Jump to content

മാഹി മരാത്തിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഗളർ ഉപയോഗിച്ചിരുന്നതും ഉന്നതനിലയിലുള്ള പ്രഭുക്കൻമാർക്ക് സമ്മാനിച്ചിരുന്നതുമായ ഒരു അധികാരച്ചിഹ്നമാണ് മാഹി മരാത്തിബ് അഥവാ മൽസ്യപദവി.

പേർഷ്യയിലെ സസാനിയൻ വംശത്തിൽ 591-ാമാണ്ടുമുതൽ 628 വരെ ഭരണത്തിലിരുന്ന രാജാവായ ഖുസ്രു പർവീസ് ആണ് ഈ പദവി ഏർപ്പെടുത്തിയത്. പിന്നീടിത് മുഗളരിലേക്ക് കൈമാറപ്പെട്ടു. മാഹി മാരാത്തിബ് വളരെ ഉയർന്നനിലയിലുള്ള പദവിയായിരുന്നു. 6000-ത്തിലധികം സാറ്റ് സംഖ്യയുള്ള പ്രഭുക്കൻമാർക്കും മുഗളർക്ക് വളരെ വേണ്ടപ്പെട്ട സഖ്യരാജാക്കൻമാർക്കും മാത്രമേ ഇത് നൽകിയിരുന്നുള്ളൂ.[1]

വായ് തുറന്നുപിടിച്ചിരിക്കുന്ന മൽസ്യത്തിന്റെ മൂൻഭാഗത്തിന്റെ ആകൃതിയിലുള്ള ഒരു ലോഹശിൽപ്പമാണിത്. ഘോഷയാത്രകളിൽ ഒരു ദണ്ഡിനുമുകളിൽ ഘടിപ്പിച്ചാണ് ഇത് പ്രദർശിപ്പിക്കുന്നത്. ലോഹശിൽപ്പത്തിന്റെ പിൻവശത്ത് തുണികൊണ്ടുള്ള ഒരു ഉറ കൂട്ടിച്ചേർക്കുകയും, മൽസ്യത്തിന്റെ വായിലൂടെ കാറ്റ് കടന്ന് ഉറയിൽ നിറഞ്ഞ് മൽസ്യത്തിന്റെ പൂർണ്ണമായ ആകൃതി കൈവരുകയുമാണ് ചെയ്തിരുന്നത്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "മാഹി മരാത്തിബ്". മൂർഷിദാബാദ്.നെറ്റ്. Archived from the original on 2013-10-12. Retrieved 2013 ജൂലൈ 8. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാഹി_മരാത്തിബ്&oldid=4138394" എന്ന താളിൽനിന്ന് ശേഖരിച്ചത്