മാൻഹോൾ (ചലച്ചിത്രം)
ദൃശ്യരൂപം
മാൻഹോൾ | |
---|---|
സംവിധാനം | വിധു വിൻസന്റ് |
നിർമ്മാണം | എം.പി. വിൻസന്റ് |
തിരക്കഥ | ഉമേഷ് ഓമനക്കുട്ടൻ |
അഭിനേതാക്കൾ | റിൻസി, മുൻഷി ബൈജു, ശൈലജ, ഗൗരിദാസൻ നായർ, സുനി, സജി, മിനി രവി, സുന്ദർരാജ് |
ഛായാഗ്രഹണം | സജി കുമാർ |
ചിത്രസംയോജനം | അപ്പു ഭട്ടതിരി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശുചീകരണ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥ പറയുന്ന മലയാള ചലചിത്രമാണ് മാൻഹോൾ. ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.[1]മാധ്യമ പ്രവർത്തകയായ വിധു വിൻസന്റാണ് ഈ ചിത്രത്തിന്റെ സംവിധായിക. ഇവർ തന്നെ സംവിധാനം ചെയ്ത 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയുടെ സ്വതന്ത്രാവിഷ്കാരമാണ് മാൻഹോൾ.
കഥ ചുരുക്കം
[തിരുത്തുക]ആലപ്പുഴ നഗരസഭയിലെ മാൻഹോൾ കരാർ തൊഴിലാളിയായ അയ്യസ്വാമി ജോലിക്കിടെ മരിക്കുകയും തുടർന്ന് മകൾ ശാലിനിയും കുടുംബവും അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]മാധ്യമ പ്രവർത്തകരായ സി ഗൌരീദാസൻ നായർ, സണ്ണിക്കുട്ടി എബ്രഹാം എന്നിവർ ചെറിയ വേഷം ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. റിൻസി, മുൻഷി ബൈജു, ശൈലജ, സുനി, സജി, മിനി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (2016)
- മികച്ച സംവിധായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (2016)