായ വില്ലൻ വേഷം കൈകാര്യം ചെയ്തു.ആൻഡ്രിയ ജെർമിയ ആണ് ഈ ചിത്രത്തിലെ നായിക.കത്തി എന്ന ചിത്രത്തിന് ശേഷം വിജയും, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിച്ച രണ്ടാമത്തെ ചിത്രം ആണിത്.വിജയുടെ ബിഗിൽ (ചലച്ചിത്രം) എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശന വിജയം നേടുമ്പോൾ തന്നെയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്.

ചെന്നൈ,ഡൽഹി, ശിവമോഗ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ജയിൽ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണെന്ന് അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടി.

റിലീസ്

[തിരുത്തുക]

ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ 2019 ഡിസംബർ 31ന് വൈകിട്ട് 5 മണിക്ക് പുറത്ത് വന്നു[3].ഈ പോസ്റ്ററിനോടൊപ്പമാണ് ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചത്. 2020 ജനുവരി 15നാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.[4] 2020 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ റിലീസ് ചെയ്തു.വിജയും,വിജയ് സേതുപതിയും മുഖത്തോട് മുഖം നോക്കി ആക്രോശത്തോടെ നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ തെലുങ്ക്, കന്നഡ പതിപ്പുകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ 2020 മാർച്ച് 12 ന് പുറത്തിറങ്ങി.പോസ്റ്ററുകൾ തമിഴ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമാനമായിരുന്നു.

2020 ഏപ്രിൽ 9-തിനാണ് ഈ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു.

2020 നവംബർ 14 ദീപാവലി ദിനത്തിൽ ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി.

സംഗീതം

[തിരുത്തുക]

അനിരുദ്ധ് രവിചന്ദർ ഈ ചിത്രത്തിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിച്ചു.വിജയ് നായകനായ കത്തി എന്ന ചിത്രത്തിന്റെയും സംഗീതം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദ്രറാണ്.ചിത്രത്തിലെ ഒരു കുട്ടി കഥൈ എന്ന വിജയ് ആലപിച്ച ഗാനം 2020 ഫെബ്രുവരി 14-ന് റിലീസ് ചെയ്തു.ഈ ഗാനം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടി. [5] രണ്ടാമത്തെ ഗാനമായ വാത്തി കമിംങ്ങ് 2020 മാർച്ച് 10-നാണ് റിലീസ് ചെയ്തത്.ഗണ ബാലചന്ദറും, അനിരുദ്ധ് രവിചന്ദറും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

ചിത്രത്തിന്റ മ്യൂസിക് ലോഞ്ച് 2020 മാർച്ച് 15 ന് നടന്നു.സൺ ടിവിയിലാണ് ഇത് തത്സമയം സംപ്രേഷണം ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു.ചിത്രത്തിന്റെ അഭിനേതാക്കളും മറ്റ് സെലിബ്രിറ്റികളും ഈ ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് പരിപാടിയിൽ പങ്കെടുത്തു. ആഗോള കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആരാധകരേയും, പത്രമാധ്യമങ്ങളേയും ഒഴിവാക്കി അടച്ച ഹാളിലാണ് ഈ പരിപാടി നടന്നത്.

മാസ്റ്റർ
സൗണ്ട് ട്രാക്ക് by അനിരുദ്ധ് രവിചന്ദർ
Released2020 മാർച്ച് 15
Recorded2019-2020
Studioപഞ്ചതൻ റെക്കോർഡ്,എ,എം സ്റ്റുഡിയോ
Genreഫീച്ചർ ഫിലിം സൗണ്ട് ട്രാക്ക്
Length26:25
Labelസോണി മ്യൂസിക്
Producerഅനിരുദ്ധ് രവിചന്ദർ
അനിരുദ്ധ് രവിചന്ദർ chronology
ദർബാർ
(2020)
മാസ്റ്റർ
(2020)
ഇന്ത്യൻ 2
(2021)


Track list
# ഗാനംSinger(s) ദൈർഘ്യം
1. "ഒരു കുട്ടി കഥൈ"  വിജയ് 5:03
2. "വാത്തി കമിംങ്ങ്"  ഗണ ബാലചന്ദർ, അനിരുദ്ധ് രവിചന്ദർ 3:38
3. "അന്ത കണ്ണാ പാത്തക്ക"  ഹാരിസ് ജയരാജ്  
4. "വാത്തി റെയ്ഡ്"  അറിവ്,അനിരുദ്ധ് രവിചന്ദർ 3:37
5. "ബീറ്റ് ഓഫ് മാസ്റ്റർ"  ഇൻസ്ട്രുമെൻറ്റൽ  
6. "പോളക്കട്ടും പറ പറ"  സന്തോഷ് നാരായണൻ
വിജയ് സേതുപതി
3:38
7. "പോന പോകട്ടും"  സി.ബി.വിനീത് 1:37
8. "ക്വിറ്റ് പണ്ണടാ"  അനിരുദ്ധ് രവിചന്ദർ 4:16

അവലംബം

[തിരുത്തുക]
  1. https://www.southlive.in/tag/thalapathy-64/ Archived 2019-12-31 at the Wayback Machine
  1. https://www.southlive.in/movie/film-news/thalapathy-64-first-look-unveil-on-december-31/
  2. https://www.mathrubhumi.com/mobile/movies-music/news/master-movie-confirmed-release-on-amazon-prime-only-after-release-vijay-sethupathi-lokesh-kanakaraj-1.4718157
  3. #https://www.southlive.in/movie/film-news/thalapathy-64-first-look-unveil-on-december-31/
  4. https://twitter.com/anirudhofficial?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1217408611808231424&ref_url=https%3A%2F%2Fwww.doolnews.com%2Fvijay-vijay-sethupathy-new-film-master-second-look-poster.html
  5. https://www.manoramanews.com/news/entertainment/2020/03/10/master-movie-new-song-Anirudh-Ravichander.html
"https://ml.wikipedia.org/w/index.php?title=മാസ്റ്റർ&oldid=3957248" എന്ന താളിൽനിന്ന് ശേഖരിച്ചത്